Connect with us

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ താൽപര്യമില്ല, അവർ പറയുന്ന സ്ഥത്ത് 3 വീടുകൾ വെച്ച് നൽകും; അഖിൽ മാരാർ

Malayalam

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ താൽപര്യമില്ല, അവർ പറയുന്ന സ്ഥത്ത് 3 വീടുകൾ വെച്ച് നൽകും; അഖിൽ മാരാർ

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ താൽപര്യമില്ല, അവർ പറയുന്ന സ്ഥത്ത് 3 വീടുകൾ വെച്ച് നൽകും; അഖിൽ മാരാർ

സംവിധാകനായും ബി​ഗ് ബോസ് വിജയ് ആയും പ്രേക്ഷകർക്കേറെ സുപരിചിതനാണ് അഖിൽ മാരാർ. ഇപ്പോഴിതാ വയനാട് ദുര ന്തത്തിൽ പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം കൊടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് അഖിൽ മാരാർ. എന്നാൽ വീട് നഷ്ടപ്പെട്ടവർക്ക് അവർ പറയുന്ന സ്ഥത്ത് തന്നെ വീടുവച്ച് നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാനായി ഇതുവരെ അയച്ച പണത്തിന്റെ സ്‌ക്രീൻ ഷോട്ടുകളും അഖിൽ മാരാർ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

അഖിൽ മാരാരുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

പാർട്ടിയെ മുച്ചൂടും മുടി ച്ച സൈബർ അന്തം കമ്മികൾക്ക് ഒരു ചാലഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ എനിക്ക് താൽപര്യമില്ല. പകരം 3 വീടുകൾ വച്ച് നൽകാൻ ഞങ്ങൾ തയാറാണ്. അത് എന്റെ നാട്ടിൽ എന്ന് പറഞ്ഞത്, വസ്തു വിട്ട് നൽകാൻ എന്റെ ഒരു സുഹൃത്തു തയാറായത് കൊണ്ടും, വീട് നിർമാണത്തിന് ആവശ്യം വരുന്ന സാമഗ്രികൾ പലരും സഹായിക്കാം എന്നുറപ്പ് നൽകിയതും അതോടൊപ്പം വീടുകൾ നിർമിക്കാൻ എന്റെ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയാറായത് കൊണ്ടും, അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.

സഖാക്കളുടെ അഭ്യർഥന മാനിച്ചു വയനാട്ടിൽ ഈ ദുര ന്തത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വച്ച് കൊടുക്കാം.. അവർ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാൾ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ വീട് നിർമിച്ചു നൽകാം. ഞാൻ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്കുവച്ചു. അർഹതപെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താൽപര്യം.

നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കർമമാണ് എന്റെ നേട്ടം.. ഈശ്വരൻ മാത്രം അറിഞ്ഞാൽ മതി. സഖാക്കളുടെ ചില…. കാണുമ്പോൾ ചില കാര്യങ്ങൾ ഞാൻ പോസ്റ്റ് ചെയ്യുന്നു.. പ്ര ളയവും ഉരു ൾ പൊട്ടലും പോലെ വാർത്തകളിൽ നിറയുന്ന ദുര ന്തങ്ങൾ അല്ലാതെ ജീവിക്കാൻ മാർഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..

അത്തരം മനുഷ്യരിൽ അർഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാൻ നൽകിയ ചില സഹായങ്ങൾ സഖാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ അയച്ചതാണ് അത് കൊണ്ടാണ് സ്‌ക്രീൻ ഷോട്ട് എടുക്കാൻ കഴിഞ്ഞത്. ഇത് പോലെ നേരിൽ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാൻ ജീവിക്കാറില്ല.. ചില നാ റിയ സഖാക്കൾ ആണ് ഈ പോസ്റ്റ് ഇടീക്കാൻ പ്രേരണ ആയത് എന്നും അഖിൽ മാരാർ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top