Connect with us

നിങ്ങൾ ഭൂലോക ഫ്രോ‍ഡാണ് ;എന്ത് സംസ്കാരം ആണെടോ ഇത് ; അഖിലിനോട് പൊട്ടിത്തെറിച്ച് ശോഭയും ജുനൈസും

TV Shows

നിങ്ങൾ ഭൂലോക ഫ്രോ‍ഡാണ് ;എന്ത് സംസ്കാരം ആണെടോ ഇത് ; അഖിലിനോട് പൊട്ടിത്തെറിച്ച് ശോഭയും ജുനൈസും

നിങ്ങൾ ഭൂലോക ഫ്രോ‍ഡാണ് ;എന്ത് സംസ്കാരം ആണെടോ ഇത് ; അഖിലിനോട് പൊട്ടിത്തെറിച്ച് ശോഭയും ജുനൈസും

ബി​ഗ്ബോസ് മലയാളം സീസൺ 5ന്റെ ​ഗ്രാന്റ്ഫിനാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരൊക്കെയാവും ഫൈനൽ 5ൽ എത്തുക, ആരാവും വിജയി ആവുക എന്നൊക്കെ അറിയാൻ വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ് .ഫിനാലയിലേക്ക് അടുക്കുന്തോറും മത്സരാർഥികൾക്കിടയിലുള്ള തർക്കങ്ങളും വാക്പോരുകളും ഏറി വരുകയാണ്. ഇപ്പോഴിത വീണ്ടും ബിഗ് ബോസിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. അഖിൽ മാരാർക്ക് എതിരെ ജുനൈസും ശോഭയും തിരിയുന്നതാണ് പുതിയ പ്രൊമോയിൽ കാണാനാവുക. നീ ഒരു സ്വാർഥനും നിന്റെ കാര്യം മാത്രം നോക്കുന്ന ഒരുത്തനും സാഡിസ്റ്റാണെന്നും ജുനൈസിനോട് അഖിൽ മാരാർ പറയുന്നു.

ലോക സാഡിസ്റ്റാണ് ഇപ്പോൾ ഈ പറയുന്നതെന്ന് ശോഭ ഇവരുടെ ഇടയിൽ കയറി പറയുന്നു. നീ പോയി ഇങ്ങനെ താങ്ങിക്കൊടുക്ക് എന്ന് അഖിൽ ശോഭയോട് പറഞ്ഞു. ഇത് കേട്ട് ശോഭ അഖിലിനോട് വളരെയധികം പൊട്ടിത്തെറിച്ചു. ഇയാൾ ആരെടോ, താങ്ങിക്കൊടുക്കാൻ.. എന്ത് സംസ്കാരം ആണെടോ എന്ന് ശോഭ അഖിലിന് നേരെ പൊട്ടിത്തെറിക്കുന്നു. ഇതിനിടെ നിങ്ങളാണ് ഭൂലോക ഫ്രോ‍ഡെന്ന് ജുനൈസ് പറയുന്നു. വിഷ്ണുവിനെ കൂടെ കൂട്ടി ലാസ്റ്റ് പറഞ്ഞ് വിട്ടില്ലേ എന്നും അഖിലിനോടെ ചോദിക്കുന്നു. ഇതിനിടെ ബസർ അമർത്തുന്ന ഷിജുവിനേയും കാണാം.

അതേസമയം വമ്പൻ സർപ്രൈസ് ആയിരുന്നു മത്സരാർഥികൾക്കും പ്രേക്ഷകർക്കും ബിഗ് ബോസ് ഇന്നലെ ഒരുക്കിയിരുന്നത്. ആദ്യ ദിനം വിഷ്ണുവായിരുന്നു ബിഗ് ബോസിൽ നിന്ന് പുറത്തായത്. എന്നാൽ ഇന്നലെ നാദിറ പുറത്താകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ടിക്കറ്റ് ടു ഫിനാലെയിലേക്കാണ് നാദിറ എത്തിയത്. കഴിഞ്ഞ ദിവസം നാദിറ പുറത്തായെന്ന തരത്തിലായിരുന്നു ബിഗ് ബോസ് പ്രൊമോ വന്നിരുന്നത്.

എല്ലാവരോടും യാത്ര ചോദിച്ച് വരാനാണ് മോഹൻലാൽ നാദിറയോട് പറഞ്ഞത്. തുടർന്ന് യാത്ര പറഞ്ഞ് നാദിറ വരുമ്പോഴായിരുന്നു സർപ്രൈസ് ആയി വെൽക്കം ടു ഫിനാലെ നാദിറയെന്ന് ഷോയിൽ പ്രദർശിപ്പിച്ചത്. നാദിറ സെയ്ഫ് ആകണമെന്ന് പറഞ്ഞ് ശോഭയാണ് കാർഡ് തുറന്നത്. ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള ആറ് ടാസ്ക്കുകളിലും നാദിറ ഒന്നാമതെത്തിയിരുന്നു. രണ്ടാം സ്ഥാനത്ത് സെറീനയും മൂന്നാം സ്ഥാനത്ത് റിനോഷും ആണുള്ളത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top