Actress
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.
ഐശ്വര്യ ചെയ്ത സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടിയതായിരുന്നു. ഓൺ സ്ക്രീനിൽ വേറിട്ടതും, ശക്തവുമായ കഥാപാത്രങ്ങളെയായിരുന്നു ഐശ്വര്യ അഭിനയിച്ചത്. തമിഴിൽ പൊന്നിയിൻ സെൽവനിലെ പൂങ്കുഴലിയായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നുണ്ടെന്ന് പറയുകയാണ് നടി. അതിൽ സങ്കടമുണ്ടെന്നും ഇക്കാര്യം എഴുത്തുകാരാണ് ചിന്തിക്കേണ്ടതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളിൽ എനിക്ക് ചെയ്യണം എന്ന് തോന്നിയിട്ടുള്ള സിനിമ ഉണ്ടായിട്ടില്ല. സത്യസന്ധമായി തന്നെ പറയാം. ഉള്ളൊഴുക്ക് എനിക്ക് ഇഷ്ടപ്പെട്ടു. അതിലെ സ്ത്രീകഥാപാത്രങ്ങൾ നല്ലതായിരുന്നു. പക്ഷേ മറ്റൊന്നും ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിന് മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. എഴുത്തുകാരാണ് അത് ശ്രദ്ധിക്കേണ്ടത്. നല്ലത് വന്നാൽ ഒരിക്കലും ഞാൻ നോ പറയില്ല.
ഹലോ മമ്മി എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. അതിലെ അമ്മ മകൾ ബന്ധം എനിക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം എനിക്ക് താത്പര്യം തോന്നുന്ന സിനിമ വന്നിട്ടില്ല. മലയാളത്തിലെ എഴുത്തുകാർ എന്തുകൊണ്ടാണ് സ്ത്രീ കഥാപാത്രങ്ങൾ കൊണ്ടുവരാത്തതെന്ന് അറിയില്ല. എനിക്ക് അതിൽ വളരെ വിഷമമുണ്ട് എന്നുമാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.
