Connect with us

സലിം തന്റെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞപ്പോഴേക്കും കരൾ ഏകദേശം പൂർണമായും നശിച്ച് കഴിഞ്ഞിരുന്നു, പക്ഷേ രക്ഷിച്ചത് സാക്ഷാൽ അമൃതാനന്ദമയി ആണ്; ആലപ്പി അഷ്റഫ്

Actor

സലിം തന്റെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞപ്പോഴേക്കും കരൾ ഏകദേശം പൂർണമായും നശിച്ച് കഴിഞ്ഞിരുന്നു, പക്ഷേ രക്ഷിച്ചത് സാക്ഷാൽ അമൃതാനന്ദമയി ആണ്; ആലപ്പി അഷ്റഫ്

സലിം തന്റെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞപ്പോഴേക്കും കരൾ ഏകദേശം പൂർണമായും നശിച്ച് കഴിഞ്ഞിരുന്നു, പക്ഷേ രക്ഷിച്ചത് സാക്ഷാൽ അമൃതാനന്ദമയി ആണ്; ആലപ്പി അഷ്റഫ്

1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്.

മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാർ ശ്രദ്ധേയനായത്. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാർ. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് സലിംകുമാറിന്റെ അഭിനയശേഷി പ്രശംസിക്കപ്പെട്ട് തുടങ്ങിയത്.

ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരം സലിംകുമാറിന് ലഭിച്ചിട്ടുണ്ട്. പിന്നീട് ആദമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 2010ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. ഇപ്പോഴിതാ സലിം കുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. സലിം കുമാറിന്റെ മദ്യപാന ശീലത്തെക്കുറിച്ച് ആലപ്പി അഷ്റഫ് തുറന്ന് സംസാരിക്കുന്നുണ്ട്.

തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് സംവിധായകൻ ആലപ്പി അഷ്റഫിനെ കുറിച്ച് സംസാരിച്ചത്. സലിം കുമാറിന് പണ്ടുണ്ടായിരുന്ന ദുശീലമാണ് മദ്യപാനം. അതിന് പിന്നീട് കനത്ത വില നൽകേണ്ടി വന്നു. സംവിധായകൻ പറഞ്ഞ കഥ ഓർമ വരുന്നു. ലാലിന്റെ അപ്പൻ അസുഖ ബാധിതനായി ആശുപത്രിയിൽ കിടക്കുന്നു. ലാൽ പെട്ടെന്ന് കടന്ന് വന്നപ്പോൾ കണ്ട കാഴ്ച അപ്പൻ ഓക്സിജൻ മാസ്ക് മാറ്റി സലിം കുമാർ കൊടുത്ത മദ്യം കുടിക്കുന്നതാണ്.

സലിം തന്റെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞപ്പോഴേക്കും കരൾ ഏകദേശം പൂർണമായും നശിച്ച് കഴിഞ്ഞിരുന്നു. ഇത്തരം ദുശ്ശീലങ്ങൾ കാരണം സിനിമയിൽ ഒരുപറ്റം നല്ല കലാകാരൻമാരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലിവിടെ സലിം കുമാറിന്റെ ജീവൻ രക്ഷിക്കാൻ തുണയായി വന്നത് സിനിമാക്കാരല്ല. സാക്ഷാൽ അമൃതാനന്ദമയിയാണെന്നും ആലപ്പി അഷ്റഫ് പറയുന്നു. അമൃത ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞിട്ടാണ് അമൃതാനന്ദമയിയെ പോയി കണ്ടത്. തമാശ പറഞ്ഞ് അവരെ സലിം കുമാർ ചിരിപ്പിച്ചു.

വേ​ഗം പോയി ഓപ്പറേഷൻ ചെയ്യൂ, പണമൊന്നും അടയ്ക്കേണ്ട മോനെ എനിക്കാവശ്യമുണ്ടെന്നാണ് അമൃതാനന്ദമയി പറഞ്ഞത്. ഇക്കാര്യം പല അഭിമുഖങ്ങളിലും സലിം കുമാർ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. ദേശീയ അവാർഡ് ലഭിച്ച ശേഷം സിനിമാ രം​ഗത്ത് സലിം കുമാറിന് ശത്രുക്കളുണ്ടായി. തെറ്റായ പ്രചരണം നടനെക്കുറിച്ച് ശത്രുക്കൾ നടത്തിയിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു. ‌

മറ്റൊരു അപവാദവും പറയാനില്ലാത്തത് കൊണ്ട് ദുഷ്ടബുദ്ധികൾ സലിം കുമാറിന് മേൽ കലിപ്പ് തീർത്തത് അമേരിക്കയിൽ വെച്ച് ആക്സിഡന്റായി മരിക്കാൻ കിടക്കുന്നു, മാരക രോ​ഗം പിടിപെട്ട് മരിക്കാൻ കിടക്കുന്നു എന്നൊക്കെയാണ്. ലോകത്തിലുള്ള സകല രോ​ഗങ്ങളും അവരെനിക്ക് ചാർത്തി തന്നു എന്ന് സലിം കുമാർ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

