Malayalam Breaking News
ഇംഗ്ലീഷ് വിംഗ്ലീഷ് സെറ്റില്‍ വെച്ച് ശ്രീദേവിക്ക് നല്കിയ വാക്ക് പാലിച്ച് അജിത്ത്
ഇംഗ്ലീഷ് വിംഗ്ലീഷ് സെറ്റില്‍ വെച്ച് ശ്രീദേവിക്ക് നല്കിയ വാക്ക് പാലിച്ച് അജിത്ത്
ഇംഗ്ലീഷ് വിംഗ്ലീഷ് സെറ്റില്‍ വെച്ച് ശ്രീദേവിക്ക് നല്കിയ വാക്ക് പാലിച്ച് അജിത്ത്
ബോളിവുഡിന്റെ താര റാണിയായിരുന്ന അന്തരിച്ച പഴയകാല നടി ശ്രീദേവിയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിവസത്തില്‍ ശ്രീദേവിയുമായുള്ള ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയയില്‍. ഇതിനിടെയാണ് അജിത് ശ്രീദേവിക്ക് നല്കിയ വാക്കിനെ കുറിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മരണാനന്തരം ശ്രീദേവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആദ്യമെത്തിയ താരങ്ങളില്‍ ഒരാളായിരുന്നു തല അജിത്.
കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ശ്രീദേവി യാത്രയായത്. ബന്ധുവിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ശ്രീദേവിയും കുടുംബവും ദുബായില്‍ എത്തിയ സാഹചര്യത്തിലായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. അവിടെ താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചത്.
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് വിംഗ്ലീഷിലൂടെയാണ് ശ്രീദേവി ബോളിവുഡ് ലോകത്ത് മടങ്ങിയെത്തിയത്. ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കി ഗൗരി ഷിന്‍ഡെ ഒരുക്കിയ ഈ ചിത്രം ഭാഷാഭേദമന്യേ എല്ലാവരും ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
ഹിന്ദി മാത്രം അറിയാവുന്ന ശശി എന്ന ഇന്ത്യന്‍ വീട്ടമ്മയുടെ വേഷം ശ്രീദേവി അതിഗംഭീരമായി അവതരിപ്പിച്ചു.
ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീ വളരെ പതിയെ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതും ആത്മവിശ്വാസം നേടുന്നതുമാണ് ചിത്രപശ്ചാത്തലം. ചിത്രത്തില്‍ അതിഥി താരമായാണ് അജിത് എത്തിയത്. അതിഥി വേഷമായിരുന്നെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയായിരുന്നു അജിത് അവതരിപ്പിച്ചത്.
ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ശ്രീദേവിക്കു നല്കിയ വാക്ക് അജിത്ത് പാലിക്കുകയാണിപ്പോള്‍. അജിത്തിന്റെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നത് നിര്‍മ്മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറാണ്. വിനോദാണ് സംവിധാനം. ബോണി കപൂറുമൊത്തൊരു ചിത്രം ഇതു തന്നെയായിരുന്നു ശ്രീദേവിയ്ക്ക് അജിത്ത് നല്കിയ വാഗ്ദാനവും. ഈ ചിത്രത്തിലൂടെ അജിത് തന്റെ വാക്കു പാലിക്കുകയാണെന്നാണ് കോളമിസ്റ്റായ ശ്രീധര്‍ പിള്ള തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്. ഇംഗ്ലീഷ് വിംഗ്ലീഷിന്റെ ഹിന്ദിയില്‍ അമിതാഭ് ബച്ചന് ചെയ്ത വേഷമായിരുന്നു തമിഴില്‍ അജിത് ചെയ്തത്.
Ajith s promise to Sridevi
