Malayalam
മകനെ കാണാനില്ല, തിരുവല്ല സിഐ അവനെ കൂട്ടിക്കൊണ്ടുപോയി, മകൻ ഹൃദ്രോഗിയാണ്; എസ്പിയ്ക്ക് പരാതി നൽകി ‘ചെകുത്താന്റെ’ അമ്മ
മകനെ കാണാനില്ല, തിരുവല്ല സിഐ അവനെ കൂട്ടിക്കൊണ്ടുപോയി, മകൻ ഹൃദ്രോഗിയാണ്; എസ്പിയ്ക്ക് പരാതി നൽകി ‘ചെകുത്താന്റെ’ അമ്മ

കഴിഞ്ഞ ദിവസമായിരുന്നു വയനാട്ടിലെ ദുരന്തമുഖത്തെത്തിയ നടൻ മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ അജു അലക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അജുവിന്റെ അമ്മ മേഴ്‌സി അലക്‌സ്. മകനെ കാണാനില്ലെന്ന് കാട്ടിയാണ് മേഴ്സി പരാതി നൽകിയിരിക്കുന്നത്.
തിരുവല്ല സിഐ മകനെ കൂട്ടിക്കൊണ്ടുപോയതാണെന്നും മകൻ ഹൃദ്രോഗിയാണെന്നും മേഴ്സി പറയുന്നു. ഇത് സംബന്ധിച്ച് പത്തനംതിട്ട എസ്പിയ്ക്ക് പരാതിയും നൽകി. വീട്ടിൽ വന്ന് ജാമ്യമെടുത്തിട്ട് പോകാനുള്ള കേസ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണ് സിഐ മകനെ കൂട്ടിക്കൊണ്ടുപോത്.
എന്നാൽ അതിന് ശേഷം മകനെ ലോക്കപ്പിലാക്കുകയാണ് ചെയ്തത്. പൊലീസിൽ അന്വേഷിച്ചിട്ടും കൃത്യമായ വിവരമൊന്നും ലഭിച്ചില്ല. അതുകൊണ്ടാണ് എസ്പിയ്ക്ക് പരാതി നൽകിയതെന്നും മേഴ്സി പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇതേക്കുറിച്ചെല്ലാം അവർ പറഞ്ഞത്.
അതേസമയം, അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജിവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. അജു അലക്സ് മോഹൻലാലിന്റെ വയനാട് സന്ദർശനത്തിന് ശേഷം കടുത്ത അധിക്ഷേപമാണ് നടത്തിയത്.
സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിൻറെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടിയുള്ള പരാമർശങ്ങൾ നടത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇത് ആദ്യമായല്ല അജു മോഹൻലാലിനെ അധിക്ഷേപിച്ച് രംഗത്തെത്തുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...