Bollywood
വിവാഹശേഷം പ്രണയം പുറത്ത് പോകുമെന്ന് ജയ ബച്ചന്‍; ലോക സുന്ദരിയായാലും മരുമകളായാല്‍ മിക്ക സ്ത്രീകള്‍ക്കും നേരിടേണ്ടി വരുന്ന സാഹചര്യമെന്ന് സോഷ്യല്‍ മീഡിയ
വിവാഹശേഷം പ്രണയം പുറത്ത് പോകുമെന്ന് ജയ ബച്ചന്‍; ലോക സുന്ദരിയായാലും മരുമകളായാല്‍ മിക്ക സ്ത്രീകള്‍ക്കും നേരിടേണ്ടി വരുന്ന സാഹചര്യമെന്ന് സോഷ്യല്‍ മീഡിയ
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
നടി ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. എന്നാല്‍ ഇതുവരെയും ഇതേക്കുറിച്ച് താര കുടുംബം പ്രതികരിച്ചില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌നങ്ങളുണ്ടെങ്കിലും ഇവയെല്ലാം മാറ്റി വെച്ച് ഒരു പരിധി വരെ ഒന്നിച്ച് പോകാന്‍ ശ്രമിക്കുകയാണ് ബച്ചന്‍ കുടുംബം. വര്‍ഷങ്ങളായി ഗോസിപ്പുകള്‍ അഭിമുഖീകരിക്കുന്നതിനാല്‍ ഇവയെ അവഗണിക്കുകയാണ്.
അമ്മായിയമ്മ ജയ ബച്ചനും നാത്തൂന്‍ ശ്വേത ബച്ചനുമായാണ് ഐശ്വര്യക്ക് തീരെ ഒത്ത് പോകാന്‍ പറ്റാത്തതെന്നാണ് ബോളിവുഡ് മീഡിയകളുടെ റിപ്പോര്‍ട്ടുകള്‍. ഇതിന് തെളിവുകളും ഇവര്‍ നിരത്തുന്നുണ്ട്. ഭര്‍ത്താവിന്റെ കുടുംബത്തെക്കുറിച്ച് പൊതുവേദികളിലൊന്നും ഐശ്വര്യ ഇപ്പോള്‍ സംസാരിക്കാറില്ല. ഐശ്വര്യ റായ് പൊന്നിയിന്‍ സെല്‍വനിലൂടെ തിരിച്ച് വന്നപ്പോള്‍ അഭിഷേക് ബച്ചന്റെ കുടുംബവും മൗനത്തിലായിരുന്നു.
നടിയുടെ തിരിച്ച് വരവിലെ ആദ്യ സിനിമയെ പ്രശംസിച്ച് പ്രമുഖര്‍ സംസാരിച്ചപ്പോഴും അമിതാഭ് ബച്ചനോ ജയ ബച്ചനോ ശ്വേത ബച്ചനോ ഒന്നും മിണ്ടിയിരുന്നില്ല. ഇപ്പോഴിതാ ഐശ്വര്യയുടെ ആരാധകരെ ദേഷ്യം പിടിപ്പിച്ച മറ്റൊരു സംഭവവും നടന്നിരിക്കുകയാണ്. ശ്വേത ബച്ചന്റെ മകള്‍ നവ്യ നവേലിയുടെ പോഡ്കാസ്റ്റ് വീഡിയോയുടെ ട്രെയ്‌ലര്‍ പുറത്ത് വന്നിട്ടുണ്ട്. ജയ ബച്ചനും ശ്വേത ബച്ചനും സംഭാഷണത്തില്‍ പങ്കു ചേരുന്നു. മൂവരും ഒരുമിച്ചുള്ള രസകരമായ സംസാരങ്ങള്‍ ട്രെയ്‌ലറിലുണ്ട്.
വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ജയ ബച്ചന്‍ പങ്കുവെച്ചു. വിവാഹശേഷം പ്രണയം പുറത്ത് പോകുമെന്ന് ജയ ബച്ചന്‍ അഭിപ്രായപ്പെട്ടു. തമാശയായുള്ള ചില കശപിശകളും മറ്റും പോഡ്കാൈസ്റ്റിലുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. നവ്യയുടെ ഇതുവരെയുള്ള ഒരു പോഡ്കാസ്റ്റിലും ഐശ്വര്യ റായ് വന്നിട്ടില്ല. സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീകള്‍ വിവാഹശേഷം കരിയറില്‍ തുടരുന്നതിനെക്കുറിച്ചുമെല്ലാം പോഡ്കാസ്റ്റില്‍ മൂവരും സംസാരിക്കാറുണ്ട്. ഐശ്വര്യക്ക് ഇതിലെല്ലാം വ്യക്തമായ അഭിപ്രായമുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
നടിയെ പോഡ്കാസ്റ്റില്‍ പങ്കെടുപ്പിക്കാത്തതാണോ അതോ ഐശ്വര്യ വരാത്തതാണോ എന്ന ചോദ്യം ആരാധകര്‍ക്കുണ്ട്. പൊതുവെ ജയ ബച്ചനൊപ്പമോ ശ്വേത ബച്ചനൊപ്പമോ ഐശ്വര്യയെ കാണാറില്ല. വര്‍ഷങ്ങളായി ഒരു കുടുംബമായി കഴിഞ്ഞിട്ടും ഇവര്‍ക്കിടയില്‍ ആത്മബന്ധമില്ലേ എന്ന് ഏറെ നാളുകളായി ആരാധകര്‍ ചോദിക്കാറുണ്ട്. ലോക സുന്ദരിയായാലും മരുമകളായാല്‍ മിക്ക സ്ത്രീകള്‍ക്കും നേരിടേണ്ടി വരുന്ന സാഹചര്യം ഐശ്വര്യക്കും വന്നെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
വിവാഹമുറപ്പിച്ച നാളുകളിലും വിവാഹ കഴിഞ്ഞ ആദ്യ വര്‍ഷങ്ങളിലും ഐശ്വര്യ റായിയെ പ്രശംസിച്ച് പല വേദികളിലും ജയ ബച്ചന്‍ സംസാരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017 ല്‍ ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ച ശേഷമാണ് അമ്മായിയമ്മ-മരുമകള്‍ ബന്ധത്തില്‍ ഉലച്ചില്‍ വന്നത്. നടിമാര്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ എതിര്‍ക്കുന്ന വ്യക്തിയാണ് ജയ ബച്ചന്‍.
ഐശ്വര്യ ഇത്തരം രംഗങ്ങളോട് പൊതുവെ നോ പറയാറായിരുന്നു പതിവെങ്കിലും ഏ ദില്‍ ഹെ മുശ്കിലില്‍ കിടപ്പറ രംഗങ്ങളിലുള്‍പ്പെടെ നടി അഭിനയിച്ചു. ഈ സിനിമയും പിന്നീട് ബച്ചന്‍ കുടുംബത്തെക്കുറിച്ച് വന്ന ഗോസിപ്പുകളും ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്. അതേസമയം, അമിതാഭ് ബച്ചന്‍ മകള്‍ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ഇത് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.
