Connect with us

ഞങ്ങടെ ഡബ്ല്യൂ.സി.സി സ്നേഹവും സൗഹൃദവും സന്തോഷവും ഇങ്ങനെയാണ്; പരിഹാസവുമായി ഭാഗ്യലക്ഷ്മി

Malayalam

ഞങ്ങടെ ഡബ്ല്യൂ.സി.സി സ്നേഹവും സൗഹൃദവും സന്തോഷവും ഇങ്ങനെയാണ്; പരിഹാസവുമായി ഭാഗ്യലക്ഷ്മി

ഞങ്ങടെ ഡബ്ല്യൂ.സി.സി സ്നേഹവും സൗഹൃദവും സന്തോഷവും ഇങ്ങനെയാണ്; പരിഹാസവുമായി ഭാഗ്യലക്ഷ്മി

വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനോടൊപ്പമുള്ള ( ഡബ്ല്യൂ.സി.സി) യാത്ര അവസാനിപ്പിക്കുകയാണെന്ന്​ സംവിധായിക വിധു വിന്‍സന്റ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചതിന് പിന്നാലെ പരിഹാസവുമായെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടിയിരുന്നു നടിയുടെ ട്രോള്‍. ‘ഞങ്ങടെ ഡബ്ല്യൂ.സി.സി സ്നേഹവും സൗഹൃദവും. സന്തോഷവും’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്.

വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഡബ്ല്യൂ.സി.സി വിടുന്നത്. വിമെന്‍ ഇന്‍ കലക്​ടീവിന്റെ തുടക്കകാലം മുതല്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന വിധു ​വിന്‍സന്റ് ഫേസ്​ബുക്ക്​​ പോസ്​റ്റിലൂടെയാണ്​ വിവരം​ അറിയിച്ചത്​.

‘വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും ഡബ്ലുസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.’–വിധു പറഞ്ഞു.

സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ച് നിലപാടുകള്‍ വ്യക്തമാക്കിയ ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരാൾ സംഘടനയിൽ നിന്ന് വിയോജിപ്പുകൾ അറിയിച്ച് പുറത്തേക്ക് പോകുന്നത്.

More in Malayalam

Trending

Recent

To Top