Connect with us

ഉന്നതരായ പലരിൽ നിന്നും പല വിവാഹാലോചനകളും മകൾക്ക് വേണ്ടി മോഹൻലാലിനെ തേടി എത്തിയിരുന്നു, എന്നാൽ അദ്ദേഹം മകളുടെ ഇഷ്ടത്തിനൊപ്പം നിന്നു; ആലപ്പി അഷ്റഫ്

Malayalam

ഉന്നതരായ പലരിൽ നിന്നും പല വിവാഹാലോചനകളും മകൾക്ക് വേണ്ടി മോഹൻലാലിനെ തേടി എത്തിയിരുന്നു, എന്നാൽ അദ്ദേഹം മകളുടെ ഇഷ്ടത്തിനൊപ്പം നിന്നു; ആലപ്പി അഷ്റഫ്

ഉന്നതരായ പലരിൽ നിന്നും പല വിവാഹാലോചനകളും മകൾക്ക് വേണ്ടി മോഹൻലാലിനെ തേടി എത്തിയിരുന്നു, എന്നാൽ അദ്ദേഹം മകളുടെ ഇഷ്ടത്തിനൊപ്പം നിന്നു; ആലപ്പി അഷ്റഫ്

മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മക്കളുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമൊപ്പമാണ് താരദമ്പതിമാർ. പ്രണവ് സിനിമയിലെത്തിയെങ്കിലും മാധ്യമങ്ങൾക്ക് മുൻപിൽ ഒന്നും പ്രണവ് എത്താറില്ല. വിസ്മയയും അങ്ങനെ തന്നെയാണ്. മാധ്യമങ്ങൾക്ക് മുന്നിലേയ്ക്ക് വിസ്മയ എത്താറില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. തായ്‌ലൻഡിൽ ആണ് വിസ്മയ.

ഇപ്പോൾ പ്രണവിനെപ്പോലെ സിനിമയിലേയ്ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് വിസ്മയ. ‌ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലാണ് നായികയായി വിസ്മയ എത്തുക. ഇപ്പോഴിതാ വിസ്മയുടെ അരങ്ങേറ്റത്തെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. സ്വന്തം യൂട്യൂബ് ചാനൽ വഴി പ്രതികരിക്കുകയായിരുന്നു സംവിധായകൻ. അ്ദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്;

ഇന്നത്തെ കാലത്തെ ന്യൂ ജെൻ കുട്ടികളിലും പലരും അവർ ഡിസൈൻ ചെയ്യുന്ന അവരുടെ ജീവിതവും കരിയറും മുന്നോട്ട് കൊണ്ടുപോകുന്നത്. വിവാഹം, കുടുംബം, കുട്ടികൾ അതൊന്നും പഴയകാലത്തെ പോലെ ഇപ്പോഴത്തെ കുട്ടികളുടെ പരിഗണനയിൽ ഇല്ല. മോഹൻലാലും ഭാര്യ സുചിത്രയും മക്കളുടെ കാര്യത്തിൽ ഇടപെടാറില്ല. മോഹൻലാൽ മക്കളുടെ വിവാഹത്തെ കാര്യത്തെ കുറിച്ച് പറയുന്നത്. അവരൊക്കെ വലിയ കുട്ടികൾ ആയില്ലേ, വിവാഹം നടത്തി തരണമെന്ന് പറയുമ്പോൾ നടത്തിക്കൊടുക്കാം എന്നാണ്.

മകൻ അപ്പു യാദൃശ്ചികമായി മനസില്ലാ മനസോടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ഇപ്പോൾ എല്ലാവരേയും വിസ്മയിപ്പിച്ച് കൊണ്ടാണ് വിസ്മയ സിനിമയിലേക്ക് കടന്നുവരുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന തുടക്കത്തിലൂടെയാണ് അവർ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. നായികയായിട്ടാണ് അവർ എത്തുന്നത്.മകൾക്ക് അച്ഛൻ ആശംസയും നൽകി. വിസ്മയ തന്റെ വിവാഹമോഹം ഉള്ളിലൊതുക്കി വെച്ച സമയത്ത് ഉന്നതരായ പലരിൽ നിന്നും പല വിവാഹാലോചനകളും മകൾക്ക് വേണ്ടി മോഹൻലാലിനെ തേടി എത്തിയിരുന്നു.

