Bollywood
ജയ ബച്ചനെ ചൊടിപ്പിച്ത് മരുമകൾ രേഖയുമായി അടുപ്പം കാണിക്കുന്നത്; സോഷ്യൽ മീഡിയയിൽ ചർച്ച
ജയ ബച്ചനെ ചൊടിപ്പിച്ത് മരുമകൾ രേഖയുമായി അടുപ്പം കാണിക്കുന്നത്; സോഷ്യൽ മീഡിയയിൽ ചർച്ച
അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ ഗംഭീരമാക്കി ആഘോഷമാക്കുകയാണ്. നിരവധി ബോളിവുഡ് പ്രമുഖർ പങ്കെടുത്തിരുന്ന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയരായത് അമിതാഭ് ബച്ചന്റെ കുടുംബമാണ്. എന്നാൽ കുടുംബത്തിൽ വലിയ പ്രശ്‌നങ്ങളാണ് നടക്കുന്നതെന്ന ആരാധകരുടെ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന സംഭവങ്ങളാണ് നടന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അകൽച്ചയിലാണെന്നാണ് സംസാരം.
അംബാനി കല്യാണത്തിന് അഭിഷേക് സഹോദരിയ്ക്കും മാതാപിതാക്കൾക്കും ഒപ്പം എത്തിയതാണ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. അഭിഷേക് മാതാപിതാക്കൾക്കൊപ്പം വന്നപ്പോൾ ഐശ്വര്യ മകൾ ആരാധ്യയും ഒരുമിച്ചാണ് വന്നത്. ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷം വിവാഹാഘോഷത്തിൽ പങ്കെടുക്കുകയും മടങ്ങി പോവുകയും ചെയ്തു. ഇതിനിടെ നടി രേഖയും ഐശ്വര്യയും തമ്മിൽ സ്‌നേഹം പങ്കുവെക്കുന്ന ചില ദൃശ്യങ്ങൾ കൂടി പ്രചരിച്ചിരുന്നു.
ബോളിവുഡിലെ പ്രമുഖ നടിയായ രേഖയും ഐശ്വര്യ റായിയും തമ്മിൽ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. ഇരുവരും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിരുന്ന കാലത്തേയുള്ള സൗഹൃദം ഇപ്പോഴും തുടർന്ന് പോരുകയാണ്. വിവാഹസ്ഥലത്ത് ഒരുമിച്ച് എത്തിയ ഐശ്വര്യയും രേഖയും പരസ്പരം കാണുകയും കെട്ടിപ്പിടിച്ച് സ്‌നേഹം കൈമാറുകയും ചെയ്തിരുന്നു.
ഇരുവരും സമാനമായ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ചാണ് എത്തിയിരുന്നത്. ഇതും ശ്രദ്ധേയമായി. അതേസമയം രേഖയും ഐശ്വര്യയും തമ്മിൽ അടുപ്പമുണ്ടെങ്കിലും ബച്ചൻ കുടുംബം അകറ്റി നിർത്തുന്ന നടിമാരിൽ ഒരാൾ രേഖയാണ്. മുൻപ് അമിതാഭ് ബച്ചനും രേഖയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഇതറിഞ്ഞ ഭാര്യ ജയ ബച്ചൻ താരങ്ങൾക്ക് വിലക്ക് കൽപ്പിക്കുകയും ഇതോടെ അമിതാഭ് ആ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു എന്നുമൊക്കെയാണ് കഥകൾ.
പിന്നീട് ബച്ചനും രേഖയും തമ്മിൽ യാതൊരു സൗഹൃദവുമില്ലാതെയായി. എന്നാൽ മരുമകൾ രേഖയുമായി അടുപ്പം കാണിക്കുന്നതാണോ ജയ ബച്ചനെ ചൊടിപ്പിക്കുന്നതെന്ന് ചോദിക്കുകയാണ് ആരാധകർ. മാത്രമല്ല ഭാര്യയെയും മകളെയും ഉപേക്ഷിച്ച് മാതാപിതാക്കൾക്കൊപ്പം നടന്ന അഭിഷേകിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
ലോകപ്രശസ്തയായ ഭാര്യയേയും ഏക മകളേയും ഉപേക്ഷിച്ച് അഭിഷേക് അദ്ദേഹത്തിന്റെ അമ്മയുടെയും വിവാഹിതയായ സഹോദരിയുടെയും കൂടെയായിരുന്നു. നിങ്ങൾ സൃഷ്ടിച്ച കുടുംബത്തെക്കാൾ നിങ്ങൾ വളർന്ന കുടുംബത്തെ തിരഞ്ഞെടുക്കുമെന്ന് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നത് മോശം പാരന്റിംഗ് കാരണമാണ്. നിങ്ങളെ ഓർത്ത് ലജ്ജ തോന്നുകയാണ്. മക്കൾ വളർന്നാൽ മാതാപിതാക്കൾ അവരുടേതായ സ്വതന്ത്ര്യം കൊടുക്കണം.
ബച്ചൻ കുടുംബത്തിന് യഥാർത്ഥ വജ്രം നഷ്ടപ്പെട്ടു. അത് ഐശ്വര്യ ആയിരുന്നു. മാത്രമല്ല എന്തിനാണ് വിവാഹിതയായി പോയ മകളും അവളുടെ കുടുംബവും എപ്പോഴും അമിതാഭിന്റെയും അഭിഷേകിന്റെയും കൂടെ വരുന്നു എന്ന് മനസ്സിലാകുന്നില്ല. വിവാഹം കഴിഞ്ഞിട്ടും സ്വന്തം കുടുംബം ഭരിക്കാൻ ശ്വേത വന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായതെന്നും ആരാധകർ ആരോപിക്കുന്നു.
അതേസമയം, സൗന്ദര്യം കൊണ്ട് രേഖയെ എന്നും ആകർഷിച്ച നടി ഐശ്വര്യ റായ് ആണ്. ഐശ്വര്യയുടെ ജ്വലിക്കുന്ന സ്‌ക്രീൻ പ്രസൻസും ബഹുമാനത്തോടെയുള്ള പെരുമാറ്റവും രേഖയ്ക്ക് വളരെ ഇഷ്ടമാണ്. പലപ്പോഴും ഐശ്വര്യയെ പ്രശംസിച്ച് കൊണ്ട് പൊതുവേദികളിൽ രേഖ സംസാരിച്ചിട്ടുമുണ്ട്. ഐശ്വര്യയ്ക്ക് രേഖ എഴുതിയ കത്ത് ഒരിക്കൽ വലിയ തോതിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഐശ്വര്യയുടെ സ്വഭാവ സവിശേഷതകളെ പ്രശംസിച്ച് കൊണ്ടാണ് രേഖ കത്തയച്ചത്.
