Tamil
അജിത്ത് ഭാര്യയ്ക്ക് നൽകിയ പിറന്നാൾ സർപ്രൈസ്, ഒന്നും അറിയാതെ ശാലിനി;എന്തായാലും സംഭവം സൂപ്പർ!
അജിത്ത് ഭാര്യയ്ക്ക് നൽകിയ പിറന്നാൾ സർപ്രൈസ്, ഒന്നും അറിയാതെ ശാലിനി;എന്തായാലും സംഭവം സൂപ്പർ!
ബാല താരമായി മലയാള സിനിമയിലെത്തി പിന്നീട് മറ്റു ഭാഷ ചിത്രങ്ങളിലും തിളങ്ങിയ താരമായിരുന്നു ശാലിനി.തമിഴ് സൂപ്പർ സ്റ്റാർ തല അജിത്തുമായുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് ശാലിനി.എന്നാൽ പലപ്പോഴും ഇവർ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആകാറുണ്ട്. ഇപ്പോളിതാ തന്റെ ഭാര്യയുടെ പിറന്നാളിന് അജിത് നൽകിയ സർപ്രൈസാണ് വർത്തയാകുന്നത്. ശാലിനിയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു നവംബര്‍ 20ന്.
ചെന്നൈയിലെ ലീലാ പാലസിലാണ് ശാലിനിക്കായി അജിത്ത് പാര്‍ട്ടി ഒരുക്കിയത്. ശാലിനിയുടെ കോളേജിലെ ഫ്രണ്ട്സിനെയെല്ലാം അദ്ദേഹം ക്ഷണിച്ചിരുന്നു. ശാലിനിയെ അറിയിക്കാതെയായിരുന്നു അജിത്ത് ഈ ഒരുക്കങ്ങളെല്ലാം നടത്തിയത്. കുടുംബത്തിനൊപ്പം ഹോട്ടലില്‍ ഡിന്നറിനായി പോകുന്നുവെന്ന് മാത്രമാണ് അജിത്ത് ശാലിനിയോട് പറഞ്ഞത്. ബീച്ചിനടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നത് ശാലിനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് അജിത്ത് ലീലാ പാലസ് തെരഞ്ഞെടുത്തത്. ആഘോഷങ്ങള്‍ക്കായി ഒരു ഹാള്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്തിരുന്നു. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാനായതില്‍ അതീവ സന്തുഷ്ടയായിരുന്നു ശാലിനി.
തമിഴിലെ ഏറ്റവും ആരാധകരുള്ള ദമ്പതികളാണ് ശാലിനിയും അജിത്തും. തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഈ ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. കുറേക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്നതിനുശേഷം അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ചു. ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചുണ്ട് ശാലിനി.
ajith surprise for shalini
