Malayalam
ആർ ഐ പി ബോക്സ് ഓഫീസ് !! രണ്ടു വർഷം മുന്നേ അജു വർഗ്ഗീസ് നടത്തിയ പ്രവചനം ഇപ്പോൾ വൈറൽ ആകുന്നു
ആർ ഐ പി ബോക്സ് ഓഫീസ് !! രണ്ടു വർഷം മുന്നേ അജു വർഗ്ഗീസ് നടത്തിയ പ്രവചനം ഇപ്പോൾ വൈറൽ ആകുന്നു
പ്രേക്ഷകർ ഏറെ ആഘോഷമാക്കി കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രം .മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് .ലൂസിഫർ മികച്ച രീതിയിൽ പ്രകടനം തുടരവേ ആണ് അജു വർഗീസിന്റെ രണ്ടു വർഷം മുൻപുള്ള ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുന്നതു .
ലൂസിഫറിന്റെ വരവറിയിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നായകന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. R I P ബോക്‌സോഫീസ് എന്ന് പറഞ്ഞ് അജു വര്‍ഗീസ് ഇട്ട പോസ്റ്റര്‍ തപ്പി പിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ വിരുതന്മാര്‍. അജു വര്‍ഗീസ് തന്നെ ഒരു ട്രോളും പങ്ക് വെച്ചിട്ടുണ്ട്.
എന്ത് തന്നെ ആയാലും അജു വർഗീസ് മുന്നേ ഷെയർ ചെയ്ത ഈ പ്രവചനം വെറുതെ ആയില്ല .ബോക്സ് ഓഫീസിൽ തകർത്തു മുന്നേറുകയാണ് ലൂസിഫർ . ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടില്ല എങ്കിലും 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചു എന്നാണ് സൂചന.
aju varghese viral facebook post
