സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അപ്പു!
മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. മായനദിയിലെ ഐശ്വര്യ അവതരിപ്പിച്ച അപർണ്ണ എന്ന അപ്പു കഥാപാത്രം താരത്തെ പ്രിയങ്കരിയാക്കി. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം ലൈവലൂടെയാണ് ഐശ്വര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. താരം ഉപയോഗിക്കുന്ന സൺക്രീം, മോയ്സ്ചറൈസിങ്ങും ക്രീം ലിപ്സ്റ്റിക്കുമെല്ലാം പ്രേക്ഷകർക്കായി പങ്കുവെച്ചു. ഓരോ വ്യക്തിയ്ക്കും അനുയോജ്യമായ സൺക്രീമുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും താരം പറഞ്ഞു. ഇന്ന് സ്ത്രീകയുടെ പ്രധാന പ്രശ്നം മുഖക്കുരുവാണ് . ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ മുഖക്കുരു മാറ്റാൻ കഴിയും തനിയ്ക്ക് നെറ്റിയിലും മുഖത്തും ചെറിയ കുരുക്കൾ മാത്രമാണ് വരാറുള്ളതെന്നും താരം പറഞ്ഞു.
ഷൂട്ടിങ്ങിനിടെ മേക്കപ്പ് ചെയ്യുന്നതിനിടെയാണ് താരം വൈവിൽ വന്നത്. പൊതു പരിപാടികളിൽ എല്ലാം സിംപിളായിട്ടാണ് ഐശ്വര്യയെ കാണാറുള്ളത് . മലയാള സിഇനിമയിൽ നിന്നും തമിഴ സിനിമയിലേക്കും താരം ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ്.
Aiswarya lakshmi