മോഹൻലാലിന്റെ നിലയിലുള്ള ഒരാളുടെ മകളെ വിവാഹം കഴിക്കാൻ ഏത് നിലയിലുള്ള ആലോചനയും നിഷ്പ്രയാസം ലഭിക്കുന്നതേ ഉള്ളൂ. എന്നാൽ മോഹൻലാൽ അദ്ദേഹത്തിന്റെ മകളുടെ ഇഷ്ടത്തിനൊപ്പം നിലകൊണ്ടു. കോളേജ് പഠനത്തിന് ശേഷം ന്യൂയോർക്കിൽ താമസിച്ച് ഡാൻസും അഭിനയവുമൊക്കെ പരിശീലിച്ചിരുന്നു. ന്യൂയോർക്കിൽ വച്ച് പല നാടകങ്ങളിലും വിസ്മയ അഭിനയിച്ചിരുന്നു, ഒപ്പം ഡാൻസും പ്രാക്ടീസ് ചെയ്തു. പിന്നെ ആയോധന കല പഠിക്കാൻ തായ്ലെന്റിൽ പോയി.

അച്ഛനെ പോലെ തന്നെ മകളും കഥയും കവിതയുമൊക്കെ എഴുതുന്ന സ്വഭാവക്കാരിയാണ്. വിസ്മയ്ക്ക് അൽപം തടിയുള്ളത് കൊണ്ട് ഡാൻസും ഫൈറ്റുമൊക്കെ വഴങ്ങുമോയെന്ന പലരും ചോദിക്കുന്നു. എന്നാൽ വിസ്മയയുടെ ബോഡി ഫ്ലക്സിബിളിറ്റി അപാരമാണ്. ഇനി അഭിനയത്തിന്റെ കാര്യമെടുത്താൽ മോഹൻലാലിനേയും പ്രണവിനേയും കടത്തിവെട്ടുമെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അത്രയ്ക്കും അഭിനയ മികവുണ്ടെന്നാണ് അറിയാൻ സാധിച്ചത്.

എന്തായാലും സിനിമയിൽ തുടരാനാണ് അവരുടെ താത്പര്യം. മറ്റാർക്കും ലഭിക്കാത്ത സ്വീകാര്യതയാണ് വിസ്മയ്ക്ക് ലഭിക്കുന്നത്. ഉന്നതരായ സിനിമാക്കാരുടെ പെൺമക്കൾ പലരും സിനിമയിൽ കടന്ന് വന്ന് ഉയരങ്ങൾ കീഴടക്കിയത് നമ്മൾ കണ്ടതാണ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ ഇവരൊക്കെ മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും കടന്ന് കൂടിയിട്ടുണ്ട്. പണ്ടൊക്കെ ഒരു നടി സിനിമയിൽ കത്തി ജ്വലിച്ച് നിൽക്കുമ്പോൾ അവരുടെ വിവാഹം നടന്നാൽ അതോടെ അവരുടെ കരിയർ അവസാനിക്കും.

