Connect with us

ഐശ്വര്യ റായുടെ വിശ്വസ്തനായ ബോഡിഗാർഡ്; മാസശമ്പളം 7 ലക്ഷം രൂപ

Bollywood

ഐശ്വര്യ റായുടെ വിശ്വസ്തനായ ബോഡിഗാർഡ്; മാസശമ്പളം 7 ലക്ഷം രൂപ

ഐശ്വര്യ റായുടെ വിശ്വസ്തനായ ബോഡിഗാർഡ്; മാസശമ്പളം 7 ലക്ഷം രൂപ

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു.

ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല. വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.

വലിയ സുരക്ഷാ വലയത്തിലാണ് എപ്പോഴും ഐശ്വര്യ റായ്. മിക്കപ്പോഴും ഐശ്വര്യ റായ്ക്കൊപ്പം ബോഡിഗാർഡുകൾ ഉണ്ടാകാറുണ്ട്. വർഷങ്ങളായി ഐശ്വര്യ റായ്ക്കൊപ്പമുള്ള ബോഡിഗാർഡാണ് ശിവരാജ്. ബച്ചൻ കുടുംബത്തിലെ സെക്യൂരിറ്റി ടീമിന്റെ ഭാഗമായ ശിവരാജ് എപ്പോഴും ഐശ്വര്യക്ക് സംരക്ഷണമാെരുക്കി പൊതുവിടങ്ങളിൽ ഒപ്പമുണ്ടാകാറുണ്ട്.

സിനിമാ സെറ്റുകൾ, പൊതുപരിപാടികൾ, വിദേശ യാത്രകൾ എന്നിവയ്ക്കെല്ലാം ഐശ്വര്യ റായ്ക്കൊപ്പം ശിവരാജുണ്ട്. ‌2015 ൽ ശിവരാജിന്റെ വിവാഹത്തിന് ഐശ്വര്യ എത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 7 ലക്ഷം രൂപയാണ് ശിവരാജിന്റെ മാസ ശമ്പളം. 84 ലക്ഷം രൂപ വാർഷിക വരുമാനം. വലിയ കോർപ്പറേറ്റ് കമ്പനികളിലെ എക്സിക്യൂട്ടീവുകൾക്ക് പോലും ഇത്രയധികം ശമ്പളമില്ല.

താരങ്ങളുടെ വർക്കുകൾ നിശ്ചിത സമയക്രമത്തിൽ അല്ല. ദിവസം മുഴുവൻ ഇവർക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും. ചെറിയൊരു സുരക്ഷാ പിഴവ് പോലും ബോഡിഗാർഡുകളുടെ ജോലിയെ ബാധിക്കും. കഴിഞ്ഞ ദിവസമാണ് ഐശ്വര്യ റായുടെ കാറിന് ബസ് ഇടിച്ചത് വലിയ വാർത്തയായിരുന്നു. മുംബൈയിലെ ജുഹുവിൽ ആയിരുന്നു സംഭവം.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിൻറെ ബസാണ് നടിയുടെ കാറിൽ ഇടിച്ചത്. ഈ സമയം ഐശ്വര്യ കാറിൽ ഉണ്ടായിരുന്നില്ല. ജുഹു ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസ് അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം എത്തിയപ്പോൾ ആഡംബര കാറിൽ ഇടിക്കുകയായിരുന്നു.

കാറിൽ ബസിടിച്ചതിൻറെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. അപകടശേഷം കാർ വേഗത്തിൽ ഓടിച്ചുപോകുന്നതിൻറെ വിഡിയോയും കാണാം. അതേസമയം, കാറിനു പിന്നിൽ ബസിടിച്ചതിന് പിന്നാലെ ബൗൺസർമാരിലൊരാൾ പുറത്തിറങ്ങി ബസ് ഡ്രൈവറെ മർദിച്ചതായി ബെസ്റ്റ് ഉദ്യോഗസ്ഥൻ പറയുന്നു.

ബസ് കാറിൽ ഇടിച്ചതിനു പിന്നാലെ ഡ്രൈവർ പുറത്തിറങ്ങിയിരുന്നു, ഈ സമയം ബംഗ്ലാവിൽ നിന്ന് ഒരു ബൗൺസർ പുറത്തിറങ്ങി ഡ്രൈവറെ മർദിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ബംഗ്ലാവിലെ ജീവനക്കാർ ബസ് ഡ്രൈവറോട് ക്ഷമാപണം നടത്തിയതായും ബസ് ഡ്രൈവർ പ്രശ്നം അവസാനിപ്പിച്ചതായുമാണ് റിപ്പോർട്ട്.

എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലെന്ന തരത്തിലായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. ഐശ്വര്യയുടെ ജന്മദിനാഘോഷത്തിൽ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചൻ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ആരാധകരുടെ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു.

എന്നാൽ തങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോഴും നല്ല രീതിയിൽ പോകുന്നതായിട്ടും അഭിഷേക് സൂചിപ്പിച്ചിരുന്നു. ഇടയ്ക്ക് ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നു. എന്നാൽ ഭതൃമാതാവ് ജയ ബച്ചനും ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചനുമായാണ് ഐശ്വര്യയ്ക്ക് പ്രശ്നങ്ങളെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കുറച്ച് നാളുകൾക്ക് മുമ്പ്, ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അകൽച്ചയുണ്ടെന്ന വാദത്തിന് പുതിയ തെളിവുകളുമായി സോഷ്യൽ മീഡിയയൽ ചിലർ രംഗത്തെത്തിയിരുന്നു. ഫിലിം മേക്കറും നടനുമായ അഷുതോഷ് ഗൗരിക്കറിന്റെ മകന്റ വിവാഹത്തിന് ബച്ചൻ കുടുംബം എത്തി. ജയ ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ എന്നിവരാണ് വിവാഹത്തിനെത്തിയത്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് വധുവിനും വരനുമൊപ്പം ജയ ബച്ചനും അഭിഷേകും നിന്നു. എന്നാൽ ഐശ്വര്യ റായെ ഇവർക്കൊപ്പം കാണുന്നില്ല.

ജയ ബച്ചനൊപ്പം നിൽക്കാൻ ഐശ്വര്യ തയ്യാറാകാത്തതാണെന്നാണ് വാദം. നേരത്തെ ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയപ്പോഴും ഐശ്വര്യ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് നിന്നിരുന്നില്ല. നിലവിൽ പ്രചരിക്കുന്ന ഗോസിപ്പുകളെ ഒരുമിച്ചുള്ള ഒരു ഫോട്ടോ കൊണ്ട് ഐശ്വര്യക്കും ജയ ബച്ചനും ഇല്ലാതാക്കാം. എന്നാൽ ഇവർ അതിന് തയ്യാറാകാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. പ്രചരിക്കുന്ന ഗോസിപ്പുകൾ സത്യമായിരിക്കാമെന്നും എന്തോ പ്രശ്നമുണ്ടെന്നും ആരാധകർ വാദിക്കുന്നുണ്ട്.

ജയബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. സ്വന്തം മകളായാണ് ഐശ്വര്യയെ കാണുന്നതെന്നാണ് ജയ ബച്ചൻ പറഞ്ഞത്. തങ്ങളുടെ മകൾ ശ്വേത വീട്ടിലില്ലാത്ത വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും ജയ ബച്ചൻ പറയുന്നു. കോഫീ വിത്ത് കരൺ ഷോയിലായിരുന്നു ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.

മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും അഭിഷേകിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു. തങ്ങൾ ഐശ്വര്യയെ മരുമകളായി കണ്ടിട്ടില്ലെന്നും എന്നും മകളെ പോലെയാണ് കണ്ടിരുന്നതെന്നും ജയ ബച്ചൻ പറഞ്ഞു.

ഏ ദിൽ ഹെ മുശ്കിൽ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചുംബന രംഗത്തിൽ അഭിനയിച്ചതോടെയാണ് ജയ-ഐശ്വര്യ പിണക്കത്തിന്റെ ഗോസിപ്പുകൾ വരാൻ തുടങ്ങിയത്. ചിത്രത്തിൽ ഐശ്വര്യ ചെയ്ത ചുംബന രംഗം ഏറെ ചർച്ചയായി മാറിയിരുന്നു. അതുവരയെും മരുമകളെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ജയ ബച്ചനും അമിതാഭ് ബച്ചനും അതിന് ശേഷം ഐശ്വര്യയെ പുകഴ്ത്തി സംസാരിച്ചിരുന്നില്ല. ഈ ചിത്രത്തിലെ സീനുകളെ കുറിച്ച് മുമ്പൊരിക്കൽ ഐശ്വര്യ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.

