തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആരാധകരെ ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു ധനുഷ്- ഐശ്വര്യ വിവാഹമോചന വാര്‍ത്ത പുറത്തെത്തിയത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹമോചനത്തിനുള്ള തീരുമാനം ഉപേക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിവാഹമോചനത്തിന് ഇരുവരും ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് നല്കിയ കേസ് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നുള്ള നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് കുടുംബാംഗങ്ങളുടെ ആശിര്‍വാദത്തോടെ ഇരുവരും മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇരുവരും ഈ വിഷയത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും വേര്‍പിരിയാനുള്ള കാരണവും ധനുഷോ ഐശ്വര്യയോ തുറന്ന് പറഞ്ഞിട്ടുമില്ല.
2020വരെ ഇവരുടെ ദാമ്പത്യ ജീവിതം സുഗമമായിരുന്നുവെന്നും ധനുഷ് ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതെന്നുമാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ഇത് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 17നാണ് ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം സ്വകാര്യത നല്‍കണമെന്നും ഇരുവരും അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...