Connect with us

എല്ലാ അവസരങ്ങളിലും സ്വന്തം പെണ്ണിനൊപ്പം നില്‍ക്കാനും അവളെ അഭിനന്ദിക്കാനും അദ്ദേഹത്തിന് കഴിയുന്നു; വൈറലായി ഐശ്വര്യ റായുടെ വാക്കുകള്‍

Bollywood

എല്ലാ അവസരങ്ങളിലും സ്വന്തം പെണ്ണിനൊപ്പം നില്‍ക്കാനും അവളെ അഭിനന്ദിക്കാനും അദ്ദേഹത്തിന് കഴിയുന്നു; വൈറലായി ഐശ്വര്യ റായുടെ വാക്കുകള്‍

എല്ലാ അവസരങ്ങളിലും സ്വന്തം പെണ്ണിനൊപ്പം നില്‍ക്കാനും അവളെ അഭിനന്ദിക്കാനും അദ്ദേഹത്തിന് കഴിയുന്നു; വൈറലായി ഐശ്വര്യ റായുടെ വാക്കുകള്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തില്‍ ആരാധകര്‍ക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാല്‍ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ വിളളലുകള്‍ വീണിട്ടുണ്ട്. ഇതുവരെ ഇത്തരം വാര്‍ത്തകളോട് താരങ്ങളോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലോ പ്രതികരിച്ചിട്ടില്ല. ഐശ്വര്യയുടെ കരിയറിന് അഭിഷേകുമായുള്ള വിവാഹം വിലങ്ങ് തടിയായെന്നാണ് ആരാധകര്‍ പറയുന്നത്. പൊതുവെ യാഥാസ്ഥിതികരാണ് ബച്ചന്‍ കുടുംബം. പ്രത്യേകിച്ചും സ്ത്രീ വിരുദ്ധമായ പല കാഴ്ചപ്പാടുകളും ഈ കുടുംബത്തിനുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു.

ഏ ദില്‍ ഹെ മുശ്കില്‍ എന്ന സിനിമയില്‍ ഐശ്വര്യ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത് കുടുംബത്തെ ചൊടിപ്പിച്ചു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഭര്‍തൃ മാതാവ് ജയ ബച്ചനും ഐശ്വര്യ റായിയും തമ്മില്‍ ഈ സിനിമയ്ക്ക് ശേഷം അകല്‍ച്ചയുണ്ടായെന്ന് സംസാരമുണ്ട്. അതേസമയം അഭിഷേക് ബച്ചന്‍ ഐശ്വര്യയുടെ കരിയറിന് പിന്തുണ നല്‍കിക്കൊണ്ട് ഒപ്പമുണ്ട്. അഭിഷേക് ബച്ചനെ പ്രശംസിച്ച് കൊണ്ട് ഒരിക്കല്‍ ഐശ്വര്യ റായ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവിനെ കിട്ടിയത് എന്റെ അനുഗ്രഹമാണ്. എല്ലാ അവസരങ്ങളിലും സ്വന്തം പെണ്ണിനൊപ്പം നില്‍ക്കാനും അവളെ അഭിനന്ദിക്കാനും അദ്ദേഹത്തിന് കഴിയുന്നു. അത് അദ്ദേഹത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നെന്നും ഐശ്വര്യ റായ് പറഞ്ഞു. കരിയറിലെ താര മൂല്യം നോക്കിയാല്‍ അഭിഷേകിനേക്കാള്‍ എത്രയോ മുകളിലാണ് ഐശ്വര്യ റായ്. എന്നാല്‍ ഇത്തരം ഈഗോകളൊന്നും താര ദമ്പതികളുടെ വിവാഹ ജീവിതത്തെ ബാധിച്ചില്ല.

അഭിഷേകിന്റെ കുടുംബവുമായുള്ള അകല്‍ച്ച പ്രകടമാണെങ്കിലും അഭിഷേകിനോടുള്ള ഐശ്വര്യയുടെ സ്‌നേഹത്തിന് അന്നും ഇന്നും കുറവില്ലെന്ന് ആരാധകര്‍ പറയുന്നു. പ്രശ്‌നങ്ങളുടെ തുടക്കം അഭിഷേകിന്റെ അമ്മ ജയയുമായും സഹോദരി ശ്വേതയുമായി ഐശ്വര്യ പിണങ്ങുന്നതോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യയ്ക്കുള്ള പ്രശ്‌നം പതിയെ ഇരുവരുടേയും ദാമ്പത്യ ജീവിതത്തേയും ബാധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അഭിഷേകോ താരത്തിന്റെ കുടുംബത്തിലെ ഒരംഗമോ പോലും എത്താതിരുന്നതും അഭിഷേക് വിവാഹ മോതിരം അണിയാതെ പൊതുവേദിയില്‍ എത്തിതയുമെല്ലാം ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു.അതേസമയം, നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് പൊന്നിയിന്‍ സെല്‍വന്‍ എന്ന മണിരത്‌നം സിനിമയിലൂടെ നടി തിരിച്ചെത്തിയിരുന്നു.

പക്ഷെ പുതിയ സിനിമകളിലൊന്നും താരം ഒപ്പം വെച്ചിട്ടില്ല. 2007 ഏപ്രില്‍ മാസത്തിലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്. ആരാധ്യ എന്ന മകളും താര ദമ്പതികള്‍ക്ക് പിറന്നു. മകള്‍ ആരാധ്യയെ പിരിഞ്ഞിരിക്കാന്‍ നടിയ്ക്കിഷ്ടമല്ല.

മിക്കയിടങ്ങളിലും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. ഇക്കഴിഞ്ഞ കാന്‍ ഫിലിം ഫെസ്റ്റിന് എത്തിയപ്പോഴും ഐശ്വര്യക്കൊപ്പം മകളുണ്ടായിരുന്നു. മകളുടെ എല്ലാ കാര്യങ്ങളും ഐശ്വര്യയാണ് നോക്കുന്നതെന്നും അത് കൊണ്ടാണ് തനിക്ക് കരിയറിലേക്ക് ശ്രദ്ധ നല്‍കാന്‍ കഴിയുന്നതെന്നും അഭിഷേക് ബച്ചന്‍ ഒരിക്കല്‍ പറയുകയുണ്ടായി.
കരിയറിലെ ഏറ്റവും മോശം സമയത്താണ് അഭിഷേക് ഇപ്പോഴുള്ളത്.

അഭിഷേകിനേക്കാളും ഐശ്വര്യയെ കരിയറില്‍ സജീവമായി കാണണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. 50 കാരിയായ ഐശ്വര്യക്ക് ഇന്നും വന്‍ ആരാധകര്‍ക്കുണ്ട്. മികച്ച തിരക്കഥകള്‍ വന്നാലെ സിനിമ ചെയ്യൂ എന്ന തീരുമാനത്തിലാണ് ഐശ്വര്യ റായ്. നടിയുടെ ഭര്‍തൃമാതാവ് ജയ ബച്ചന്‍ കഴിഞ്ഞ വര്‍ഷം റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയില്‍ അഭിനയിച്ചു. അമിതാഭ് ബച്ചന്‍ ഇന്നും സിനിമാ രംഗത്ത് സജീവമാണ്. നടന്റെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Continue Reading
You may also like...

More in Bollywood

Trending