Social Media
എലിസബത്തിനെ സഹായിക്കാൻ ശ്രമിച്ചിട്ട് വിഷം കുത്തിവെക്കാൻ ശ്രമിച്ചു എന്നുള്ളതൊക്കെ ഇപ്പോൾ പറയുന്നത് അനാവശ്യമാണെന്നാണ് അജു അലക്സ് പറയുന്നത്. ഈ രണ്ട് പേരുടേയും പ്രശ്നം എന്താണെന്ന് എനിക്ക് വൃക്തമായി അറിയാം; അജു അലക്സ്
എലിസബത്തിനെ സഹായിക്കാൻ ശ്രമിച്ചിട്ട് വിഷം കുത്തിവെക്കാൻ ശ്രമിച്ചു എന്നുള്ളതൊക്കെ ഇപ്പോൾ പറയുന്നത് അനാവശ്യമാണെന്നാണ് അജു അലക്സ് പറയുന്നത്. ഈ രണ്ട് പേരുടേയും പ്രശ്നം എന്താണെന്ന് എനിക്ക് വൃക്തമായി അറിയാം; അജു അലക്സ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
എലിസബത്ത് പല വെളിപ്പെടുത്തലുമായി രംഗത്തെത്തി തുടങ്ങിയതോടെയാണ് മലയാളികളിൽ ഒരു വിഭാഗം അമൃത പറഞ്ഞതും സത്യസന്ധമായ കാര്യങ്ങളായിരുന്നുവെന്ന് വിശ്വസിച്ച് തുടങ്ങിയത്. എലിസബത്തിനെ ബന്ധപ്പെടാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്നും എന്നാൽ ചിലരുടെ ഇടപെടൽ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി എന്നും അഭിരാമി സുരേഷ് പറഞ്ഞിരുന്നു. പിന്നാലെ അഭിരാമി സുരേഷിനെതിരെ പരോക്ഷ വിമർശനവുമായി എലിസബത്തും രംഗത്തെത്തിയിരുന്നു.
എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. ഇത്രകാലവും ആരോടും ഒന്നും മിണ്ടാതിരുന്നിട്ട് ഇപ്പോൾ എന്നെ കുറ്റം പറയാൻ വന്നിരിക്കുന്നു. എന്നിട്ട് താരതമ്യപ്പെടുത്തുന്നു. സഹായിക്കാൻ പോയി, സഹായം സ്വീകരിച്ചില്ല എന്ന് പറയുന്നു. പിന്നിൽനിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എലിസബത്ത് പറഞ്ഞത്. ഇപ്പോഴിതാ അഭിരാമി സുരേഷിനെതിരെ എലിസബത്ത് ഇത്തരമൊരു പ്രതികരണം നടത്താനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് യൂട്യൂബർ ചെകുത്താൻ എന്ന അജു അലക്സ്.
എലിസബത്തിനെ സഹായിക്കാൻ ശ്രമിച്ചിട്ട് വിഷം കുത്തിവെക്കാൻ ശ്രമിച്ചു എന്നുള്ളതൊക്കെ ഇപ്പോൾ പറയുന്നത് അനാവശ്യമാണെന്നാണ് അജു അലക്സ് പറയുന്നത്. ഈ രണ്ട് പേരുടേയും പ്രശ്നം എന്താണെന്ന് എനിക്ക് വൃക്തമായി അറിയാം. എലിസബത്ത് എന്തുകൊണ്ടാണ് ഇങ്ങനെ വീഡിയോ ഇടുന്നതെന്നും അറിയാം. ഞാൻ അതൊക്കെ പറയുകയാണെങ്കിൽ അത് വേറൊരു കഥയായി മാറും. അതുകൊണ്ടാണ് ഞാനത് പറയാത്തതെന്നും അജു പറയുന്നു.
ആരേയും ബുദ്ധിമുട്ടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പറഞ്ഞ് കഴിഞ്ഞാൽ അത് അവർക്ക് ബുദ്ധിമുട്ടാകുക മാത്രമല്ല, നിലവിലെ കാര്യത്തിൽ നിന്നും ആവശ്യമില്ലാത്ത ഒരു വഴിമാറലുമുണ്ടാകും. അതുകൊണ്ട് വേറെ ആളുകൾക്കായിരിക്കും ഗുണമുണ്ടാകുക. അവരെ നമ്മൾ നല്ല പോലെ കൺസിഡർ ചെയ്യുന്നുണ്ട്. എന്നാൽ തിരിച്ച് ചെയ്യുന്നത് കാണുമ്പോൾ ആവശ്യമില്ലാത്ത കാര്യം പറയരുത് എന്നെ എനിക്ക് പറയാനുള്ളു. എലിസബത്തിനെക്കൊണ്ട് അങ്ങനെ പറയേണ്ട ഒരു അവസ്ഥ ഉണ്ടാക്കരുത്.
