മോഹന്‍ലാലിന്റെ നായികയായി, നരസിംഹത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്.1989 ല്‍ ഇറങ്ങിയ ഒളിയമ്ബുകള്‍ എന്ന ചിത്രത്തില്‍ കൂടിയാണ് ഐശ്വര്യ മലയാള സിനിമയില്‍ അരങ്ങേറുന്നത് ഫിലിപ്സ് ആന്‍ഡ് തി മങ്കി പെന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
മോഹൻലാലിൻറെ കൂടെ അഭിനയിച്ചപ്പൊൾ ഉണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഐശ്വര്യ
ആദ്യം ലാലേട്ടന് ഒപ്പം അഭിനയിച്ചപ്പോള്‍ ഒരു പേടിയുണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് പുരോഗമിച്ചു കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെ കൂടുതല്‍ അടുത്ത് അറിയാന്‍ സാധിച്ചിരുന്നു . പിന്നീട് തങ്ങള്‍ക്ക് ഇടയില്‍ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു.മലയാളത്തിലെ ചില ഡയലോഗുകള്‍ പറയാന്‍ തനിക്ക് ചെറിയ തടസ്സമുണ്ടായിരുന്നു എന്നാല്‍ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹന്‍ലാല്‍ തന്നെ സഹായിച്ചെന്നും താരം പറയുന്നു. ഷൂട്ടിംഗ് കഴിയുന്ന ദിവസം ലാലേട്ടന് തന്റെ തിരുവനന്തപുരത്തേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചെന്നും എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പോകാന്‍ കഴിഞ്ഞില്ല.ലാലേട്ടനെയും കുടുംബത്തെയും കാണാന്‍ ഒരിക്കല്‍ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പോകാന്‍ സാധിച്ചില്ല. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഇനി കേരളത്തില്‍ വരുമ്ബോള്‍ എന്തായാലും താന്‍ പോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...