Connect with us

വിജയിയെ വാനോളം പുകഴ്ത്തി തല

Malayalam Breaking News

വിജയിയെ വാനോളം പുകഴ്ത്തി തല

വിജയിയെ വാനോളം പുകഴ്ത്തി തല

വിജയിയെ വാനോളം പുകഴ്ത്തി തല

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളും സുഹൃത്തുക്കളുമാണ് വിജയും അജിത്തും. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് ഇരുവരും. മലയാളത്തിൽ മോഹൻലാൽ – മമ്മൂട്ടി കൂട്ടുകെട്ട് പോലെയാണ് അജിത്തും വിജയിയും.

ചിലപ്പോഴൊക്കെ വിജയിയുടെയും അജിത്തിന്റെയും ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഉറ്റസൌഹൃദം പുലര്‍ത്തുന്നവരാണ് അജിത്തും വിജയ്‍യും. വിജയ്‍യുടെ നൃത്തത്തെ അജിത് പ്രശംസിച്ചതാണ് ആരാധകര്‍‌ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നടൻ രമേഷ് തിലകാണ് വിജയ്‍യെ കുറിച്ച് അജിത് പറഞ്ഞ കാര്യം പങ്കുവച്ചത്. വിശ്വാസം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ കാരവാനില്‍ ഇരുവരും വിശ്രമിക്കുകയായിരുന്നു.

ടിവിയില്‍ അപ്പോള്‍ തെറി എന്ന ചിത്രത്തിലെ വിജയ്‍യുടെ നൃത്തം കാണാനിടയായി. നൃത്തം ചെയ്യാൻ ജന്‍മസിദ്ധമായി കഴിവുള്ളയാളാണ് വിജയ് എന്നാണ് അജിത് അപ്പോള്‍ പറഞ്ഞത്. വിജയ്‍യുടെ നൃത്തത്തിലുള്ള വൈഭവത്തെ വാതോരോതെ പ്രശംസിക്കാനും അജിത് തയ്യാറായി എന്നാണ് രമേഷ് തിലക് പറയുന്നത്.

ajith about vijay

Continue Reading

More in Malayalam Breaking News

Trending

Recent

To Top