Malayalam Breaking News
മക്കള്ക്കെതിരെയുണ്ടാകുന്ന ക്രൂരമായ ട്രോളുകള്‍ വേദനിപ്പിക്കുന്നു ; അജയ് ദേവ്ഗണ്
മക്കള്ക്കെതിരെയുണ്ടാകുന്ന ക്രൂരമായ ട്രോളുകള്‍ വേദനിപ്പിക്കുന്നു ; അജയ് ദേവ്ഗണ്
ബോളിവുഡിലെ മാതൃക ദമ്പതികളാണ് അജയ് ദേവ്ഗണ്ണും കാജോളും.തന്റെ മക്കൾക്കെതിരെയുള്ള ട്രോളുകൾ വേദനിപ്പിക്കുന്നെന്നും അവ ഒഴിവാക്കണമെന്നും ആവശ്യപ്പെടുകയാണ് അജയ് ദേവ്ഗൺ. തന്നെയും ഭാര്യ കാജോളിനെയും വിലയിരുത്തിക്കോളൂവെന്നുമാണ് അജയ് ദേവ്ഗണ് പറയുന്നത്.
അജയ് ദേവ്ഗണിനും കാജോളിനും രണ്ട് മക്കളാണ് ഉള്ളത്. ന്യസയും യഗും. വിമാനത്താവളത്തില്‍ വെച്ചുള്ള ന്യസയുടെ ഒരു ഫോട്ടോ വൻ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനെതിരെയാണ് അജയ് ദേവ്ഗണ് രംഗത്ത് എത്തിയത്.
തന്നെ വിലയിരുത്താൻ ശ്രമിച്ചോളോ, പക്ഷേ കുട്ടികളെ വെറുതെ വിടൂ, ഞാനും കാജോളും അഭിനേതാക്കളാണ്; ഞങ്ങളെ വിലയിരുത്തിക്കൊള്ളൂ- അജയ് ദേവ്ഗണ് പറയുന്നു. ചിലര്‍ക്ക് ഇതൊന്നും കാര്യമല്ലായിരിക്കും, പക്ഷേ മക്കള്ക്കെതിരെയുണ്ടാകുന്ന ക്രൂരമായ ട്രോളുകള്‍ തന്നെ വേദനിപ്പിക്കുന്നതാണെന്നും അജയ് ദേവ്ഗണ് പറയുന്നു. ടോട്ടല്‍ ധമാല്‍ ആണ് അജയ് ദേവ്ഗണിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.
ajay devgn tells that don’t troll my kids
