Malayalam
താരദമ്പതികൾക്കിടയിൽ നിന്ന് ആ സന്തോഷ വാർത്ത!
താരദമ്പതികൾക്കിടയിൽ നിന്ന് ആ സന്തോഷ വാർത്ത!
ടിക് ടോക്കിലൂടെ ശ്രദ്ധനേടിയ നര്‍ത്തകനാണ് അര്ജ്ജുന്. നര്‍ത്തകി സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവ് കൂടിയായ അര്ജുന് ‘ചക്കപ്പഴ’മെന്ന ജനപ്രിയ പരിപാടിയിലൂടെ ആരാധക പ്രീതിനേടുകയായിരുന്നു. പരമ്പര വിജയകരമായി പരമ്പര മുന്നോട്ട് പോകുന്നതിനിടയിലാണ് അർജുൻ ചക്കപ്പഴത്തിൽ നിന്ന് പിന്മാറിയത്. പിന്മാറ്റത്തിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് കൂടി അര്ജുന് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം
ഞങ്ങളെ സീ കേരളം ചാനലിലെ മിസ്റ്റര്‍ ആന്‍ഡ് മിസിസില്‍ ഈ ഞായറാഴ്ച കാണം. എന്നായിരുന്നു അര്ജുന് പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ‘തകര്‍പ്പന്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ രണ്ട് മണിക്കൂര്‍. നക്ഷത്ര വേദിയില്‍ ദമ്പതികള്‍ക്ക് ചലഞ്ചുമായി സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖറും എന്ന് പറഞ്ഞ് കൊണ്ട് വേദിയില്‍ നിന്നും പ്രൊപ്പോസ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അവതാരകന് ഗോവിന്ദ് പത്മസൂര്യ വിധി കര്‍ത്താവായി എത്തുന്ന പുത്തന്‍ റിയാലിറ്റി ഷോ ആണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ്. കേരളത്തില്‍ തരംഗമുണ്ടാക്കിയ വൈറല്‍ കപ്പിള്‍സിനെ മത്സരാര്‍ഥികളായി പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഷോ ആണിത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ പലരുമാണ് ഷോ യിലുള്ളത്. അവതാരകരായി ജീവയും ഭാര്യ അപര്‍ണ തോമസുമാണുള്ളത്.
നൃത്ത ക്ലാസ് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാത്തത് കൊണ്ടാണ് പരമ്പരയിൽ നിന്ന് പിന്മാറിയെന്നാണ് ഒരു അഭിമുഖത്തില്‍ താരം സൂചിപ്പിച്ചിരുന്നത്. കുട്ടികളോട് ക്ലാസ് നിര്‍ത്തി, ഇനി വരണ്ടെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം മാസത്തില്‍ വളരെ കുറച്ച് ലീവ് മാത്രമേ തനിക്ക് കിട്ടുന്നുള്ളുവെന്നും അതുമായി മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും അര്ജുന് പറയുകയുണ്ടായി. ഉപ്പും മുളകിനെ വെല്ലുമോ ചക്കപ്പഴമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. ഇരുപരിപാടികളും തമ്മില്‍ സമാനതകളില്ലേയെന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് പരിപാടി സംപ്രേഷണം ചെയ്ത് തുടങ്ങിയതോടെ ആശയക്കുഴപ്പങ്ങളും മാറുകയായിരുന്നു. ആര് ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്ത ചക്കപ്പഴത്തേയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയായിരുന്നു പിന്നീടുണ്ടായത് എന്തായാലും അർജുന്റെ പിന്മാറ്റം ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്
