Connect with us

അഭിഷേകിനോട് കയർത്ത് ഐശ്വര്യ റായി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Bollywood

അഭിഷേകിനോട് കയർത്ത് ഐശ്വര്യ റായി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

അഭിഷേകിനോട് കയർത്ത് ഐശ്വര്യ റായി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അകൽച്ചയിലാണെന്നാണ് സംസാരം.

അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾക്കിടെ ഇത് സ്ഥിരീകരിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ഐശ്വര്യ മകൾ ആരാധ്യയ്‌ക്കൊപ്പം വന്നപ്പോൾ അഭിഷേക് ബച്ചൻ കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പമാണ് എത്തിയത്. അമിതാഭ് ബച്ചനടക്കമുള്ള കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തപ്പോൾ ഐശ്വര്യയും മകളും അവർക്കൊപ്പമുണ്ടായിരുന്നില്ല.

ഇപ്പോഴിതാ, ഇതിനിടെ ഇവരുടെ ഒരു പഴയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലെല്ലാം വൈറലായി മാറുന്നത്. പ്രൊ കബഡി ലീഗിൽ നിന്നുളളതാണ് വീഡിയോ. വീഡിയോയിൽ അഭിഷേകും ഐശ്വര്യയും അഭിഷേകിന്റെ പെങ്ങളുടെ മകൾ നവ്യ നവേലി നന്ദയുമാണുള്ളത്. ഐശ്വര്യ അഭിഷേകിനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതായാണ് വീഡിയോയിൽകാണുന്നത്. അഭിഷേകിനോട് മാത്രമല്ല നവ്യയോടും ഐശ്വര്യ ദേഷ്യത്തിലാണ് സംസാരിക്കുന്നതെന്നാണ് വീഡിയോയിൽ നിന്നും സോഷ്യൽ മീഡിയ കണ്ടെത്തുന്നത്.

പിന്നാലെ ഐശ്വര്യയുടെ പെരുമാറ്റത്തെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അഭിഷേകിന്റെ ടീമായ പിങ്ക് പാന്തേഴ്‌സിന്റെ മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ. ഐശ്വര്യയ്ക്കും അഭിഷേകിനും നവ്യയ്ക്കും പുറമെ അമിതാഭ് ബച്ചനും ആരാധ്യ ഭച്ചനുമെല്ലാം മത്സരം കാണാൻ എത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

എന്നാൽ അതിൽ അസ്വാഭാവികമായൊന്നുമില്ലെന്നും തന്റെ ടീമിന്റെ പ്രകടനത്തിലുള്ള നിരാശയാണ് ഐശ്വര്യ പ്രകടിപ്പിക്കുന്നതെന്നുമാണ് ചിലർ പറയുന്നത്. ഈ വീഡിയോയിലെ സംഭവം നടക്കുന്ന സമയത്ത് ഐശ്വര്യയും അഭിഷേകും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സോഷ്യൽ മീഡിയ അനാവശ്യ അർത്ഥങ്ങൾ കണ്ടെത്തുകയുമാണെന്നും ചിലർ പറയുന്നുണ്ട്.

‘ധായ് അക്ഷര് പ്രേം കേ’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. 2000 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. പിന്നീട് കുച്ച് നാ കഹോ, സർക്കാർ രാജ്, രാവൺ, ഗുരു, ഉംറാവു ജാൻ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും അഭിനയിച്ചു. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങൾ ഉടലെടുത്തുവെന്നും പറയുന്നുണ്ട്. പൊതുവെ പൊതു ജനങ്ങൾക്ക് മുന്നിലെ പ്രതിഛായയിൽ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും.

മുൻ ലോക സുന്ദരിയായ ഐശ്വര്യ റായിക്കും ഇത്തരത്തിലുള്ള വ്യക്തിയാണ്. അതിനാൽ തന്നെ സ്വകാര്യ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇവർ താൽപര്യപ്പെടാറില്ല. ഏറെക്കാലമായി അഭിഷേകിന്റെ വീട്ടുകാരും ഐശ്വര്യയും തമ്മിലുള്ള അകൽച്ച പ്രകടമാണ്. പൊതുവേദികളിലൊന്നും താര കുടുംബം ഐശ്വര്യയെക്കുറിച്ച് സംസാരിക്കാറില്ല.

നടി സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോഴും പൊന്നിയിൻ സെൽവൻ എന്ന സിനിമ വൻ വിജയമായപ്പോഴും അമിതാഭ് ബച്ചനും ജയ ബച്ചനും മൗനം പാലിച്ചു. അതേസമയം അഭിഷേകിന്റെ മികച്ച പെർഫോമൻസുകളെക്കുറിച്ച് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് കുറിക്കാറുമുണ്ട്. എന്താണ് ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിലുള്ള പ്രശ്നമെന്ന് വ്യക്തമല്ല. അതേസമയം 2016 ലാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സൂചനയുണ്ട്.

അതുവരെയും ഐശ്വര്യയെ പുകഴ്ത്തി ജയ ബച്ചൻ പലയി‌ടത്തും സംസാരിച്ചിട്ടുണ്ട്. എന്നാൽ 2016 ൽ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമ റിലീസ് ചെയ്തു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. ഇത് വലിയ ചർച്ചയായി. ഇതോടെ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അസ്വാരസ്യം ഉണ്ടായെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top