എന്നാൽ ഇന്ന് അങ്ങനെയല്ല വിവാഹം കഴിച്ചാലും ലിവിങ് ടുഗേദർ ആണെങ്കിലും അതൊന്നും അവരെ ബാധിക്കില്ല. നയൻതാരയും കീർത്തി സുരേഷും സാമന്തയുമൊക്കെ പിടിച്ചുനിൽക്കുന്നത് കാലഘട്ടത്തിന്റ വ്യതിയാനം കൊണ്ടാണ്. സിനിമയിൽ നിന്നും മാത്രമല്ല പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാൽ രണ്ടും മൂന്നും കോടി കിട്ടും. ഉദ്ഘാടന പരിപാടിയ്ക്ക് കിട്ടും കോടികൾ. ഇതിനൊക്കെയുള്ള ഒരു ഹിറ്റ് സൊല്യൂഷൻ നായിക ആവുക എന്നത് മാത്രമാണ്. ഇതുപോലെ വരുമാനം കിട്ടുന്ന ഏത് മേഖലയുണ്ട്.

അതുകൊണ്ട് ഇവരൊന്നും ഈ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിയ്ക്ക് പോകും എന്ന കാര്യമേ ഉദിക്കുന്നില്ല. പ്രണവിനെക്കാളും ഒരുപടി മുന്നിലാണ് വിസ്മയ. തത്കാലം വിവാഹമൊന്നും വേണ്ടെന്നാണ് വിസ്മയയുടെ തീരുമാനം. അഭ്രിപാളിയിലേക്ക് കടന്നുവരുന്ന അവർക്ക് ആശംസകൾ എന്നാണ് ആലപ്പി അഷ്റഫ് പറ‍ഞ്ഞത്.

അതേസമയം, നേരത്തെ, ആലപ്പി അഷ്റഫ് തന്റെ വീഡിയോയിലൂടെ വിസ്മയയെ കാണാതായതിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ലാലും പ്രിയദർശനും കുടുംബമായി ഓസ്ട്രേലിയയിലേയ്ക്ക് പോയി. എന്നാൽ പിന്നെയാണ് കുട്ടികളുടെ കളിപ്പാട്ടം എടുത്തില്ലല്ലോ എന്ന് ലാലിൻറെ ശ്രദ്ധയിൽ പെടുന്നത്. ലാൽ കല്യാണിയോടും പ്രണവിനോടും ചോദിച്ചു മറന്നുപോയി എന്ന മറുപടി നൽകുന്നു.

എന്നാൽ ശ്രദ്ധക്കുറവിനും ഓർമ്മക്കുറവിനും സുചിത്രയെയും ലിസിയെയും വഴക്ക് പറഞ്ഞു. ഒരു ക്ലാസ് തന്നെ എടുത്തു നൽകി. ഇനി നിങ്ങൾ ഒന്നും സൂക്ഷിക്കണ്ട ഞാൻ തന്നെ എല്ലാം സൂക്ഷിച്ചോളാം എന്നുപറഞ്ഞു എല്ലാവരുടെയും വിസയും പാസ്‌പോർട്ടും പണവും എല്ലാം ലാൽ തന്നെ സൂക്ഷിച്ചു. എയർപോർട്ടിന്റെ വെളിയിൽ ഇറങ്ങി അഞ്ചുമണിക്കൂർ യാത്ര. ആ യാത്രയിൽ എല്ലാം എല്ലാരേയും ഉപദേശിച്ച മോഹൻലാൽ പക്ഷെ പിന്നെയാണ് തിരിച്ചറിഞ്ഞത് എല്ലാവരുടെയും പാസ്‌പോർട്ടും വിസയും പണവും അടങ്ങുന്ന പെട്ടി എടുക്കാൻ അദ്ദേഹം മറന്നു എന്ന്.

പെട്ടെന്ന് തന്നെ എയർപോർട്ടിൽ പില്ലറിന്റെ അരികിലേക്ക് എത്തി ഭാഗ്യത്തിന് പെട്ടി അവിടെ ഉണ്ട്. പക്ഷെ ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം എല്ലാവരെയും ഉപദേശിക്കാൻ വളരെ എളുപ്പമാണ് പക്ഷെ പ്രാവർത്തികം ആക്കാനാണ് പാടെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. പക്ഷേ പിന്നെയാണ് സംഭവബഹുലമായ മറ്റൊരു സംഭവം നടക്കുന്നത്. താമസസ്ഥലത്തുന്നും ലിഫ്റ്റിലേക്ക് കയറുന്നതിന്റെ ഇടയിൽ വിസ്മയെ ഇടക്ക് വച്ച് കാണാതെ പോയി.

