News
മീനയോടൊപ്പം ഡാന്‍സ് ചെയ്യാനുള്ള സ്റ്റാര്‍ വാല്യു അജിത്തിനില്ല; പൊതുവേദിയില്‍ വെച്ച് അജിത്തിനെ അപമാനിച്ച് മീനയുടെ അമ്മ
മീനയോടൊപ്പം ഡാന്‍സ് ചെയ്യാനുള്ള സ്റ്റാര്‍ വാല്യു അജിത്തിനില്ല; പൊതുവേദിയില്‍ വെച്ച് അജിത്തിനെ അപമാനിച്ച് മീനയുടെ അമ്മ
നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ബാലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേക്ഷക മനസുകള്‍ കീഴടക്കുകയായിരുന്നു. രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ തന്നെ നായികയായി എത്തി.
തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി നില്ക്കുന്ന മീന സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി നില്ക്കുന്ന മീനയെ തേടിയെത്തിയത് നായിക വേഷങ്ങള്‍ തന്നെയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശ്രീനിവാസന്, ജയറാം തുടങ്ങിയ നായകന്മാരുടെ എല്ലാം നായികയായെത്തിയത് മീന ആയിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന മലയാളത്തില്‍ അവസാനമായി എത്തിയത്.
ഇപ്പോഴിതാ മുമ്പ് മീനയുടെ അമ്മ തല അജിത്തിനെ അപമാനിച്ചു വിട്ട ഒരു സംഭവമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ആനന്ദ പൂങ്കാട്രു എന്ന ചിത്രത്തില്‍ അജിത്തും മീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് അജിത്തിനേക്കാള്‍ മാര്‍ക്കറ്റ് മീനയ്ക്കായിരുന്നു. ആനന്ദ പൂങ്കാട്രിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും അജിത്തിന് ലഭിച്ചിരുന്നു.
മീനയാണ് അജിത്തിന് അവാര്‍ഡ് നല്‍കിയത്. തുടര്‍ന്ന് അവതാരകന് മീനയോടും അജിത്തിനോടും വേദിയില്‍ ഒരുമിച്ച് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട് താഴെ ഇരുന്ന മീനയുടെ അമ്മ ഉടന്‍ തന്നെ സ്റ്റേജില്‍ കയറി വന്നു. മകള്‍ രജനി, കമല്‍ തുടങ്ങിയ മുന്‍നിര താരങ്ങളുടെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണെന്ന് പറഞ്ഞ് മീനയെ സ്റ്റേജില്‍ നിന്നും കൂട്ടികൊണ്ടുപോയി. തിങ്ങി നിറഞ്ഞ വലിയ സദസിന് മുമ്പില്‍ വെച്ചാണ് അജിത്തിന് മീനയുടെ അമ്മ കാരണം അപമാനിതനാകേണ്ടി വന്നത്.
ആ സംഭവം മനസില്‍ വെച്ച് ഒരിക്കലും അജിത്ത് മീനയോടൊ കുടുംബത്തോടൊ പെരുമാറിയിട്ടില്ല. അജിത്തിന്റെ സിറ്റിസണില്‍ മീന അഭിനയിച്ചത് അജിത്ത് കാരണമാണ്. അതേസമയം മീനയുടെ അമ്മയുടെ പെരുമാറ്റം മറ്റേതെങ്കിലും നടനോട് ആയിരുന്നില്ലെങ്കില്‍ പിന്നീട് സ്റ്റാര്‍ഡം വന്ന് കഴിയുമ്പോള്‍ മീനയെ ഇന്‍ഡസ്ട്രിയില്‍ നിന്നും തുടച്ചുകളഞ്ഞേനെ.
അജിത്ത് പക്ഷെ ഒരിക്കലും പകരം വീട്ടുകയോ അവസരം കിട്ടിയപ്പോള്‍ പുച്ഛിക്കുകയോ ചെയ്തില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിലെ അഭിനേതാവിനെക്കാളും അദ്ദേഹത്തിലെ ജെന്റില്‍മാനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്. ഇന്ന് ഈ നിലയില്‍ എത്തും മുമ്പ് അജിത്ത് പരസ്യമായി പലപ്പോഴും സഹപ്രവര്‍ത്തകരും അവരുടെ വേണ്ടപ്പെട്ടവരും കാരണം അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവമായിരുന്നു ഇതും.
വീഴ്ചകളില്‍ നിന്നും ഉയര്‍ന്ന് വരുന്നിടത്താണ് അജിത്ത് കുമാര്‍ എന്ന നടന്റെ കോണ്‍ഫിഡന്‍സ് മനസിലാക്കേണ്ടത്. സ്വന്തം ഫാന്‍സ് അസോസിയേഷന് പിരിച്ചുവിട്ടു…. ഒരു പ്രോഗ്രാമിനും പങ്കെടുക്കില്ല. പരസ്യങ്ങളില്‍ അഭിനയിക്കില്ല. തമിഴ് നാട്ടില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരില് ഒരാളാണ് തല അജിത്ത്. എ.ആര് മുരുകദാസ്, ഗൗതം മേനോന്, ബാല ഇവരൊക്കെ ഗജിനി, കാക്ക കാക്ക, നാന് കടവുള്‍ പോലുള്ള സിനിമകളുമായി വന്നപ്പോള്‍ അത് വേണ്ടെന്ന് വെച്ചു.
ശേഷം റേസിംഗ് എന്ന തന്റെ സ്വപ്നത്തിലേക്ക് പോയി ഇന്ത്യയിലെ ടോപ് 5 ഫോര്‍മുല റേസര്‍മാരില്‍ ഒരാളായി.18 ഓളം സര്‍ജറികള്‍ ഇകതുവരെ പലപ്പോഴായി അജിത്തിന് ചെയ്തിട്ടുണ്ട്. അജിത്ത് എന്ന പേരുപോലും സിനിമയ്ക്ക് അന്യമായി നിന്നപ്പോള്‍ ?ഗോഡ് ഫാദര്‍ എന്ന മൂവിയുമായി വന്ന് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചു. ഇപ്പോള്‍ ഇറങ്ങുന്ന അജിത്ത് പടങ്ങളെല്ലാം പണം വാരുന്നുണ്ട്. തല അജിത്ത് എന്ന് ആരാധകര്‍ ആവേശത്തോടെ വിളിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ റിലീസ് തുനിവാണ്.
എച്ച്.വിനോദാണ് തുനിവ് സംവിധാനം ചെയ്തത്. നടി മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്തിരുന്നു. അജിത്തിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിച്ച ആദ്യ സിനിമ കൂടിയാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം അജിത്ത് കുമാറും എച്ച്.വിനോദും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