ഓപ്പറേഷന് മുമ്പ് സലിം കുമാർ വിചിത്രമായ ആവശ്യം ഉന്നയിച്ചു. മുറിച്ചെടുത്ത ലിവർ തന്നെയും മക്കളെയും കാണിക്കണമെന്നായിരുന്നു അത്. ഡോക്ടർ അപ്രകാരം ചെയ്തു. താൻ കണ്ടത് വാട്സാപ്പിലാണെന്ന് സലിം കുമാർ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ഓർത്തു. ഓപ്പറേഷന് ശേഷം സലിം കുമാറിന്റെ ജീവിത വീക്ഷണങ്ങളിൽ മാറ്റം വന്നെന്നും ആലപ്പി അഷ്റഫ് പറയുന്നു.

അടുത്തിടെ തന്റെ രോഗാതുരമായ കാലത്തെകുറിച്ച് സലിം കുമാർ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. ‘എന്റെ വീടായിരുന്നു ഇവിടത്തെ ആദ്യത്തെ രണ്ട് നില വീട്. തൊട്ടപ്പുറത്ത് അമ്പലം ആണ്. വീട് പണിതപ്പോൾ ആളുകൾ പറഞ്ഞു കുഴപ്പമാണ്, അമ്പലത്തിന് മുന്നിൽ രണ്ട് നില വീട് ദേവിക്കതിഷ്ടപ്പെടില്ലെന്ന്. ഇവിടത്ത ദേവി ഭദ്രകാളി ആണ്. പരമേശ്വരന്റെ മകളാണ്. പരമശിവന്റെ മകൾ ഈ ഊച്ചാളിയായ സലിം കുമാർ രണ്ട് നില വീട് കെട്ടണമെങ്കിൽ അസൂയപ്പെടണമെങ്കിൽ എന്താണവർ’

‘ഗതിയില്ലാത്ത ഒരുത്തൻ കുറച്ച് കാശ് വന്നപ്പോൾ രണ്ട് നില വീട് വെച്ചതിന് മൂന്ന് ലോകങ്ങളും അടക്കി വാഴുന്ന പരമശിവന്റെ മകൾ എന്റെയടുത്ത് വന്ന് അസൂയ മൂത്ത് എന്ന ദ്രോഹിക്കാൻ വരുമെന്ന് ഈ പരിസരത്തുള്ള മുഴുവൻ ആളുകളും വിശ്വസിച്ചു. അത്ര ചെറിയ മനസാണ് ഈ ദേവിയുടേതെങ്കിൽ എന്നെ അങ്ങ് ശരിപ്പെടുത്തിക്കളയട്ടെ എന്ന് ഞാൻ പറഞ്ഞു. പിന്നെ എനിക്ക് നാഷണൽ അവാർഡ് കിട്ടുന്നു. ദൈവങ്ങൾക്ക് സലിം കുമാർ രണ്ട് നില വീട് വെച്ചോ എന്ന് നോക്കാനുള്ള സമയം ഇല്ല. 2018 ൽ പ്രളയം വന്നു. ഈ ആളുകളെല്ലാം ഈ വീടിന്റെ മുകളിൽ ആയിരുന്നു. മൂന്ന് ദിവസം താമസിച്ചു ഇവിടെ’

‘ഞാൻ സിനിമയിൽ നിന്ന് ചിരിപ്പിച്ചുണ്ടാക്കിയ പൈസ ആണിത്. ആ ചിരിയോടുള്ള നന്ദി രേഖപ്പെടുത്താൻ വേണ്ടി ആണ് ലാഫിംഗ് വില്ല എന്ന് പേരിട്ടത്. ദൈവം സഹായിച്ച് ദുഖങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പിന്നെ മനുഷ്യനാണ് രോഗങ്ങൾ ഒക്കെ വരാം. സർവ സാധാരണം ആണ്’ ‘മനസ്സമാധാനം വളരെ അധികം ഉള്ള വീടാണ്. ഞാൻ സിനിമയിൽ നിന്ന് കിട്ടിയ കാശ് കൊണ്ട് ഒരുപാട് പരിപാടികൾ ചെയ്തിട്ടുണ്ട്. അതിൽ ആളുകൾ നന്നായി എന്ന് പറയുന്നത് ഈ വീട് മാത്രമാണ്. ബാക്കിയൊക്കെ പൊളിഞ്ഞു പോയി’

