Connect with us

വേർപിരിഞ്ഞുവെന്ന വാർത്തകൾക്ക് പിന്നാലെ ഒരുമിച്ചെത്തി ഐശ്വര്യ റായും അഭിഷേകും; വിവാദങ്ങൾക്കുള്ള മറുപടി!

Bollywood

വേർപിരിഞ്ഞുവെന്ന വാർത്തകൾക്ക് പിന്നാലെ ഒരുമിച്ചെത്തി ഐശ്വര്യ റായും അഭിഷേകും; വിവാദങ്ങൾക്കുള്ള മറുപടി!

വേർപിരിഞ്ഞുവെന്ന വാർത്തകൾക്ക് പിന്നാലെ ഒരുമിച്ചെത്തി ഐശ്വര്യ റായും അഭിഷേകും; വിവാദങ്ങൾക്കുള്ള മറുപടി!

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും.

എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്. ഇരുവരും പൊതുവേദികളിൽ പോലും അകലം പാലിക്കുന്നതും, സോഷ്യൽ മീഡിയയിൽ പരസ്പരം അവഗണിക്കുന്നതുമെല്ലാം ആ ഗോസിപ്പുകൾക്ക് ശക്തി പകരുന്നതായിരുന്നു. ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടുപേരും ഒരുമിച്ച് എത്താത്തത് മുതലാണ് ഗോസിപ്പുകൾ ശക്തിപ്പെട്ടത്.

എന്നാൽ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരുമിച്ച് എത്തിയിരിക്കുകയാണ് അഭിഷേകും ഐശ്വര്യയും. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് താരങ്ങൾ. ഇരുവരും കാറിൽ നിന്നും ഇറങ്ങി വരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കെണ്ടിരിക്കുന്നത്.

ഒരുമിച്ച് രണ്ട് കാറുകളിലായിട്ടാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. ഇവർക്കൊപ്പം അഭിഷേകിന്റെ പിതാവും നടനുമായ അമിതാഭ് ബച്ചനും ഉണ്ടായിരുന്നു.ഐശ്വര്യ മുന്നിലെ കാറിൽ വന്നിറങ്ങിയപ്പോൾ അമിതാഭും അഭിഷേകും ഒരുമിച്ച് പിന്നിലെ കാറിൽ വരികയായിരുന്നു. ശേഷം ഐശ്വര്യ കൂടി ഇവർക്കരികിലേക്ക് എത്തുകയും മൂവരും ഒരുമിച്ച് അകത്തേക്ക് കയറി പോകുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

മാത്രമല്ല കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ഇരുവരും കപ്പിൾ ലുക്കിലാണ് എത്തിയതും. തിരക്കിനിടയിൽ അഭിഷേക് ഭാര്യയെ ചേർത്തു പിടിക്കുന്നതും താരങ്ങൾ കൈകോർത്ത് നടക്കുന്നതുമൊക്കെ വീഡിയോയിൽ വ്യക്തമായി കാണാം. ഇതോടെ മുൻപ് വന്ന വാർത്തകളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.

കുറേക്കാലമായി അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന കഥകൾ പ്രചരിക്കുകയായിരുന്നു. അഭിഷേകിന്റെ മാതാപിതാക്കളും സഹോദരിയുമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ മാറി താമസിക്കാൻ കാരണമെന്നു തുടങ്ങി പലതരത്തിലുള്ള പ്രചരണമാണ് നടന്നിരുന്നത്.

2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ.

അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല. വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. സിനിമാ രംഗത്ത് ഐശ്വര്യ സജീവമാകാത്തതിന് കാരണം അഭിഷേകിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളുമാണെന്ന് ആരാധകർ വിമർശിക്കാറുണ്ട്.

ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. രണ്ട് ഭാഗങ്ങളിലായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ആണ് തിയറ്ററുകളിലെത്തിയത്. 2022 ആണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു.

മിക്കയിടങ്ങളിലും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിന് എത്തിയപ്പോഴും ഐശ്വര്യക്കൊപ്പം മകളുണ്ടായിരുന്നു. മകളുടെ എല്ലാ കാര്യങ്ങളും ഐശ്വര്യയാണ് നോക്കുന്നതെന്നും അത് കൊണ്ടാണ് തനിക്ക് കരിയറിലേക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതെന്നും അഭിഷേക് ബച്ചൻ ഒരിക്കൽ പറയുകയുണ്ടായി.

More in Bollywood

Trending