Connect with us

നാല് വയസുള്ള പിള്ളേർ പേര് വിളിക്കുമ്പോൾ, “അപ്പൻ്റെ പ്രായമുണ്ടല്ലോടായെന്ന് ചോദിക്കാൻ തോന്നും”,; ലാലിൻ്റെ കല്യാണത്തിന് വെച്ച കണ്ണട അല്ലേ ഇത്?!

News

നാല് വയസുള്ള പിള്ളേർ പേര് വിളിക്കുമ്പോൾ, “അപ്പൻ്റെ പ്രായമുണ്ടല്ലോടായെന്ന് ചോദിക്കാൻ തോന്നും”,; ലാലിൻ്റെ കല്യാണത്തിന് വെച്ച കണ്ണട അല്ലേ ഇത്?!

നാല് വയസുള്ള പിള്ളേർ പേര് വിളിക്കുമ്പോൾ, “അപ്പൻ്റെ പ്രായമുണ്ടല്ലോടായെന്ന് ചോദിക്കാൻ തോന്നും”,; ലാലിൻ്റെ കല്യാണത്തിന് വെച്ച കണ്ണട അല്ലേ ഇത്?!

ഇന്ത്യൻ സിനിമയിൽ ആഘോഷിക്കപ്പെടുന്ന രണ്ടു മലയാളം നടന്മാർ ആണ് മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ മമ്മൂക്കയെ ട്രെയിൻഡ് ആക്ടർ എന്നും മോഹൻലാലിനെ ബോൺ ആക്ടർ എന്നുമാണ് വിശേഷിക്കപ്പെടുന്നത്. അതിൽ തർക്കങ്ങൾ ഉള്ളവരും ഉണ്ടാകാം. അതുകൊണ്ടുതന്നെയാണ് ഇന്നും മമ്മൂക്ക ഫാൻസ്‌ ലാലേട്ടൻ ഫാൻസ്‌ എന്ന വേർതിരിവ് മലയാളി സിനിമാ പ്രേമികളുടെ ഉള്ളിൽ ഉടക്കിക്കിടക്കുന്നത്.

അതേസമയം, മലയാളത്തിന്റെ എവര്‍ഗ്രീന്‍ സ്‌റ്റൈലിഷ് ആക്ടറാണ് മമ്മൂട്ടി, എന്ന് പറഞ്ഞാൽ മോഹൻലാൽ ഫാൻസിനുപോലും തർക്കം ഉണ്ടാകാൻ സാധ്യതയില്ല. മമ്മൂട്ടിയുടെ ഓരോ ലുക്കും തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്ക് ഇത്രയും ലൈക്കുകള്‍ കിട്ടുന്ന മറ്റൊരു നടനുണ്ടാകില്ല.

പ്രായം കൂടും തോറും വീര്യം കൂടുന്ന വീഞ്ഞ് എന്ന് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കാറുണ്ട്. ഇതൊക്കെ പഴഞ്ചൻ വാചകങ്ങളാണ്. പുത്തൻ പിള്ളേർ മമ്മൂട്ടിയുടെ പുത്തൻ ഫോട്ടോയ്ക്ക് ട്രെൻഡിങ് കമെന്റുകൾ ആണ് ഇടുന്നത്. കാലത്തിനൊപ്പം ഏറ്റവും അപ്‌ഡേറ്റാകുന്ന നടനെന്ന വിശേഷണവും അദ്ദേഹത്തിന് ചേരും. മൊബൈൽ, ക്യാമറ, കാർ അങ്ങനെ ഏതും ആദ്യം പരീക്ഷിക്കുന്നത് മമ്മൂട്ടി ആയിരിക്കും .ഇപ്പോഴുള്ള യൂത്തന്മാർക്കില്ലാത്ത ആവേശമാണ് മമ്മൂക്കയ്ക്ക് ഈ കാര്യങ്ങളിൽ.

ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പ്രമോഷനെത്തിയപ്പോൾ മമ്മൂട്ടി തന്റെ കാർ ഭ്രമത്തെ കുറിച്ചും ഫാഷനോടുള്ള താൽപര്യത്തെ കുറിച്ചും വിവരിച്ച വീഡിയോയാണ് വൈറലാകുന്നത്.

https://youtu.be/0uo_ERnIrpA

‘ഞാനും മാന്യമായ ഒരു തൊഴി‌ലുണ്ടായിരുന്ന ആളാണ്. അത്യാവശ്യം എന്നെ കാണുമ്പോൾ‌ എല്ലാവരും എഴുന്നേൽക്കുകയും ​ഗുഡ് മോണിങ് പറയുകയുമൊക്കെ ചെയ്തിരുന്നതാണ്. പക്ഷെ ഇപ്പോൾ നാല് വയസായി കഴിഞ്ഞ എന്നെ പിള്ളേർ പേരാണ് വിളിക്കുന്നത്. മമ്മൂട്ടിയെന്ന് പിള്ളേർ വിളിക്കുന്നത് കേൾക്കുമ്പോൾ നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോടാ എനിക്ക് എന്ന് ചോദിക്കാൻ തോന്നുമായിരുന്നു. ഇപ്പോൾ‌ എനിക്ക് അങ്ങനെ ചോദിക്കാൻ നാണമാണ്.’

‘നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോടാ എനിക്കെന്ന്. അതുകൊണ്ടിപ്പോൾ ഞാൻ അവരുടെ കൂട്ടത്തിലുള്ള ഒരാളായി മാറി. ഇപ്പോൾ അവർ എന്നെ മമ്മൂട്ടിയെന്ന് വിളിക്കുന്നത് തന്നെയാണ് എനിക്കിഷ്ടം. അതുപോലെ തന്നെ എന്നേക്കാൾ സീനിയർ ആയിട്ടുള്ളവർ പോലും എന്നെ മമ്മൂക്ക എന്നാണ് വിളിക്കുന്നത്.’

‘മമ്മൂക്ക എന്നത് എന്റെ പേരായി മാറി. ഇന്നത്തെ പിള്ളേരുടെ ഭ്രാന്തായിരുന്നില്ല എനിക്ക്. ഞാനൊക്കെ ഫുൾ ടൈം അഭിനയിച്ചോണ്ടാണ് നടന്നിരുന്നത്. കാറിനോടുള്ള ഭ്രമം ചെറുപ്പം മുതലുണ്ട്. കാർ കലക്ഷനൊന്നും ഇല്ല. അതൊക്കെ വളരെ എക്സ്പെൻസീവാണ്. എന്റെ പഴയ കാർ കൊടുത്ത് പുതിയത് വാങ്ങുന്നതാണ്.’

‘കാമറയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഞാൻ വാങ്ങിയ ആദ്യത്തെ കാറൊന്നും ഇപ്പോൾ എന്റെ കൈയ്യിലില്ല. പഴയത് വിറ്റാണ് പുതിയത് വാങ്ങുന്നത്. ലാലിന്റെ കല്യാണത്തിന് വെച്ച കണ്ണടയാണ് അടുത്തിടെ ബാറോസിന്റെ പൂജയുടെ സമയത്ത് ഞാൻ വെച്ചതും.’

‘അതിന്റെ ഒരു സീരിസ് ഓഫ് കളക്ഷനുണ്ട് എന്റെ കൈയ്യിൽ’ മമ്മൂട്ടി പറഞ്ഞു. എഴുപത് പിന്നിട്ടിട്ടും ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് മമ്മൂട്ടി. സിനിമാ ജീവിതത്തിന്റെ അമ്പത് വർ‌ഷം പിന്നിട്ട താരത്തിന്റെ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന സിനിമ റോഷാക്കാണ്.

മലയാളി സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന റോഷാക്ക്. ചിത്രത്തിന്‍റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്‍കിയ കൗതുകം റിലീസിന് രണ്ടുദിനം മാത്രം അവശേഷിക്കുമ്പോഴും ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 7ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങ് ചില പ്രധാന സെന്‍ററുകളില്‍ ആരംഭിച്ചിട്ടുണ്ട്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ലൂക്ക് ആന്‍റണി എന്നാണ്.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. സെന്‍സറിങ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്ളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പുഴു, പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് ഇനി റിലീസിനെത്തനുള്ള മമ്മൂക്കയുടെ മറ്റൊരു ചിത്രം.

https://youtu.be/WIW8Wo3r4rs

about mammookka

More in News

Trending