Bollywood
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അര്‍പ്പിച്ച് താരദമ്പതികളുടെ മകൾ
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അര്‍പ്പിച്ച് താരദമ്പതികളുടെ മകൾ
Published on
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍ ദമ്ബതികളുടെ മകള്‍ ആരാധ്യക്കും ആരാധകരേറെയാണ്. ഇപ്പോളിതാ കൊവിഡില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അര്‍പ്പിച്ച് എത്തിരിക്കുകയാണ് ആരാധ്യ ബച്ചനും. മനോഹരമായ ചിത്രത്തിലൂടെയാണ് ആരാധ്യ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.
‘എന്റെ പ്രിയ ആരാധ്യയുടെ നന്ദിയും സ്‌നേഹവും,’ എന്ന അടിക്കുറിപ്പോടെ ഐശ്വര്യ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ആരാധ്യ നില്‍ക്കുന്നതും, ചുറ്റിലും ഡോക്ടര്‍, നഴ്‌സ്, പൊലീസ്, ശൂചീകരണ തൊഴിലാളി, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
aiswarya ray
Continue Reading
You may also like...
Related Topics:aiswarya rai
