News
അജിത്തിന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ആശുപതിവിട്ടെന്നും വിവരം; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
അജിത്തിന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ആശുപതിവിട്ടെന്നും വിവരം; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. കാതല്‍ കോട്ടൈ, ധീന തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലാണ് അജിത് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്നേഹിക്കാന്‍ ആരംഭിച്ചത്. സിക്സ് പാക്കോ ഞെട്ടിക്കുന്ന ഡയലോഗുകളോ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഒന്നുമല്ല, നിഷ്കളങ്കമായ ചിരിയും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് അജിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നരകയറിയ തലയാണ് ഈ ‘തല’യുടെ മറ്റൊരു അടയാളം.
കഴിഞ്ഞ ദിവസമായിരുന്നു നടനെ ആശുപത്രിയില്‍ പ്രവേശിപ്പതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമറാണ് എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിലാണ് നടനെ പ്രവേശിപ്പിച്ചിരുന്നത്. വാര്‍ത്തയറിഞ്ഞ് ആരാധകര്‍ ആശുപത്രിയില്‍ തടിച്ചുകൂടിയിരുന്നു. ഇപ്പോഴിതാ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം അജിത്തിന്റെ സര്‍ജറി പൂര്‍ത്തിയായിരിക്കുന്നുവെന്നാണ് വിവരം.
നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് കഴിഞ്ഞതെന്നാണ് പറയപ്പെടുന്നത്. മധുരൈയില്‍ നിന്നും കേരളത്തില്‍ നിന്നും വിദഗ്ദ ഡോക്ടര്‍മാര്‍ അപ്പോളോ ആശുപത്രിയിലേയ്ക്ക് എത്തിയെന്നും വിവരമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ വന്നിട്ടില്ല. വാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ആദ്യ പ്രതികരണവുമായി അജിത്ത് കുമാറിന്റെ മാനേജര്‍ ആയ സുരേഷ് ചന്ദ്ര എത്തിയിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളൊന്നും ഉപയോഗിക്കാത്ത അജിത്ത് കുമാറിനുവേണ്ടി മാനേജര്‍ സുരേഷ് ചന്ദ്രയാണ് അവശ്യ സമയങ്ങളില്‍ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയതായായുള്ള വാര്‍ത്ത വ്യാജമാണെന്ന് സുരേഷ് ചന്ദ്ര പറയുന്നു. സണ്‍ ന്യൂസ് ആണ് സുരേഷ് ചന്ദ്രയെ ഉദ്ധരിച്ച് വാര്‍ത്ത കൊടുത്തിരിക്കുന്നത്. ‘അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന പ്രചരണം തെറ്റാണ്.
പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെ അദ്ദേഹത്തിന്റെ ചെവിയ്ക്ക് താഴെ ഒരു നീര്‍വീക്കം കണ്ടെത്തുകയായിരുന്നു. അര മണിക്കൂറിനുള്ളില്‍ അത് ചികിത്സിച്ചു. കഴിഞ്ഞ രാത്രി തന്നെ അദ്ദേഹത്തെ ജനറല്‍ വാര്‍ഡിലേയ്ക്കും മാറ്റിയിരുന്നു. അപ്പോളോ ആശുപത്രിയില്‍ നിന്ന് ഇന്ന് രാത്രിയോ നാളെയോ അദ്ദേഹം വീട്ടിലേയ്ക്ക് പോകും’, എന്നും സുരേഷ് ചന്ദ്ര പറയുന്നു.
പിന്നാലെ നടന് ആശുപത്രി വിട്ടുവെന്നുള്ള വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ല എന്നും നടനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീര്‍ക്കെട്ടിനെ തുടര്‍ന്നാണ് താരത്തിന് ശസ്ത്രക്രിയ നടത്തിയതെന്നും അല്ലാതെ ബ്രയിന്‍ ട്യൂമര്‍ അല്ലെന്നുമാണ് വിവരം. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ അജിത്ത് കുമാര്‍ അസര്‍ബൈജാനിലേക്ക് പോകും എന്നും മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു.
അജിത്ത് നായകനായി വിഡാ മുയര്‍ച്ചിയെന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് മഗിഴ്! തിരുമേനിയാണ്. അസെര്ബെയ്!ജാനിലെ ചിത്രീകരണത്തില്‍ പ്രധാനപ്പെട്ട ഒരു ഭാഗം അടുത്തിടെ പൂര്‍ത്തിയായിരുന്നു. അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് അടുത്തിടെയുണ്ടായ റിപ്പോര്‍ട്ട്.
വിഡാ മുയര്‍ച്ചിയുടെ പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാന്‍ ബാക്കിയുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്!സ് നെറ്റ്ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്!സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്!സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകന് മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് വീണ്ടും തമിഴകത്ത് മുന്‍നിരയില്‍ എത്തും എന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