അവിടെ അവർ താമസിച്ചിരുന്നത് ഹോട്ടലിലെ മുപ്പത്തിനാലാമത്തെ നിലയിലായിരുന്നു. ലിഫ്റ്റിൽ താഴേയ്ക്ക് വരികയാണ് പന്ത്രണ്ടാമത്തെ നിലയിലെത്തിയപ്പോൾ അവിടെയിറങ്ങിയവരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ മകളും ഇറങ്ങി. കുട്ടി ഇറങ്ങുന്നത് കാണുമ്പോഴേക്ക് ഡോർ അടഞ്ഞ് താഴേക്ക് പോയി. എതിർവശമുണ്ടായിരുന്ന മറ്റൊരു ലിഫ്റ്റ് തുറന്നിരിക്കുന്നത് കണ്ട് കുട്ടി അതിലേക്ക് കയറി. പിന്നീട് കടന്നുപോയ ഓരോ നിമിഷവും ലാൽ അഭിനയിച്ച ക്ലൈമാക്സുകളെ കടത്തിവെട്ടുന്നതായിരുന്നു.

ലാൽ വെപ്രാളപ്പെട്ട് ആകെ പാനിക്കായി. എന്ത് ചെയ്യണമെന്നറിയാതെ, ഓരോരോ ഫ്‌ളോറിലുമിറങ്ങി കുട്ടിയെ തെരഞ്ഞു. ജീവിതത്തിലൊരിക്കൽ പോലും ഇതുപോലൊരു ലാലേട്ടനെ കണ്ടിട്ടില്ലെന്ന് ലിസി സാക്ഷ്യപ്പെടുത്തുന്നു. ഏത് നിമിഷവും നിയന്ത്രണംവിട്ട് പൊട്ടിക്കരയുന്ന രീതിയിലായിരുന്നു ലാൽ. അവസാനം മുപ്പതാമത്തെ നിലയിൽ നിന്ന് തന്റെ മകളെ കണ്ടെത്തിയപ്പോഴാണ് ലാലിന് ജീവൻ വീണത്. എല്ലാവരുടെയും ശ്വാസം നേരെ വീണതും അപ്പോഴായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു.

മകളുടെ പിറന്നാൾ ദിനത്തിൽ തന്നെ എമ്പുരാൻ റിലീസ് ചെയ്യുന്ന സന്തോഷം റിലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോൾ തന്നെ സുചിത്ര പങ്കുവെച്ചിരുന്നു. എമ്പുരാൻ തിയറ്ററുകളിലെത്തുന്ന മാർച്ച് 27ന് എനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്. അതേ ദിവസമാണ് എന്റെ മകളുടെ ജന്മദിനം. അതിനാൽ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ് എന്നായിരുന്നു സുചിത്ര കുറച്ച് നാളുകൾക്ക് മുമ്പ് എമ്പുരാനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. പ്രണവ് അച്ഛന്റെ വഴിയെ സിനിമയിലേക്ക് എത്തിയെങ്കിലും വിസ്മയയ്ക്ക് സിനിമാ മോഹങ്ങളില്ല. എന്തിന് ഇന്നേവരെ മോഡലിങ് പോലും ട്രൈ ചെയ്തിട്ടില്ല.