‘മരണത്തിന്റെ വക്കിലായിരുന്നു, ഒരു കാലഘട്ടത്തിൽ അഭിനയിക്കാൻ പറ്റാതായി. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചു. അപ്പോൾ ചുമ്മാ അമൃതാനന്ദമയിയെ കാണാൻ പോയി. മന്ത്രമല്ല എന്നോട് പറഞ്ഞത് മോനേ ആശുപത്രിയിൽ പോയി ഓപ്പറേഷൻ ചെയ്യണം, വേറെ ഒന്നും ഓർത്ത് ബുദ്ധിമുട്ടേണ്ട. മോനെ എനിക്ക് വേണം എന്നാണ്’ അത് പറയാൻ ആ സമയത്ത് അവർ മാത്രമേ ഉണ്ടായുള്ളൂ. എന്റെ അമ്മയും അച്ഛനും എല്ലാം മരിച്ചു പോയി. ഭാര്യക്കും കുട്ടികൾക്കും ഒഴിച്ച് വേറെ ആർക്കും എന്നെ വേണ്ട. ആ സമയത്ത് എന്നെ വേണം എന്ന് പറഞ്ഞത് അമൃതാനന്ദമയി ആണെന്നും സലിം കുമാർ പറഞ്ഞിരുന്നു.

മാത്രമല്ല, പാരമ്പര്യ വൈദ്യന്മാർക്കും, വ്യാജ ചികിത്സാരീതികൾക്കും എതിരെ നടൻ രം​ഗത്തെത്തിയിരുന്നു. ഞാൻ അനുഭവിച്ചത് ഇനിയാരും അനുഭവിക്കരുത് അതുകൊണ്ടാണ് ഇത് തുറന്നുപറയുന്നത്. എനിക്ക് അസുഖം ആണെന്ന് അറിഞ്ഞു. ഞാൻ സേർച്ച് ചെയ്തു നോക്കിയപ്പോൾ ലിവർ ട്രാൻസ്പ്ലാന്റേഷൻ മാത്രമാണ് ഇതിനു മരുന്നായിട്ടുള്ളത്.

ഞാൻ അത് ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. മറ്റൊരു മാർഗ്ഗം എന്താണ് എന്ന് നോക്കി. അപ്പോൾ എന്റെ ഒരു സുഹൃത്താണ് ഒറ്റപ്പാലത്തുള്ള വൈദ്യനെ കുറിച്ച് പറഞ്ഞത്. ക്യാൻസർ മാറ്റുന്ന വൈദ്യൻ ആണെന്നും എന്നോട് പറഞ്ഞു. അദ്ദേഹം എന്റെ നന്മയെ കരുതി പറഞ്ഞതാണ്. ഞാനും കേട്ടിട്ടുണ്ട് ഈ വൈദ്യനെക്കുറിച്ച്. അങ്ങനെ ഞാനും ഈ സുഹൃത്തും കൂടി ഈ വൈദ്യനെ കാണാൻ വേണ്ടി പോയി. 51 ദിവസത്തിനുള്ളിൽ ലിവർ സിറോസിസ് മാറ്റി തരാം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

നിലം പരണ്ട എന്നൊരു മരുന്നുണ്ട്, അത് ഇത്രയും ദിവസം കഞ്ഞിയിൽ ഇട്ടുകുടിക്കാൻ ആണ് പറയുന്നത്. അന്പത്തിയൊന്നു എന്നല്ല അഞ്ഞൂറ്റി ഒന്ന് കഴിച്ചിട്ടും ഈ സംഭവം മാറിയില്ല. അങ്ങനെ ഞാൻ പുള്ളിയെ വിളിച്ചു. വൈദ്യൻ സത്യസന്ധൻ ആണ് കേട്ടോ. അദ്ദേഹം എന്നോട് പറഞ്ഞു, എനിക്ക് ക്യാൻസർ ആണ് ഞാൻ വെല്ലൂർ ആശുപത്രിയിൽ നിൽക്കുകയാണ് എന്നാണ് ആ വൈദ്യൻ എന്നോട് പറയുന്നത്. അയാൾ കള്ളൻ ആണെങ്കിൽ അത് എന്നോട് പറയില്ലല്ലോ.

പിന്നെയും എന്റെ സുഹൃത്ത് ചേർത്തലയിൽ ഉള്ള ഒരു വൈദ്യനെക്കുറിച്ച് പറഞ്ഞു. എനിക്ക് ജീവിക്കാൻ ഉള്ള കൊതിയും ഓപ്പറേഷൻ ചെയ്യാൻ ഉള്ള ധൈര്യക്കുറവും ആണ് വീണ്ടും എന്നെ അത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചത്. അങ്ങനെ ഞാൻ അവിടെയും പോയി. തട്ടിപ്പ് ആണെന്ന് അപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അയാളെ എല്ലാവർക്കും അറിയുന്നതാണ്. ഇംഗ്ലീഷിൽ ഇതിന് മരുന്നില്ല എന്നും പറഞ്ഞു. കുറച്ചു മരുന്നുകൾ തന്നു, ഒപ്പം ജൈവ വളത്തിലൂടെ ഇയാൾ വികസിപ്പിച്ചെടുത്ത സാധനങ്ങളും തന്നു. നമ്മൾ ഇതും വാങ്ങണം. പശു കഴിക്കുന്ന പുല്ല് വരെ എനിക്ക് തന്നു.

