തിരക്കഥയുടെ പണിപ്പുരയില്‍; ആലിയ ഭട്ട് ഇനി സംവിധായിക
ആലിയ ഭട്ട് ഡിസ്നി ചിത്രത്തില്‍ രാജകുമാരിയായി വേഷമിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായിക ഗുരിന്ദര്‍ ഛദ്ദ ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഡിസ്നി പ്രിന്‍സസ് ആയി വേഷമിടും എന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാജകുമാരി ആയിട്ടായിരിക്കും ആലിയ ചിത്രത്തില്‍ എത്തുക എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് സംവിധായിക ഗുരിന്ദര്‍ ഛദ്ദ. എക്സ് പോസ്റ്റിലാണ് ഗുരിന്ദര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ഇത് സത്യമല്ല. എവിടെ നിന്നാണ് ഇത് ആരംഭിച്ചത് എന്ന് ഉറപ്പില്ല. തിരക്കഥയുടെ പണിപ്പുരയിലാണ്.’
‘ഞാനും ആലിയയും മറ്റൊരു പ്രോജക്ടുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് നടത്തി. ഞാന്‍ അടുത്തിടെ അവരുടെ ചാരിറ്റി പരിപാടികളില്‍ പങ്കെടുത്തിരുന്നു’ എന്നാണ് ഗുരിന്ദര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നുള്ള രാജകുമാരിയെ അടിസ്ഥാനമാക്കി ഒരു മ്യൂസിക്കല്‍ ഫീച്ചര്‍ ചെയ്യാനായിരുന്നു ഡിസ്നിയുടെ തീരുമാനം.
ഗുരിന്ദര്‍ ഛദ്ദയും മയേദ ബര്‍ഗസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗുരിന്ദര്‍ ആണ് സംവിധാനവും നിര്‍മ്മാണവും. ഇതിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, 2019ല്‍ പുറത്തിറങ്ങിയ ‘ബ്ലൈന്‍ഡഡ് ബൈ ദ ലൈറ്റ്’ എന്ന ചിത്രത്തിന് ശേഷം ഗുരിന്ദര്‍ ഇതുവരെ മറ്റൊരു പ്രോജക്ടും ചെയ്തിട്ടില്ല.
