അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും പങ്കെടുത്ത പ്രമോഷന് പരിപാടിക്കിടെ സംഘര്‍ഷം. ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന ചിത്രത്തിന്റെ പരിപാടിക്കിടെയാണ് സംഘര്‍ഷം നടന്നത്. നിയന്ത്രണം വിട്ട ജനക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ലഖ്നൗവിലെ ചരിത്ര ഹുസൈനാബാദ് ക്ലോക്ക് ടവറിന് സമീപത്തായിരുന്നു പ്രമോഷന് പരിപാടി. ആയിരത്തോളം ആരാധകര്‍ താരങ്ങളെ കാണാന്‍ എത്തിയിരുന്നു. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും സമ്മാനങ്ങള്‍ വാരിവിതറിയതോടെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്.
ബാരിക്കേഡും തകര്‍ത്ത് വേദിയിലേക്ക് ആരാധകര്‍ ഓടിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ജനക്കൂട്ടത്തില്‍ നിന്നു ചെരിപ്പേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ലാത്തിച്ചാര്‍ജ് നടന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ലാത്തിച്ചാര്‍ജ് നടന്നിട്ടില്ല എന്ന് പൊലീസ് കമ്മിഷണര്‍ രാജ്കുമാര് സിങ് പ്രതികരിച്ചു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...