Malayalam Breaking News
ബോളിവുഡിലേക്ക് ചുവടു വച്ചതോടെ ചൂടൻ ചിത്രങ്ങൾ തുടരെ പങ്കു വച്ച് അമല പോൾ ! ബീച്ചിൽ മൽസ്യകന്യകയായി താരം !
ബോളിവുഡിലേക്ക് ചുവടു വച്ചതോടെ ചൂടൻ ചിത്രങ്ങൾ തുടരെ പങ്കു വച്ച് അമല പോൾ ! ബീച്ചിൽ മൽസ്യകന്യകയായി താരം !
By
മലയാളി എങ്കിലും സ്വന്തം ഭാഷയിൽ ഭാഗ്യം തുണയ്ക്കാത്ത നായികയായിരുന്നു അമല പോൾ . പക്ഷെ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ അമല പോൾ താരമായി . തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ് താൻ എന്ന് അമല പോൾ തെളിയിച്ചു.
ഇപ്പോൾ ബോളിവുഡിലേക്കും ചുവടു വച്ചിരിക്കുകയാണ് അമല പോൾ . ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കാൻ യാതൊരു മടിയുമില്ലാത്ത അമല പോളിന് ഇത് ഒട്ടേറെ ഗുണം ചെയ്തിട്ടുണ്ട്. അത്യാവശ്യം ഗ്ലാമർ വേഷം നിർബന്ധമായും വേണ്ടി വരുന്ന ബോളിവുഡിലേക്ക് അമലയ്ക്ക് അവസരം ലഭിക്കുന്നതും ഇങ്ങനെയാണ്.
ഇപ്പോൾ അമല പോളിന്റെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. നടിയുടെ പുതിയ ബീച്ച് ഫോട്ടോ ഷൂട്ട് ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്.അമല പോൾ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
ഈ വർഷം മൂന്ന് സിനിമകളാണ് അമലയുടേതായി റിലീസിനൊരുങ്ങുന്നത്. അമല തന്നെ പ്രധാനവേഷത്തിലെത്തുന്ന അതോ അന്ത പാർവ പോലെ, ആടൈ എന്നീ തമിഴ് ചിത്രങ്ങളും ബ്ലെസിയുടെ ആടുജീവിതവും. 2017ൽ റിലീസ് ചെയ്ത അച്ചായൻസിനു ശേഷം അമല അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് ആടുജീവിതം.
amala paul hot photos
