Connect with us

എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ പൊതുവേദിയിൽ സംസാരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല; വീണ്ടും വൈറലായി ഐശ്വര്യയുടെ അഭിമുഖം

Actress

എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ പൊതുവേദിയിൽ സംസാരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല; വീണ്ടും വൈറലായി ഐശ്വര്യയുടെ അഭിമുഖം

എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ പൊതുവേദിയിൽ സംസാരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല; വീണ്ടും വൈറലായി ഐശ്വര്യയുടെ അഭിമുഖം

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീ ഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സൽമാൻ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല.

ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും 58ാം വയസിലും സൽമാൻ ഖാൻ അവിവാഹിതനാണ്. എന്നാൽ ഇപ്പോഴും ഐശ്വര്യസൽമാൻ പ്രണയ കഥ ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ ഐശ്വര്യയുടെ പഴയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2012ൽ ഐശ്വര്യ നൽകിയ അഭിമുഖത്തിൽ നിന്നുള്ള വീഡിയോയാണ് ഇത്.

പ്രണയ തകർച്ചയെക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കില്ലും ഐശ്വര്യ അതേ കുറിച്ചൊന്നും സംസാരിക്കാൻ തയ്യാറാകുന്നില്ല. എനിക്ക് തോന്നുന്നത് ഞാനതെല്ലാം അടച്ചുപൂട്ടിക്കഴിഞ്ഞുവെന്നാണ്. ഒരു തരത്തിലും തിരികെ പോയി നോക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതും ഒരു പൊതുവേദിയിൽ. ശരിക്കും ഞാനത് ആഗ്രഹിക്കുന്നില്ല.

എന്നാൽ അതേക്കുറിച്ച് ചിന്തിക്കുമ്പോൾ നെഗറ്റിവിറ്റി തോന്നുന്നുവോയെന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം. എന്നാൽ ഐശ്വര്യ മറുപടി പറയില്ലെന്ന നിലപാടിൽ തന്നെയായിരുന്നു. എന്റെ ഭൂതകാലത്തെ ഞാൻ എന്റെ ജീവിതത്തിൽ നിന്ന് പുറത്താക്കി കഴിഞ്ഞു. അത് കഴിഞ്ഞ കാലമാണ്. അത് കഴിഞ്ഞു. അവിടെ തന്നെ വെയ്ക്കുന്നതാകും നല്ലത് എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

സൽമാനൊപ്പമുള്ള കാലത്തെക്കുറിച്ചുള്ള കരുതൽ കൊണ്ടാണോ ഇപ്പോൾ സംസാരിക്കാൻ പോലും കൂട്ടാക്കാത്തത് എന്നായി അവതാരക. പഴയ ബന്ധത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത് വേദനിക്കുമോ എന്നു കരുതിയാണോ എന്നും അവതാരക ചോദിക്കുന്നുണ്ട്. എന്നാൽ താൻ വേദനിക്കുമെന്ന് കരുതിയല്ല സംസാരിക്കാൻ മടിക്കുന്നത് മറിച്ച് ജീവിതത്തിലെ ചില കാര്യങ്ങൾ പൊതുവേദിയിൽ സംസാരിക്കാൻ താൻ താൽപര്യപ്പെടുന്നില്ല എന്നതു കൊണ്ടാണെന്നും ഐശ്വര്യ പറയുന്നു.

ഞാൻ ഒറ്റയ്ക്കല്ല. എനിക്കൊപ്പം കുടുംബവും പ്രിയപ്പെട്ടവരും ഞാൻ സ്‌നേഹിക്കുന്നവരുമുണ്ട്. അതിനാൽ തീർച്ചയായും ഒരു ഒളിയും മറയുമുണ്ട്. അത് ഞാൻ നിരസിക്കുന്നില്ല. എന്റെ തുറന്നു പറച്ചിലുകൾ സൽമാന്റെ മാതാപിതാക്കളെയും എന്റെ മാതാപിതാക്കളേയും വേദനിപ്പിക്കുകയും എന്നതു കൊണ്ടാണ് ഞാൻ അതേക്കുറിച്ചൊന്നും സംസാരിക്കാൻ താൽപര്യപ്പെടാത്തത് എന്നാണ് ഐശ്വര്യ റായ് പറയുന്നത്.

സൽമാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പ്രണയ തകർച്ചയ്ക്ക് പിന്നാലെ ഐശ്വര്യ ഉന്നയിച്ചത്. സൽമാൻ മദ്യപിച്ച് മോശമായി പെരുമാറുമെന്നും തന്റെ കരിയറിന്റെ കാര്യങ്ങൾ പോലും സൽമാൻ ആയിരുന്നു നിയന്ത്രിച്ചിരുന്നതെന്നും മാനസികവും ശാരീരികവുമായി തന്നെ പരുക്കേൽപ്പിച്ചതായും ഐശ്വര്യ ആരോപിച്ചിരുന്നു.

സൽമാന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഐശ്വര്യ ആരോപിച്ചിരുന്നു. സൽമാനുമായുള്ള പ്രണയം ബന്ധം അവസാനിപ്പിച്ചതിനൊപ്പം തന്നെ പ്രൊഫഷണൽ ബന്ധവും ഐശ്വര്യ ഉപേക്ഷിച്ചിരുന്നു. ഇനിയൊരിക്കലും താൻ സൽമാനൊപ്പം അഭിനയിക്കില്ലെന്ന കാര്യം ഐശ്വര്യ റായ് പത്രക്കുറിപ്പിലൂടെയാണ് അറിയിക്കുന്നത്.

സൽമാനുമായുള്ള പ്രണയം അവസാനിച്ച ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി അടുപ്പത്തിലാകുന്നത്. തന്നെ സൽമാൻ ഖാൻ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി വിവേക് ഒബ്‌റോയ് ആരോപിച്ചിരുന്നു. ഒരുകാലത്ത് ഭാവിയിലെ സൂപ്പർ താരമായി കരുതിയിരുന്ന വിവേക് ഒബ്‌റോയിയുടെ കരിയർ അവസാനിപ്പിച്ചതിന് പിന്നിൽ സൽമാൻ ഖാൻ ആണെന്നാണ് ഗോസിപ്പുകൾ. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു.പിന്നീടാണ് ഐശ്വര്യ റായ് അഭിഷക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

More in Actress

Trending