രൺബീർ കപൂറിനൊപ്പമുള്ള ചുംബന രംഗത്തെക്കുറിച്ച് വരുന്ന ചർച്ചകൾ താനറിയുണ്ടെന്ന് താരം അന്ന് വ്യക്തമാക്കിയിരുന്നു. അതൊരു ബോൾഡ് മൂവ് ആയിരുന്നു. ശ്രദ്ധാപൂർവം താൻ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടാക്കിയ ഇമേജിന് വിപരീതമായിരുന്നു ഈ തീരുമാനമെന്നും ഐശ്വര്യ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുന്പോഴായിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.

അതേസമയം, ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ഐശ്വര്യ റായി ആണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ പ്രവർത്തിക്കുന്ന ഐശ്വര്യയുടെ ആസ്തി 862 കോടിയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സിനിമകൾക്ക് 10 കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിവരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്.

ആറ് മുതൽ ഏഴ് കോടി വരെയാണ് ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾക്ക് ഐശ്വര്യ വാങ്ങുന്നത്. ലോറിയൽ, സ്വിസ് ആഡംബര വാച്ചായ ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപ്‌സി, ടൈറ്റൻ വാച്ചുകൾ, ലാക്മി കോസ്‌മെറ്റിക്‌സ്, കാഷ്യോ പേജർ, ഫിലിപ്പ്‌സ്, പാമോലീവ്, കാഡ്‌ബെറി, ഫ്യൂജി ഫിലിംസ്, കല്യാൺ ജുവല്ലേഴ്‌സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് പോലുള്ള കമ്പനികളുമായി പരസ്യ കരാറും നടിയ്ക്കുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി ആഡംബര വസതികളും നടിക്ക് സ്വന്തമായിട്ടുണ്ട്. നിലവിൽ, മുംബൈയിലെ ബാന്ദ്രയിലാണ് താരം താമസിക്കുന്നത്. ബാന്ദ്ര-കുർള കോംപ്ലക്‌സിലുള്ള ഈ ആഡംബര അപ്പാർട്‌മെന്റിന്റെ വില 50 കോടിയാണ്. 2015 ലാണ് അപ്പാർട്മെന്റ് നടി വാങ്ങുന്നത്. ഇതുകൂടാതെ ദുബായിലും ഒരു ആഡംബര മളികയുണ്ട്.

ഒരു ഇൻ-ഹൗസ് ജിം, നീന്തൽക്കുളം, മറ്റ് ആഡംബര സൗകര്യങ്ങളുള്ള വീടിന്റെ മൂല്യം ഏകദേശം 15 കോടിയാണ്. റോൾസ് റോയ്‌സ് ഗോസ്റ്റ്, ഓഡി എ8എൽ, മെഴ്‌സിഡസ് ബെൻസ് എസ്500, മെഴ്‌സിഡസ് ബെൻസ് എസ്350ഡി കൂപ്പ്, ലെക്‌സസ് എൽെക്‌സ് 570, എന്നിങ്ങനെ നിരവധി ആഡംബര കാറുകളും നടിക്കുണ്ട്. രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 600 കോടിയാണ് നടിയുടെ ആസ്തി. ഹോളിവുഡിൽ സജീവമായ പ്രിയങ്ക സിനിമ/ സീരീസ് എന്നിവക്കായി ലക്ഷക്കണക്കിന് ഡോളറുകളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്.

ബ്രാൻഡ് പ്രമോഷൻ,എൻഡോഴ്‌സ്‌മെന്റ് എന്നിവയിലൂടെകോടി കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നുണ്ട്.ബിസിനസിലും സജീവമാണ്.പർപ്പിൾ പിക്‌ചേഴ്‌സ് പ്രിയങ്കയുടെ നിർമാണ കമ്പനിയാണ്.അനോമലി എന്ന പേരിൽ ഹെയർകെയർ ബ്രാൻഡും ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ റെസ്റ്റോറൻ്റും നടിക്കുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം മിക്കപ്പോഴും മകൾ ആരാധ്യയെയാണ് ഐശ്വര്യക്കൊപ്പം കാണാറ്. മകളാണ് ഐശ്വര്യയുടെ ഇന്നത്തെ ലോകം. മകളെ പിരിഞ്ഞിരിക്കാൻ വയ്യാത്തത് കൊണ്ടാണ് നടി സിനിമകൾ കുറച്ചത്. എന്നാൽ പ്രിയ താരത്തെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പൊന്നിയിൻ സെൽവന് ശേഷം നടി പുതിയ സിനിമകളിലൊന്നും ഒപ്പ് വെച്ചിട്ടില്ല.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top