Actor
അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു!
അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു!
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ ഈ താരത്തിന് ആരാധകർ ഏറെയാണ്. സിക്‌സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷൻ രംഗങ്ങളോ ഒന്നുമല്ല, നിഷ്‌കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
ഇപ്പോഴിതാ കാർ റേസിങ്ങിനിടെ വീണ്ടും നടന് അപകടം പറ്റിയതായുള്ള റിപ്പോർട്ട് ആണ് പുറത്തെത്തുന്നത്. ബെൽജിയത്തിലെ പരിശീലനത്തിനിടെയാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വാഹനത്തിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ അജിത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് താരത്തിന്റെ ടീം അറിയിച്ചു. ഇതാദ്യമായല്ല, അജിത്ത് റേസിംഗിനിടെ അപകടത്തിൽ പെടുന്നത്. നേരത്തെ ദുബായിലും പോർച്ചുഗലിലും സ്പെയിനിലും വച്ചും അജിത്തിന്റെ കാർ അപകടത്തിൽ പെട്ടിരുന്നു.
ഒരു താരത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രവൃത്തികളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. ഒരു അഭിനേതാവാവുക എന്നതിനേക്കാൾ അജിത്ത് ആഗ്രഹിച്ചിരുന്നത് ഒരു റെയ്‌സ്‌കാർ ഡ്രൈവർ ആവാനായിരുന്നു. ഒരു പ്രൊഫഷണൽ കാർ ഡ്രൈവർ ആകാനുള്ള പരിശീലനത്തിന് വേണ്ടിയാണ് അദ്ദേഹം മോഡലിങിനെ ഒരു വരുമാന മാർഗമായി അവലംബിച്ചത്.
1993ൽ അമരാവതി എന്ന ചിത്രത്തിൽ ആദ്യമായി നായകവേഷത്തിൽ എത്തിയതിന് ശേഷവും അദ്ദേഹം ആ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല. എന്നാൽ, ഒരു അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റതിനു ശേഷം അജിത്ത് കൂടുതൽ സിനിമകൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പല അന്താരാഷ്ട്ര റെയ്‌സുകളിലും അജിത്ത് പങ്കെടുത്തിട്ടുണ്ട്.