എലിസബത്ത് അങ്ങനെ ഒരു വീഡിയോ ഇട്ടപ്പോൾ ഞാൻ എന്താണ് കാരണം എന്ന് ചോദിച്ചു. മറ്റുള്ളവർ പറഞ്ഞ കാര്യത്തിൽ അവർക്ക് ഒരു ബുദ്ധിമുട്ട് തോന്നി. അതുകൊണ്ടാണ് അങ്ങനെ ഒരു വീഡിയോ ഇട്ടതെന്ന് ആവർ വ്യക്തമാക്കി. തനിക്ക് ഉണ്ടായ ബുദ്ധിമുട്ട് എന്താണെന്ന് അവർ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടവർക്കെല്ലാം അത് മനസ്സിലായിട്ടുമുണ്ടാകും.
ഈ വിഷയത്തിൽ കൂടുതൽ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോൾ കൂടുതൽ ഒന്നും പറയില്ല, ആ ഒരു കമന്റിന് മാത്രമാണ് മറുപടിയുള്ളു. അപ്പുറത്ത് നിൽക്കുന്നതിൽ ഒരു കൊച്ചുണ്ട്. ആ കൊച്ചിന് ബുദ്ധിമുണ്ട് ഉണ്ടാകുന്ന രീതിയിൽ സംസാരിക്കാൻ താൻ തയ്യാറല്ല എന്നും എലിസബത്തും പറയുന്നു. ആരേയെങ്കിലും കൂട്ടുപിടിച്ച് കൂട്ടം കൂടി ആക്രമിക്കണമെന്നൊന്നും വിചാരിക്കാത്ത വ്യക്തിയാണ് എലിസബത്ത്. അവർ സത്യസന്ധമായ കാര്യങ്ങൾ പറയുന്നു. വേറെ ഒരാൾക്ക് ഈ ഗതിയുണ്ടാകരുത്, അല്ലെങ്കിൽ ഇയാളെ നാട്ടുകാർ അറിയണം എന്ന ഉദ്ദേശത്തോടെയാണ് അവൾ കാര്യങ്ങൾ സംസാരിക്കുന്നതെന്നും അജു അലക്സ് പറയുന്നു.
ഇയാൾ എങ്ങനെയുള്ള ഒരാളാണെന്ന് കേരളം മനസ്സിലാക്കിയത് ഈ പറഞ്ഞ എലിസബത്ത് വന്നതിൽ പിന്നെയാണ്. അതിന് മുമ്പ് ഇദ്ദേഹത്തെ പറ്റി ആർക്കും അങ്ങനെ ഒന്നും അറിയില്ല. ആ അറിയാത്ത കാര്യങ്ങളാണ് ഈ കൊച്ച് വെളിച്ചത്ത് കൊണ്ടുവന്നത്. അതിന് അവർക്ക് വേറെ ഒരാളുടെ സഹായം വേണ്ടതില്ല. വെറുതെ എന്തിനാണ് സഹായം വേണ്ടാത്ത ആളെ പോയി സഹായിക്കുന്നത്. ആവശ്യം ഇല്ലാത്ത സ്ഥലത്ത് പോയി ഇടപെടരുത്.
പിന്നെ ഒരു വിശ്വാസം ഉണ്ടാക്കാനാണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും വേണം. അത് രണ്ട് കൂട്ടർക്കും ഉണ്ടാകേണ്ട കാര്യമാണ്. അത് ഇല്ലെങ്കിൽ പിന്നെ അങ്ങനത്തെ ഒരു സംസാരമേ പാടില്ല. എന്തിനാണ് ആവശ്യമില്ലാത്ത കമന്റുകൾ പറയുന്നത്. അവരുടെയൊക്കെ വിഷയത്തിൽ ആരെങ്കിലും അങ്ങനെ മോശമായിട്ടോ മറ്റോ ഇടപെട്ടോ. ദയവ് ചെയ്ത് ഇനി അങ്ങനത്തെ ഡയലോഗ് ഇറക്കരുത്. അങ്ങനെ ഉണ്ടായാൽ ചർച്ചകൾ ഇതിന് മുകളിലേക്ക് പോകും. ഞാൻ അടക്കം എല്ലാവരും സംസാരിക്കും, അതോടെ ആകെ കൊളമാകും. ഇതൊക്കെ ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്.
ഇതുപോലത്തെ സംസാരം ഇനിയും ഉണ്ടായാൽ അത് ആകെ കൊളമാകും. പറയാനുള്ളതാണെങ്കിൽ നേരിട്ട് പറയണം, അല്ലാതെ കുത്തിക്കൊണ്ട് സംസാരിക്കരുത്. ആ കൊച്ച് എല്ലാം നേരിട്ടാണ് പറയുന്നത്. ആ വ്യത്യാസം എല്ലാവരും മനസ്സിലാക്കണം. അല്ലാതെയുള്ള പരിപാടി വളരെ ചീപ്പാണ്. നേരിട്ട് പറയാനുള്ള സമയത്ത് മാത്രം സംസാരിക്കാം. അവർക്ക് സപ്പോർട്ട് ഉണ്ട്, ഞങ്ങൾക്ക് സപ്പോർട്ട് ഇല്ല എന്നുള്ള സംസാരമൊന്നും ആവശ്യമില്ലെന്നും അജു അലക്സ് കൂട്ടിച്ചേർക്കുന്നു.
