Connect with us

ഇന്‍സ്റ്റഗ്രാം ചാനലിനു ഫോളോവേഴ്‌സും ലൈക്കും കിട്ടണം; തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം വീഡിയോയുമായി അല്ലു അര്‍ജുന്‍

Social Media

ഇന്‍സ്റ്റഗ്രാം ചാനലിനു ഫോളോവേഴ്‌സും ലൈക്കും കിട്ടണം; തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം വീഡിയോയുമായി അല്ലു അര്‍ജുന്‍

ഇന്‍സ്റ്റഗ്രാം ചാനലിനു ഫോളോവേഴ്‌സും ലൈക്കും കിട്ടണം; തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം വീഡിയോയുമായി അല്ലു അര്‍ജുന്‍

നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന്‍.

തന്റെ ഇന്‍സ്റ്റഗ്രാം ചാനലിനു ഫോളോവേഴ്‌സും ലൈക്കും കിട്ടണമെന്ന പെണ്‍കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് അല്ലു അര്‍ജുന്‍ പെണ്‍കുട്ടിയുമായുള്ള വിഡിയോ റെക്കോര്‍ഡ് ചെയ്തു നല്‍കിയത്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വിഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി.

ഈ വിഡിയോ റെക്കോര്‍ഡ് ചെയ്തു ഇട്ടാല്‍ നിനക്ക് കൂടുതല്‍ ഫോളോവേഴ്‌സ് കിട്ടുമെങ്കില്‍ കിട്ടട്ടെ എന്ന് അല്ലു അര്‍ജുന്‍ വിഡിയോയില്‍ പറയുന്നു. ഇപ്പോള്‍ നിനക്ക് എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന ചോദ്യത്തിന് പതിമൂവായിരം എന്നാണു പെണ്‍കുട്ടി ഉത്തരം നല്‍കുന്നത്. എത്ര ഫോളോവേഴ്‌സ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ മുപ്പതിനായിരം വേണം എന്ന് പെണ്‍കുട്ടി പറയുന്നു.

ഈ വിഡിയോ പങ്കുവച്ചാല്‍ മുപ്പതിനായിരം ഫോളോവേഴ്‌സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അര്‍ജുന്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടും എന്ന് പെണ്‍കുട്ടി പറഞ്ഞു. ഓക്കേ നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലു അര്‍ജുന്‍ പറയുന്നു.

വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിക്കൊപ്പം വിഡിയോ പങ്കുവച്ച അല്ലു അര്‍ജുനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. അല്ലുവിന്റെ മകളെ നോക്കുന്ന അശ്വിനി എന്ന പെണ്‍കുട്ടിയാണ് വിഡിയോയില്‍ താരത്തിനൊപ്പമുള്ളത്. വിഡിയോ പങ്കുവച്ചപ്പോള്‍ പതിമൂവായിരം പേരുണ്ടായിരുന്ന അശ്വിനിയുടെ പേജ് ഇപ്പോള്‍ ഫോളോ ചെയ്യുന്നത് ഇരുപതിനായിരം ആളുകളാണ്.

More in Social Media

Trending

Recent

To Top