മാത്രമല്ല സിനിമാക്കാരുടെ ഫങ്ഷനുകളിലും സജീവ സാന്നിധ്യമായി ഉണ്ടാകാറുണ്ട്. എന്നാൽ വിസ്മയയ്ക്ക് ഇത്തരം താൽപര്യങ്ങളൊന്നുമില്ല. ചേട്ടനെപ്പോലെ യാത്രകളും എഴുത്തും എല്ലാമാണ് വിസ്മയയുടേയും വഴി. അതുപോലെ മുപ്പത്തിമൂന്ന് വയസ് പിന്നിട്ടുവെന്ന് പറഞ്ഞ് മകളെ വിവാഹത്തിന് നിർബന്ധിക്കുന്ന അച്ഛനുമല്ല മോഹൻലാൽ. മകളുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമാണ് എന്നും ലാലും സുചിത്രയും വിലകൽ‌പ്പിച്ചിട്ടുള്ളത്.

ലൈം ലൈറ്റിൽ നിന്നും മാറിയുള്ള വിസ്മയയുടേയും പ്രണവിന്റേയും ഒതുങ്ങിയ ജീവിതം താരങ്ങളുടെ മക്കൾക്ക് മാതൃകയാണെന്നാണ് ആരാധകർ പറയാറുള്ളത്. ഇപ്പോൾ വിസ്മയ മാർഷ്വൽ ആർട്സ് പഠിക്കുകയാണ്. അവരെപ്പോൾ കല്യാണം കഴിക്കണം ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവർക്ക് വിട്ടു. എപ്പോഴും എല്ലാവർക്കും എപ്പോൾ കല്യാണം കഴിക്കും എന്ന ചോദ്യമാണ്. പക്ഷെ ഞാൻ അങ്ങനെ ചോദിക്കില്ല. നിങ്ങൾക്ക് സെറ്റിൽ ഡൗൺ ചെയ്യണമെന്ന് പറയുമ്പോൾ നിങ്ങൾ വന്ന് പറയൂ എന്നാണ് പറയാറ്. അത് അവരുടെ തീരുമാനമാണ് എന്നാണ് മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ പ്രതികരിച്ച് സുചിത്ര പറഞ്ഞത്.

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്നതു മുതൽ ആ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. തികച്ചും അപ്രതീക്ഷിതമായാണ് അച്ഛനും ചേട്ടനും പിന്നാലെ വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. താരരാജാവിന്റെ മകളുടെ അരങ്ങേറ്റം ആഘോഷമാക്കുകയാണ് ആരാധകർ.

‘തുടരും’ എന്ന ബ്ലോക്ക്ബസ്റ്ററുമായി സൂപ്പർ താരം മോഹൻലാൽ മലയാള സിനിമയിൽ അനിഷേധ്യനായി തുടരുമ്പോൾ മകൾ വിസ്മയ സിനിമയുടെ വിശാലമായ ലോകത്തേക്ക് ‘തുടക്കം’ കുറിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിന് പ്രത്യേകതകൾ ഏറെയാണ്. നീലാകാശത്തിനു കീഴിൽ ഒരു കുന്നിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു വീടാണ് പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ കാണുന്നത്. ആശിർവാദ് സിനിമാസിന്റെ പേരിനു താഴെ ‘ആന്റണി പെരുമ്പാവൂർ സെലിബ്രേറ്റ്‌സ് വിസ്മയ മോഹൻലാൽസ് തുടക്കം’ എന്നാണ് എഴുതിയിരിക്കുന്നത്. പോസ്റ്ററിൽ ‘വിസ്മയ മോഹൻലാൽസ്’ എന്ന് എഴുതിയിരിക്കുന്നത് സാക്ഷാൽ മോഹൻലാലിന്റെ കയ്യക്ഷരത്തിലാണ്. പല ഓപ്‌ഷനുകളിൽ നിന്ന് മോഹൻലാൽ മകളുടെ പേര് വളരെ മനോഹരമായി എഴുതിയിരിക്കുന്നതാണ് ജൂഡ് ആന്തണി തിരഞ്ഞെടുത്തത്.

More in Malayalam

Trending

Recent

To Top