പരസ്യമായി അശ്വന്ത് കോക് സെക്സ് ചോദിച്ചത് ഉൾപ്പടെ അശ്വന്തിന്റെ എല്ലാ ചരിത്രവും എന്റെ ഫോണിൽ കിടപ്പുണ്ട് ; സംവിധായകൻ അഖിൽ മാരാർ
പരസ്യമായി അശ്വന്ത് കോക് സെക്സ് ചോദിച്ചത് ഉൾപ്പടെ അശ്വന്തിന്റെ എല്ലാ ചരിത്രവും എന്റെ ഫോണിൽ കിടപ്പുണ്ട് ; സംവിധായകൻ അഖിൽ മാരാർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് സംവിധായകന് അഖില്‍ മാരാരും യൂട്യൂബര്‍ അശ്വന്ത് കോക്കും തമ്മിലുള്ള വാക് പോര്.
ഫേസ്ബുക് പാസ്സ്വേർഡ് ഭാര്യക്ക് കൊടുത്തതിനെ കുറിച്ച് ഒരു മധ്യമ പ്രവർത്തകൻ അഖിൽ മാരാരോട് ചോദിച്ചപ്പോൾ അഖിൽ മാരാര്‍ മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. അശ്വന്തിന്റെ മെയില്‍ ഷോവനിസ്റ്റ് പിഗ് വിളിയ്ക്ക് മറുപടിയാണ് ഞാൻ കൊടുത്തത്. അത് നിങ്ങൾ കേട്ടില്ലേ .
ഞാൻ അമ്മയെ സംരക്ഷിക്കുന്ന മകൻ ആണ് ഭാര്യയെ സംരക്ഷിക്കുന്ന അവരുടെ സ്വാതന്ത്ര്യങ്ങളിൽ ഇടപെടാത്ത എന്തിന് എന്റെ ഫെയ്സ്ബുക്ക് മൊബൈൽ പാസ്സ്വേർഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭർത്താവ് ആണ് ഞാൻ . 2 പെണ് മക്കളെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വളർത്തുന്ന ഒരു അച്ഛൻ ആണ് ഞാൻ .ആ നിലയിൽ ഞാനൊരു മെയിൽ ഷോവനിസ്റ്റ്റ് തന്നെ ആണ്.
സിനിഫൈൽ ഒരു അവാർഡ് ദാന ചടങ്ങ് നടത്തുകയാണ്. ഇതിന്റെ പ്രസ് മീറ്റിനിടയിലായിരുന്നു ചോദ്യവും ഉത്തരവും .നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ,നിർമ്മാതാവും നടനുമായ വിജയ് ബാബു, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകൻ അഖിൽ മാരാർ എന്നിവർ പങ്കെടുത്തു.
പൂർണമായി പ്രേക്ഷകന്റെ വിലയിരുത്തലാണ് ഈ പുരസ്കാര നിർണയത്തിന് ആധാരം. സിനിഫൈൽ ഗ്രൂപ്പിന്റെ അഡ്മിൻ പാനലും തിരഞ്ഞെടുക്കപെട്ട ജൂറി അംഗങ്ങളും ചേർന്ന് 2022 ലെ ചിത്രങ്ങളിൽ നിന്നും വിവിധ കാറ്റഗറിയിലുള്ള സാധ്യത പട്ടിക തയ്യാറാക്കുന്നു. ഈ പട്ടിക സിനിഫൈൽ ഗ്രുപ്പിൽ പബ്ലിഷ് ചെയ്യുകയും ചെയ്യുന്നു .പ്രേക്ഷകർക്ക് സിനിഫൈൽ വെബ് സൈറ്റ് വഴി വോട്ട് രേഖപെടുത്താം. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവരായിരിക്കും തെരഞ്ഞെടുക്കപെടുക. അവാർഡ് ദാന ചടങ്ങ് വഴി എല്ലാവർക്കും പുരസ്കാരം നൽകുകയും ചെയ്യുന്നു. അവാർഡ് നിർണയം തികച്ചും സുതാര്യമായിരിക്കും.
