രാത്രിയിൽ സുഖമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഉറങ്ങിയ നിഷ്കളങ്കരായ കുറെ മനുഷ്യർ.. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് പോകുന്ന അവസ്ഥ; അഖിൽ മാരാർ
രാത്രിയിൽ സുഖമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഉറങ്ങിയ നിഷ്കളങ്കരായ കുറെ മനുഷ്യർ.. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് പോകുന്ന അവസ്ഥ; അഖിൽ മാരാർ
രാത്രിയിൽ സുഖമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഉറങ്ങിയ നിഷ്കളങ്കരായ കുറെ മനുഷ്യർ.. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് പോകുന്ന അവസ്ഥ; അഖിൽ മാരാർ
വയനാട് ദുരന്തത്തിന്റെ നടുക്കത്തിലാണ് കേരളക്കര. ഇപ്പോഴിതാ വയനാട് ദുരന്തത്തിൽ അനുശോചന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധാകനും ബിഗ്ബോസ് വിജയുമായ അഖിൽ മാരാർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
അനുഭവങ്ങളെ പാഠ പുസ്തമാക്കിയും പ്രകൃതിയെ ഗുരുവായും മനസിൽ കണ്ട് മുന്നോട്ട് സഞ്ചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി.. സത്യത്തിൽ എനിക്ക് ഈശ്വരൻ പോലും പ്രകൃതിയാണ്…ആ പ്രകൃതി എന്താണിങ്ങനെ..സൂചനകൾ നൽകി എന്തൊക്കെയോ നമ്മെ ഓർമ്മിപ്പിക്കുകയാണോ…?
രാത്രിയിൽ സുഖമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഉറങ്ങിയ നിഷ്കളങ്കരായ കുറെ മനുഷ്യർ.. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് പോകുന്ന അവസ്ഥ… ഓർക്കുമ്പോൾ തന്നെ നെഞ്ചിൽ പിടച്ചിലാണ്… എന്തൊക്കെയോ വെട്ടി പിടിക്കാൻ ഉള്ള ഓട്ട പാച്ചിലിൽ പ്രകൃതി എന്നെ വീണ്ടും പഠിപ്പിക്കുന്നു… എന്നോട് പറയുന്നു “എന്റെ കണ്ണീരിൽ തീരുന്നതാണ് നിന്റെ എല്ലാ നേട്ടങ്ങളും…
അതേസമയം, കഴിഞ്ഞ ദിവസം നടൻ ചിയാൻ വിക്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകിയിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ സർവ്വസന്നാഹങ്ങളുമുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റൻപാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. നൂറുകണക്കിന് മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിൽ ഡ്രോണിന്റെ മറ്റു സാങ്കേതികവിദ്യകളുടേയും സഹായം തേടുകയാണ് അധികൃതർ.
ഷിരൂർ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ വയനാട്ടിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മണ്ണിനിടയിൽ കിടക്കുന്ന ശരീരങ്ങൾ കണ്ടെടുത്തുന്നതിന് വെള്ളിയാഴ്ച മുതൽ ഷിരൂരിൽ ഉപയോഗിച്ച ഡ്രോൺ ഉപയോഗിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തെർമൽ സ്‌കാനിങും ഡ്രോൺ പരിശോധനയും നടത്തും.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...