News
നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ദിലീപ് ഏട്ടനെ തെളിവ് കിട്ടിയിട്ടല്ല പോലീസ് പിടിച്ചു അകത്തിട്ടത്; റോബിന്റെ കാര്യവും അതുപോലെയെന്ന് അഖില്‍ മാരാര്‍
നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ദിലീപ് ഏട്ടനെ തെളിവ് കിട്ടിയിട്ടല്ല പോലീസ് പിടിച്ചു അകത്തിട്ടത്; റോബിന്റെ കാര്യവും അതുപോലെയെന്ന് അഖില്‍ മാരാര്‍
ബിഗ്ബോസ് മലയാളം സീസണ് 4 അവസാനിച്ചിട്ട് മാസങ്ങളായി. പക്ഷേ ഇപ്പോഴും അതിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിവാദങ്ങളും ചര്‍ച്ചകളും ഒന്നും അവസാനിച്ചിട്ടില്ല. ബിഗ്ബോസ് മലയാളത്തിന്റെ ചിരിത്രത്തില്‍ തന്നെ റോബിന് രാധാകൃഷ്ണനെ പോലയുള്ള ഒരു മത്സരാര്‍ത്ഥി ഉണ്ടായിട്ടുണ്ടാവില്ല.
ഷോ പൂര്‍ത്തിയാക്കാന്‍ റോബിന് സാധിച്ചില്ലെങ്കിലും സീസണിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരമായി മാറാന്‍ റോബിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ റോബിന് നിറഞ്ഞാടുകയായിരുന്നു. ആ ആരാധക പിന്തുണയും ഓളവുമൊക്കെ ഇപ്പോഴും റോബിന് തുടര്‍ന്നു കെണ്ടിരിക്കുകയാണ്.
സഹ മത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. താരത്തെ തിരികെ കൊണ്ടു വരാന്‍ ആരാധകര്‍ ആവശ്യപ്പെട്ടുവെങ്കിലും താരത്തെ തിരിച്ചെടുത്തിരുന്നില്ല. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ് റോബിന്. പുറത്തുവന്ന ശേഷം റോബിന് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെ റോബിനെതിരെ ഗുരുതരമായ ആരോപണമായിരുന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംവിധായകന് അഖില്‍ മരാര് നടത്തിയത്. കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ ഉണ്ണി മുകുന്ദന് വേദിയിലെത്തുമ്പോള്‍ കൂവാന്‍ റോബിന് പണം കൊടുത്ത് ആളെ ഇറക്കിയെന്നായിരുന്നു അഖിലിന്റെ ആരോപണം.
‘ഈയിടെ കോഴിക്കോട് മാളില്‍ ‘ബ്രൂസിലി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന് എത്തിയിരുന്നു. അന്ന് ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു അലറല്‍ വീരന്റെ ഫാന്‍സ് വന്നിട്ട് ഉണ്ണി മുകുന്ദന് എണീച്ച സമയത്ത് നടനെ കൂവുകയും ഇദ്ദേഹം എഴുന്നേറ്റ സമയത്ത് വളരെ ആരാധനയോടും കൂടി കൈയ്യടിക്കുകയും ചെയ്തു. എന്നാല്‍ അലറല്‍ വീരല്‍ കാശ് കൊടുത്ത ചെയ്യിച്ച പരിപാടിയാണ് അയാളുടെ കൂടെയുള്ള ആളാണ് പറഞ്ഞത്’.
അതായത് ഉണ്ണി വരുമ്പോള്‍ കൂവണമെന്നും ഞാന്‍ വരുമ്പോള്‍ കൈയ്യടിക്കണമെന്നും പറഞ്ഞ് 20,000 രൂപ കൊടുത്ത് പൈസ കൊടുത്ത് ചെയ്യിച്ചതാണിത്. മലയാള സിനിമയില്‍ നിന്നൊരാളാണ് എന്നോട് ഇത് പറഞ്ഞത്. ഇതിന് പിന്നിലെല്ലാം അജണ്ടയുണ്ട്. ഉണ്ണി മുകുന്ദന്റെ സിനിമ 50 കോടി ക്ലബില്‍ വിറ്റ് പോകുന്ന സമയത്ത് സിനിമയക്കെതിരെ വരുന്ന ഉദ്ദേശം എന്താണെന്ന് വെച്ചാല്‍ ഒരു ചെറുപ്പക്കാരനെ തകര്‍ക്കുക, മലയാള സിനിമയെ തകര്‍ക്കുകയെന്നതാണ്’, എന്നായിരുന്നു അഖിലിന്റെ വാക്കുകള്‍. ഇതിന് പിന്നാലെ ആരോപണം നിഷേധിച്ച് റോബിന് രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ കോഴിക്കോട് നടന്ന പരിപാടിയുടെ വീഡിയോ ഉള്‍പ്പടെ തന്റെ ആരോപണം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് അഖില്‍ മാരാര്‍. ബ്രൂസ് ലീ സിനിമയില്‍ ഒരു വേഷവും ഇല്ലഞ്ഞിട്ടും സ്വയം അതിലെ വില്ലന്‍ താന്‍ ആണ് എന്ന രീതിയില്‍ കാശ് കൊടുത്ത് പ്രമോഷന് നടത്തിയെന്ന കൂടുതല്‍ കാര്യങ്ങളും അഖില്‍ മാരാര്‍ തുറന്ന് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയായിരുന്നു;
അലറുകയാണ് എന്നും പറഞ്ഞു അലറുന്ന റോബിന്. ഉണ്ണിയുടെ പേര് പറയുമ്പോള്‍ കൂവിക്കോ എന്ന് പറയുന്ന ഓടിയന്സിലെ ശബ്ദം. ഉണ്ണിയുടെ ഫാന്‍സ് അസോസിയേഷന് പ്രസിഡന്റിനെ വിളിക്കുമ്പോള്‍ ഉള്ള കൂവല്‍. ഉണ്ണിയുടെ പേര് പറഞ്ഞപ്പോള്‍ ഉള്ള കൂവല്‍.