അതേസമയം,
താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു.
നവംബറിൽ ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആൾക്കാർ വിളിച്ചു, ഇയാൾക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ ഡിപ്രഷനിൽ ഇരിക്കുന്ന സമയത്താണ്, ഐസിയുവിൽ കിടക്കുന്ന സമയത്ത് തുടർച്ചയായി കോൾ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തിൽ ആശുപത്രിയിൽ ബൈസ്റ്റാൻഡർ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവർ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്.
എനിക്ക് പേടിയാണ്, ഞാൻ ഓൾ റെഡി സ്ട്രെസ്സിലാണ്, എനിക്ക് ഈ സ്ട്രെസ്സും കൂടി എടുക്കാൻ വയ്യ’’ എന്നു പറഞ്ഞു. അതിനു ശേഷമാണ് എന്റെ മാതാപിതാക്കൾ ഒക്കെ എത്തിയത്. അവർ വരുന്നതിനു മുമ്പ് നമുക്ക് ഇതിൽ തീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാൻ അവരുടെ കരച്ചിൽ കണ്ട് എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ്.
ആളുകളുടെ മുമ്പിൽ ഇട്ട് എന്നെ അന്ന് ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നൊക്കെ പറയാൻ എനിക്ക് ഭയമായിരുന്നു. ആൾക്കാർ ഇതൊക്കെ അറിയുന്നതിൽ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ പിറ്റേ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി കിടക്കുന്ന ദിവസം തന്നെ ഞാൻ കേസിന് വരില്ല എന്ന് അറിഞ്ഞപ്പോൾ എന്റെ കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ അവർ ഒരു മീഡിയ വഴി പറഞ്ഞു. ഇത് സത്യമാണോ എന്ന് അറിയണമെങ്കിൽ എന്റെ ഓഡിയോ റെക്കോർഡിങ് മെസ്സഞ്ചർ വഴി അയച്ചു കൊടുക്കാം എന്നും അവർ പറഞ്ഞു.
ഇവരെയൊക്കെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? സുഖമില്ലാതെ ആശുപത്രിയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് പിന്നിൽ നിന്ന് കുത്തിയ ആളുകളെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? ഫോൺ റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്നാണ്. എന്നിട്ടാണ് പിറ്റേ ദിവസം അതെല്ലാം മീഡിയയിൽ പറഞ്ഞത്. ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു.
ഞാൻ ആ സമയത്ത് മാനസികമായി തീരെ മോശം അവസ്ഥയിൽ ഇരിക്കുകയായിരുന്നു. ഇതിൽ ഇപ്പോൾ ഞാൻ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്, ഈ രണ്ടുപേരും തമ്മിൽ എനിക്കിപ്പോൾ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. എനിക്ക് ഇവരെ ഓർത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഒക്കെ തോന്നിയിട്ടുണ്ട് മുമ്പ്. ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചില്ലേ എന്നുള്ള ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ എന്നെ സപ്പോർട്ട് ചെയ്യുന്ന യൂട്യൂബ് ചാനലുകളും എന്നെ സപ്പോർട്ട് ചെയ്യുമെന്ന പറഞ്ഞിരുന്ന ആൾക്കാരൊക്കെ വായ മൂടുമെന്നു നന്നായിട്ട് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതൊക്കെ പറയുന്നത്.
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇത്രക്കും മനുഷ്യ പറ്റില്ലാത്ത ആൾക്കാരുടെ കൂടെയൊക്കെ ഞാൻ എങ്ങനെയാണ് കൂടുന്നത്. ഞങ്ങൾ സഹായിക്കാൻ പോയി എന്നിട്ട് സഹായം സ്വീകരിച്ചില്ല എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ പിന്നിൽ നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതൊക്കെ ഏറ്റു പിടിച്ച് കുറെ ആളുകൾ ചോദിക്കുന്നു എന്താണ് അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചു കഴിഞ്ഞാൽ എന്റെ പിന്നിൽ ഇവർ കുത്തുമോ എന്ന് എങ്ങനെ അറിയും. ഞാൻ ഞാൻ ഒരു പ്രാവശ്യം ഇത് അനുഭവിച്ചതാണ്. എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ ഞാൻ ഒരിക്കലും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്റെ സമ്മതം കൂടാതെ പുറത്തുവിട്ടതാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.
