Bollywood
അഭിഷേക് ചെറിയ റോളില്‍, ഐശ്വര്യയുടെ നായകനായി കിംഗ് ഖാന്‍; സിനിമ കണ്ട് ജയ ബച്ചന്‍ പറഞ്ഞത്!
അഭിഷേക് ചെറിയ റോളില്‍, ഐശ്വര്യയുടെ നായകനായി കിംഗ് ഖാന്‍; സിനിമ കണ്ട് ജയ ബച്ചന്‍ പറഞ്ഞത്!
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
ഇന്ത്യന്‍ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാല്‍ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയന്‍ സെല്‍വനിലൂടെ തിരിച്ചെത്തിയപ്പോള്‍ വന്‍ വരവേല്‍പ്പാണ് ഐശ്വര്യക്ക് ലഭിച്ചത്. കരിയറില്‍ ഐശ്വര്യക്ക് നഷ്ടപ്പെട്ട സിനിമകളും ഏറെയാണ്. പദ്മാവത്, ബാജിരാവോ മസ്താനി എന്നീ സഞ്ജയ് ലീല ഭന്‍സാലി ചിത്രങ്ങളില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് ഐശ്വര്യ റായിയെയാണ്.
എന്നാല്‍ പല കാരണങ്ങളാല്‍ ഈ കാസ്റ്റിംഗ് നടന്നില്ല. പകരം ദീപിക പദുകോണാണ് ഈ സിനിമകളില്‍ നായികയായത്. പദ്മാവത് ദീപികയ്ക്ക് പകരം ഐശ്വര്യ റായ് ചെയ്യേണ്ടതായിരുന്നെന്നും ഇന്നും ആരാധകര്‍ക്ക് അഭിപ്രായമുണ്ട്. റാണി പദ്മാവതിയുടെ വശ്യ സൗന്ദര്യം അവതരിപ്പിക്കാന്‍ എന്തും കൊണ്ടും യോഗ്യതയുള്ളത് ഐശ്വര്യ റായ്ക്കാണെന്ന് ഇവര്‍ വാദിക്കുന്നു.
കരിയറില്‍ ഐശ്വര്യ വേണ്ടെന്ന് വെച്ച സിനിമകളും ഏറെയാണ്. ഇതിലൊന്നാണ് 2014 ല്‍ പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയര്‍. ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ നായികയായത് ദീപിക പദുകോണാണ്. ഹാപ്പി ന്യൂ ഇയര്‍ നിരസിച്ചതിനെക്കുറിച്ച് ഐശ്വര്യ റായ് സംസാരിച്ചിട്ടുണ്ട്. ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ ഈ സിനിമയില്‍ സഹനടനായി അഭിനയിച്ചിട്ടുണ്ട്. അഭിഷേക് സഹനടനായും താന്‍ ഷാരൂഖിന്റെയും നായികയായും അഭിനയിക്കുന്നത് ശരിയല്ലെന്ന് ഐശ്വര്യക്ക് തോന്നി. ഇതോടെയാണ് നടി ചിത്രം നിരസിച്ചത്.
ഐശ്വര്യയുടെ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കെ ആരാധകര്‍ കമന്റുകളുമായെത്തുന്നുണ്ട്. അഭിഷേകിന് ഹാപ്പി ന്യൂ ഇയറില്‍ നിന്ന് പിന്മാറാമായിരുന്നു എന്തിന് ഐശ്വര്യ എപ്പോഴും ത്യജിക്കണം എന്നാണ് ആരാധകരുടെ ചോദ്യം. വിവാഹത്തിന് മുമ്പ് ധൂം 2 എന്ന ചിത്രത്തില്‍ ഐശ്വര്യ റായ് ഹൃതിക് റോഷന്റെ നായികയായും അഭിഷേക് ബച്ചന്‍ സഹ നടനുമായി അഭിനയിച്ചിട്ടുണ്ട്.
ഹാപ്പി ന്യൂ ഇയര്‍ നിരസിച്ചത് ഐശ്യര്യയുടെ ഉചിത തീരുമാനം തന്നെയായിരുന്നു. കാരണം സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണുണ്ടായത്. സിനിമ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്ന വിമര്‍ശനം ഐശ്വര്യയുടെ ഭര്‍തൃ മാതാവ് ജയ ബച്ചന്‍ ഉന്നയിക്കുകയും ചെയ്തു. അന്ന് ഈ പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയായി. സിനിമയെക്കുറിച്ചുള്ള വിമര്‍ശനം ഷാരൂഖിനെ അറിയിച്ചപ്പോള്‍ നടന്റെ പ്രതികരണവും അന്ന് ജയ ബച്ചന്‍ പങ്കുവെച്ചു. അമിതാഭ് ബച്ചന്റെ അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ അത്ര മോശമല്ലെന്നാണ് ഷാരൂഖ് അന്ന് നല്‍കിയ മറുപടി.
പൊന്നിയിന്‍ സെല്‍വന് ശേഷം ഐശ്വര്യയുടെ പുതിയ സിനിമകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മികച്ച തിരക്കഥകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അഭിഷേക് ബച്ചന്‍ സിനിമാ രംഗത്ത് സജീവമാണ്. എന്നാല്‍ നടന് എടുത്ത് പറയത്തക്ക ഹിറ്റ് സിനിമകളൊന്നും അടുത്ത കാലത്ത് ലഭിച്ചിട്ടില്ല.
അതേസമയം, നടിയും ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. എന്നാല്‍ ഇതുവരെയും ഇതേക്കുറിച്ച് താര കുടുംബം പ്രതികരിച്ചില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌നങ്ങളുണ്ടെങ്കിലും ഇവയെല്ലാം മാറ്റി വെച്ച് ഒരു പരിധി വരെ ഒന്നിച്ച് പോകാന്‍ ശ്രമിക്കുകയാണ് ബച്ചന്‍ കുടുംബം. വര്‍ഷങ്ങളായി ഗോസിപ്പുകള്‍ അഭിമുഖീകരിക്കുന്നതിനാല്‍ ഇവയെ അവഗണിക്കുകയാണ്.
അമ്മായിയമ്മ ജയ ബച്ചനും നാത്തൂന്‍ ശ്വേത ബച്ചനുമായാണ് ഐശ്വര്യക്ക് തീരെ ഒത്ത് പോകാന്‍ പറ്റാത്തതെന്നാണ് ബോളിവുഡ് മീഡിയകളുടെ റിപ്പോര്‍ട്ടുകള്‍. ഇതിന് തെളിവുകളും ഇവര്‍ നിരത്തുന്നുണ്ട്. ഭര്‍ത്താവിന്റെ കുടുംബത്തെക്കുറിച്ച് പൊതുവേദികളിലൊന്നും ഐശ്വര്യ ഇപ്പോള്‍ സംസാരിക്കാറില്ല. ഐശ്വര്യ റായ് പൊന്നിയിന്‍ സെല്‍വനിലൂടെ തിരിച്ച് വന്നപ്പോള്‍ അഭിഷേക് ബച്ചന്റെ കുടുംബവും മൗനത്തിലായിരുന്നു. നടിയുടെ തിരിച്ച് വരവിലെ ആദ്യ സിനിമയെ പ്രശംസിച്ച് പ്രമുഖര്‍ സംസാരിച്ചപ്പോഴും അമിതാഭ് ബച്ചനോ ജയ ബച്ചനോ ശ്വേത ബച്ചനോ ഒന്നും മിണ്ടിയിരുന്നില്ല.
