Bollywood
ഐശ്വര്യ റായിയെ തല്ലിയോ?; താന്‍ ആരെയെങ്കിലും ശരിക്കും തല്ലിയിട്ടുണ്ടെങ്കില്‍ അവര്‍ രക്ഷപ്പെടില്ലായിരുന്നുവെന്ന് സല്‍മാന്‍ ഖാന്‍
ഐശ്വര്യ റായിയെ തല്ലിയോ?; താന്‍ ആരെയെങ്കിലും ശരിക്കും തല്ലിയിട്ടുണ്ടെങ്കില്‍ അവര്‍ രക്ഷപ്പെടില്ലായിരുന്നുവെന്ന് സല്‍മാന്‍ ഖാന്‍
നിരവധി ആരാധകരുള്ള ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. അച്ഛന്‍ സലീം ഖാന്‍ ബോളിവുഡിലെ മഹാനായ തിരക്കഥാകൃത്താണ്. ആ പാതയിലൂടെയാണ് സല്‍മാന്‍ ഖാന്‍ സിനിമയിലെത്തുന്നത്. അധികനാള്‍ വേണ്ടി വന്നിരുന്നില്ല സല്‍മാന്‍ ഖാന് ബോളിവുഡിലെ മുന്‍നിര താരമായി വളരുകയാണ്. ഇന്ന് ബോളിവുഡില്‍ പകരക്കാരില്ലാത്ത താരമാണ് സല്‍മാന്‍ ഖാന്‍. ഇന്നും അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ആരാധകരുടേയും ബോളിവുഡിന്റേയും ഭായ്ജാന്‍ ആണ് സല്‍മാന്‍ ഖാന്‍.
അതേസമയം സല്‍മാന്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സല്‍മാന്‍ ഖാന്‍ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും മുതല്‍ കൊ ലപാതക കേസ് വരെ ബോളിവുഡ് എന്നും ചര്‍ച്ച ചെയ്യുന്ന വിവാദങ്ങളായുണ്ട്. സല്‍മാന്റെ പ്രണയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയതായിരുന്നു ഐശ്വര്യ റായുമായുള്ള പ്രണയം. ബോളിവുഡിലെ പരസ്യമായ പ്രണയമായിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും. ഇരുവരും തങ്ങളുടെ കരിയറിന്റെ തുടക്കകാലത്തുമായിരുന്നു.
ഇരുവരും വിവാഹം കഴിക്കുമെന്നതായിരുന്നു എല്ലാവരുടേയും ധാരണ. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. നാളിതുവരെ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഐശ്വര്യയുടേയും സല്‍മാന്റേയും പ്രണയ തകര്‍ച്ച.
സല്‍മാന്‍ ഖാന്‍ തന്നെ സ്ഥിരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നുവെന്നായിരുന്നു ഐശ്വര്യയുടെ ആരോപണം. സല്‍മാന്‍ ഖാന്‍ തന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയായിരുന്നുവെന്നും ഐശ്വര്യ ആരോപിച്ചു. ഐശ്വര്യ പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് അംഗീകരിക്കാന്‍ മടിച്ച സല്‍മാന്‍ ഖാന്‍ തുടര്‍ന്ന് കാട്ടിക്കൂട്ടിയതൊക്കെ വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ പരസ്യമായി തന്റെ പ്രണയത്തെക്കുറിച്ചോ പ്രണയ തകര്‍ച്ചയെക്കുറിച്ചോ സംസാരിക്കാന്‍ സല്‍മാന്‍ ഖാന്‍ തയ്യാറായിട്ടില്ല. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പക്ഷെ പരോക്ഷമായി ഐശ്വര്യയെക്കുറിച്ച് സംസാരിച്ചിരുന്നു. ഐശ്വര്യ തന്റെ സുഹൃത്തായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അല്ലെന്നുമാണ് അന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. അതേസമയം ഐശ്വര്യയെ താന്‍ തല്ലിയെന്ന ആരോപണം സല്‍മാന്‍ ഖാന്‍ നിരസിക്കുകയായിരുന്നു ചെയ്തത്.
താന്‍ ആരെയെങ്കിലും ശരിക്കും തല്ലിയിട്ടുണ്ടെങ്കില്‍ അവര്‍ രക്ഷപ്പെടില്ലായിരുന്നുവെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ഐശ്വര്യ തനിക്കെതിരെ ഉയര്‍ത്തിരിക്കുന്ന ആരോപണങ്ങള്‍ ഒന്നുമില്ലായ്മയില്‍ നിന്നും കെട്ടിപ്പടുത്തതാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. അതേസമയം സല്‍മാന്‍ ഖാനെതിരെ ഐശ്വര്യ റായ് പോലീസില്‍ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയടക്കം ചെയ്തിരുന്നു.
ഒപ്പം താന്‍ ഇനിയൊരിക്കലും സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കില്ലെന്നും ഐശ്വര്യ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നു തൊട്ട് ഇന്ന് വരെ സല്‍മാന്‍ ഖാന്റേയും ഐശ്വര്യയുടേയും വഴികള്‍ കൂട്ടിമുട്ടിയിട്ടില്ല. ടൈഗര്‍ ത്രീയാണ് സല്‍മാന്‍ ഖാന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ വലിയ പ്രതീക്ഷയോടെ വന്ന സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടാന്‍ സാധിച്ചിരുന്നില്ല.
കുറച്ച് നാളുകളായി തുടര്‍ പരാജയങ്ങളിലൂടെയാണ് സല്‍മാന്‍ ഖാന്‍ കടന്നു പോകുന്നത്. അതേസമയം പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് ഐശ്വര്യയുടെ ഒടുവിലിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ഇതിനിടെ ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചനും തമ്മില്‍ പിരിയാന്‍ തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അകന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇടയ്ക്ക് വെച്ച് സല്‍മാന്‍ഖാന്‍ ആണ് ഐശ്വര്യയ്ക്കും അഭിഷേകിനും ഇടയ്ക്കുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ഉണ്ടായിരുന്നു.
വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചന്‍ അടുത്തിടെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ എത്തിയെങ്കിലും വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. അഭിഷേകിന്റെ അമ്മ ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും പുറത്തായതായുള്ള ചില റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു.
അമിതാഭ് ബച്ചനടക്കം മരുമകളില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുകയാണെന്നാണ് പൊതുഇടങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും ഇവരുടെ ഇടപെടലുകള്‍ കണ്ട് ആരാധകര്‍ പറയുന്നത്. ഇതെല്ലാം കാരണം ഇവരുടെ വിവാഹമോചനത്തിലേക്കാണ് സോഷ്യല്‍ മീഡിയ വിരല്‍ചൂണ്ടുന്നത്. ഇതിനിടെ വേര്‍പിരിഞ്ഞാല്‍ അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്.
അഭിഷേക് ബച്ചനേക്കാള്‍ ആസ്തിയുള്ള ആളാണ് ഐശ്വര്യ റായ്. അതുകൊണ്ട് തന്നെ വിവാഹമോചിതരായാലും ചിലപ്പോള്‍ ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ വിവാഹമോചനത്തില്‍ ഭര്‍ത്താവില്‍ നിന്ന് നഷ്ടപരിഹാര തുക വാങ്ങാറില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മുന്‍പ് സെലിബ്രിറ്റികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള എല്ലാ വിവാഹമോചനങ്ങളിലും നഷ്ടപരിഹാരം വാങ്ങുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു.