ഇത് എന്നോട് പറഞ്ഞ ആളുടെ പേര് പറയാത്തത് എന്റെ മാന്യത.
സ്വയം ആളാവാന്‍ ഗോകുലം ഗോപാലെട്ടന്റെ മുന്നില്‍ ഉണ്ണിയേക്കള് സ്റ്റാര്‍ വാല്യൂ തനിക്കാണ് എന്ന് കാണിക്കാന്‍ നടത്തിയ ചീപ്പ് തന്ത്രം. നായര്‍ ലോബി തന്നെ തകര്‍ക്കാന്‍ നോക്കുന്നു ഞാന്‍ ഈഴവനായത് കൊണ്ടാണെന്ന് പറഞ്ഞു ഇറക്കിയ ജാതി കാര്‍ഡ് കളി. ഫിലിം ചേംബറില്‍ പോയി തന്റെ ഫാന്‍സ് പവര്‍ കാണിച്ച് നിര്‍മാതാക്കളോട് ഇതൊക്കെ പറഞ്ഞു എന്നെ വെച്ച് സിനിമ എടുക്കു എന്ന് റിക്വസ്റ്റ് ചെയ്തത്.
ബ്രൂസ് ലീ സിനിമയില്‍ ഒരു വേഷവും ഇല്ലഞ്ഞിട്ടും സ്വയം അതിലെ വില്ലന്‍ താന്‍ ആണ് എന്ന രീതിയില്‍ കാശ് കൊടുത്തു നടത്തിയ പ്രമോഷന്. പിന്നീട് റോബിന് അതില്‍ ഒന്നുമില്ല എന്ന് ഉണ്ണിക്ക് തന്നെ പരസ്യമായി പറയേണ്ടി വന്ന അവസ്ഥ. അതായത് ബിഗ് ബോസില്‍ കയറി പറ്റാന്‍ നടത്തിയ വേലകള്‍ ഉള്‍പെടെ സകലതും എനിക്കറിയാം..
അത് കൊണ്ട് റോബിന് തന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുക. അനില്‍ നമ്പ്യാര്‍ ഉണ്ണിക്കെതിരെ പല രഹസ്യ അജണ്ടകളും നടക്കുന്നുണ്ട് എന്ന് പറഞ്ഞതിന് യോജിപ്പെന്നോണം ഞാന്‍ മുന്‍പ് കേട്ട കാര്യം ചര്‍ച്ചയില്‍ പറഞ്ഞു. അത് താങ്ങി നടന്നാല്‍ നാറുന്നത് ഞാന്‍ ആയിരിക്കില്ല. കാരണം ഇന്നലെ വരെ റോബിന്റെ കൂടെ നടന്ന് സകല വേലയും അറിയുന്നവര്‍ തന്നെ ഇതൊക്കെ വിളിച്ചു എന്നോട് പറയും…
മുദ്ര പത്രത്തില്‍ എഴുതി കരാര്‍ ഉണ്ടാക്കിയല്ല വേലകള്‍..നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ദിലീപ് ഏട്ടനെ തെളിവ് കിട്ടിയിട്ടല്ല പോലീസ് പിടിച്ചു അകത്തിട്ടത്… ഇന്ന് വരെയും ഒരു തെളിവ് കിട്ടിയിട്ടും ഇല്ല. അത് കൊണ്ട് തെളിവ് അവിടെ നില്ക്കട്ടെ സത്യം റോബിനും റോബിന്റെ ഒപ്പം നില്‍ക്കുന്നവര്‍ക്കും അറിയാം.