എന്നാൽ എനിക്ക് ഇത് പറ്റുന്നില്ല. ഈ തന്ന മരുന്ന് കഴിച്ചിട്ട് ബ്ലഡ് ആണ് ഛർദ്ദിക്കുന്നത്. ഒരു കിലോമീറ്റർ വരെ ബ്ലഡ് തെറിക്കും. എന്റെ മോൻ വൈദ്യരോട് വിളച്ചു ചോദിച്ചപ്പോൾ അകത്തുകുറച്ചു ബ്ലഡ് കിടന്നിരുന്നു, അത് പോകാൻ ഉള്ള മരുന്നാണ് ഞാൻ കൊടുത്തത് അത് പോട്ടെ എന്നും വൈദ്യൻ പറഞ്ഞു. അകത്തുകിടന്നതും പോയി, കുടൽ വരെ പുറത്തേക്ക് വരുന്നപോലെ ആയി. ബ്ലഡ് ആണ് വൊമിറ്റ് ചെയ്തുകൊണ്ടിരുന്നത്. പിന്നെയും അയാളെ വിളിച്ചു എന്നാൽ മോൻ എന്നോട് പറഞ്ഞു അയാൾ ഫോൺ എടുക്കുന്നില്ല എന്ന്.

പക്ഷേ ഞാൻ അയാളെ അത്രയും വിശ്വസിച്ചുപോയി. അവസാനം അയാളെ വിളിച്ചു കിട്ടി, ഉടനെ അയാൾ എന്നോട് പറഞ്ഞത് പെട്ടെന്ന് ആശുപത്രിയിൽ പോകാനാണ്. ഡോക്ടർമാരെ വെല്ലുവിളിച്ചു നടക്കുന്ന ആളാണ്. ഞാനെന്റെ സുഹൃത്ത് ഡിവൈഎസ്പിയെ വിളിച്ചുപറഞ്ഞു ഈ വൈദ്യൻ കള്ളനാണ്. അപ്പോൾ പുള്ളി പറഞ്ഞു മലയാറ്റൂർ ഒരു വൈദ്യൻ ഉണ്ട് അവിടെ പോകാം. അങ്ങനെ ഞാനും ഭാര്യയും അദ്ദേഹവും കൂടി മലയാറ്റൂർ വൈദ്യരെ കാണാൻ പോയി.

അയാൾ പറഞ്ഞത് 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെ ആക്കുക വേറെ എന്തോ സാധനവും കൂടി അതിൽ ഇടും. രാവിലെ മുതൽ എന്റെ ഭാര്യ 500 തേങ്ങയുടെ വെള്ളമെടുത്ത് രാത്രി വരെ ഇരുന്ന് ഇത് വറ്റിച്ച് വറ്റിച്ച് തളർന്നു. ഒടുവിൽ ലേഹ്യം റെഡിയായപ്പോൾ ഭാര്യയ്ക്ക് സന്തോഷമായി, ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്ന് ഉണ്ടാക്കാൻ പറ്റിയല്ലോ. ഇത് ഞാൻ കഴിച്ചതും ഛർദി കൂടി എന്റെ ശരീരം ഇതൊന്നും താങ്ങുന്നില്ല. ഭാര്യ വൈദ്യരെ വിളിച്ചു കാര്യം പറഞ്ഞു.

അപ്പോൾ അയാൾ പറഞ്ഞു ശരീരം റിജക്ട് ചെയ്യുകയാണ് നിങ്ങൾ ഒരു കാര്യം ചെയ്യൂ, ഈ മരുന്ന് കളയണ്ട ദേഹം പൊള്ളുമ്പോൾ പുരട്ടാം വച്ചേക്കു. ശരീരം പൊള്ളുമ്പോൾ ലിവർ സിറോസിസിന്റെ മരുന്ന് പുരട്ടാം എന്ന് പറയുകയാണ് വൈദ്യര്. ഭാര്യ അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് അടുപ്പിൽ നിന്ന് എന്തെങ്കിലും പൊള്ളൽ ഉണ്ടായാൽ ഉടനെ ലിവർ സിറോസിസിന്റെ മരുന്നെടുത്ത് അതിൽ പുരട്ടും. ഇതുപോലെ എത്രയോ വൈദ്യന്മാർ ഉണ്ടെന്നും സലിം കുമാർ പറഞ്ഞിരുന്നു.

More in Actor

Trending

Recent

To Top