Connect with us

ആഷിനെ ഒരു സൂപ്പർതാരമായല്ല ഞാൻ കാണുന്നത്. അവർ എന്റെ നാത്തൂനാണ്; ഐശ്വര്യ റായിയെ കുറിച്ച് സഹോദരന്റെ ഭാര്യ

Bollywood

ആഷിനെ ഒരു സൂപ്പർതാരമായല്ല ഞാൻ കാണുന്നത്. അവർ എന്റെ നാത്തൂനാണ്; ഐശ്വര്യ റായിയെ കുറിച്ച് സഹോദരന്റെ ഭാര്യ

ആഷിനെ ഒരു സൂപ്പർതാരമായല്ല ഞാൻ കാണുന്നത്. അവർ എന്റെ നാത്തൂനാണ്; ഐശ്വര്യ റായിയെ കുറിച്ച് സഹോദരന്റെ ഭാര്യ

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു.

ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. ഇന്നും ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തന്റെ ഇമേജിന്റെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുള്ള താരമാണ് ഐശ്വര്യ റായ്. തനിക്കുള്ള ജനപ്രീതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഓഫ് സ്‌ക്രീനിലും ഓൺ സ്‌ക്രീനിലും ഐശ്വര്യ ചെയ്യാൻ ഒരുക്കമില്ല.

ഭർത്താവ് അഭിഷേക് ബച്ചനും വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്നമുണ്ടെന്നുള്ള ചർച്ചകൾ ഇതിനോടകം തന്നെ വൈറലാണ്. ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ബോളിവുഡിൽ ഒന്നടങ്കം ഇക്കാര്യം സംസാര വിഷയമായിട്ടും ഐശ്വര്യയോ ബച്ചൻ കുടുംബമോ പ്രതികരിച്ചിട്ടില്ല. ഇതും ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.

അഭിഷേകിന്റെ സഹോദരി ശ്വേത ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി സ്വന്തം വീട്ടിലേയ്ക്ക് വന്നതോടെയാണ് ഐശ്വര്യയുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് നടിയുടെ ആരാധകർ പറയുന്നത്. ജയ ബച്ചനുമായും അസ്വാരസ്യങ്ങൾ‌ ഉടലെടത്തുവെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ അഭിഷേകിനോട് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഇവർ പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരാധ്യയും അഭിഷേകും ഐശ്വര്യയും ഒരുമിച്ച് ദുബായ് എയർപോർട്ടിൽ വന്നിരുന്നു.

അതേസമയം, ഇപ്പോഴിതാ ഐശ്വര്യയുടെ മറ്റൊരു നാത്തൂനായ ശ്രീമ റായ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐശ്വര്യയുടെ സഹോദരൻ ആദിത്യ റായുടെ ഭാര്യയാണ് ശ്രീമ റായ്. മുമ്പൊരിക്കൽ ഐശ്വര്യ റായെക്കുറിച്ച് ശ്രീമ റായ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിങ്ങളുടെ മക്കളോട് ആന്റി ഐശ്വര്യ വളരെ പ്രശസ്തയാണെന്ന് എങ്ങനെയാണ് പറഞ്ഞ് മനസിലാക്കിയതെന്ന് ഒരിക്കൽ ശ്രീമ റായ്ക്ക് സോഷ്യൽ മീഡിയയിൽ ചോദ്യം വന്നു.

അക്കാര്യം വീട്ടിൽ ഒരിക്കലും സംസാര വിഷയമല്ല. വീട്ടിൽ അവർ ​ഗുലു മാമിയാണ്. രണ്ട് മക്കളാണ് ശ്രീമ റായ്ക്കും ആദിത്യ റായ്ക്കുമുള്ളത്. സ​ഹോദരന്റെ മക്കളുടെ പിറന്നാൾ ആഘോഷത്തിന് ഐശ്വര്യ റായ് എത്താറുണ്ട്. ഐശ്വര്യയുമായുള്ള അടുപ്പത്തെക്കുറിച്ച് ശ്രീമ റായ് സംസാരച്ചിട്ടുണ്ട്.

ആഷിനെ ഒരു സൂപ്പർതാരമായല്ല ഞാൻ കാണുന്നത്. അവർ എന്റെ നാത്തൂനാണ്. പക്ഷെ ആഷിനെയും അഭിഷേകിനെയും ഇടയ്ക്കിടെ കാണാൻ ഞങ്ങൾക്ക് പറ്റാറില്ല. ജോലിത്തിരക്കുകൾ കാരണമാണിത്. അഭിഷേക് തമാശക്കാരനാണെന്നും ശ്രീമ റായ് പറഞ്ഞു. മോഡലായിരുന്ന ശ്രീമ സൗന്ദര്യ മത്സര വേദികളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ കുടുംബത്തെക്കുറിച്ച് ഐശ്വര്യ പൊതുവിടങ്ങളിൽ അധികം സംസാരിക്കാറില്ല. സ്വകാര്യതയ്ക്ക് താരം വലിയ പ്രാധാന്യം നൽകാറുണ്ട്.

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഐശ്വര്യ റായി അഭിനയത്തിൽ നിന്നും നീണ്ട ഇടവേളകൾ എടുത്തത്. ഇടയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും വർഷങ്ങളുടെ ഗ്യാപ്പിലാണ് നടി അഭിനയിച്ചത്. വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചൻ ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം.

എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.

More in Bollywood

Trending