Actress
വൃത്തിയില്‍ സെറ്റിലെത്തിയാലും തനിക്ക് ഷൂട്ടിനായി മേല് ചളി പുരട്ടേണ്ടി വരും; ആ ചിത്രത്തിനിടെ ഷൂട്ടിംഗിനിടെ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരുന്നു; ഐശ്വര്യ റായ്
വൃത്തിയില്‍ സെറ്റിലെത്തിയാലും തനിക്ക് ഷൂട്ടിനായി മേല് ചളി പുരട്ടേണ്ടി വരും; ആ ചിത്രത്തിനിടെ ഷൂട്ടിംഗിനിടെ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരുന്നു; ഐശ്വര്യ റായ്
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
എന്നാല്‍ അതിന് ശേഷവും മണിരത്‌നത്തിനൊപ്പം നടി കൈകോര്‍ത്തിട്ടുണ്ട്. കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍, ഗുരു, ജീന്‍സ്, പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2 തുടങ്ങിയ മണിരത്‌നം ചിത്രങ്ങളില്‍ ഐശ്വര്യ റായ് അഭിനയിച്ചിട്ടുണ്ട്. തനിക്ക് മണിരത്‌നത്തോട് അത്രയും കടപ്പാടാണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. അതുകൊണ്ടാണ് താന്‍ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചതെന്നും ഐശ്വര്യ പറഞ്ഞിരുന്നു.
ഹിന്ദിയിലും തമിഴിലും ഒരു പോലെ ചിത്രീകരിച്ച ചിത്രമായിരുന്നു ഐശ്വര്യ റായിയെ കേന്ദ്ര കഥാപാത്രമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രം രാവണ്‍. തമിഴില്‍ ചിത്രീകരിച്ചപ്പോള്‍ ഐശ്വര്യ റായ്‌ക്കൊപ്പം വിക്രമും പൃഥ്വിരാജുമായിരുന്നെങ്കില്‍ ഹിന്ദിയില്‍ വില്ലന്‍ വിക്രമും നായകന്‍ അഭിഷേക് ബച്ചനുമായിരുന്നു. ഇപ്പോഴിതാ ആ ചിത്രവുമായി ബന്ധപ്പെട്ട് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറല്‍ ആകുന്നത്.
ചിത്രത്തിന്റെ ഷൂട്ടിനായി പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണരണമായിരുന്നു. ഒരുമിച്ച് എടുക്കാനുള്ള സീന്‍ ആയതിനാല്‍ എല്ലാവരും അതേസമയത്ത് തന്നെ എഴുന്നേറ്റ് ഷൂട്ടിംഗ് സ്ഥലത്ത് എത്തിയിരുന്നു. രാവിലെ കുളിച്ച് റെഡിയായി താന്‍ സെറ്റിലേയ്ക്ക് പോയാലും തനിക്ക് അന്ന് എടുക്കേണ്ടത് ചളി പറ്റിക്കൊണ്ടുള്ള ഷോട്ടുകളായിരിക്കും. അതുകൊണ്ട് തന്നെ വൃത്തിയില്‍ സെറ്റിലെത്തിയാലും തനിക്ക് ഷൂട്ടിനായി മേല് ചളി പുരട്ടേണ്ടി വരും.
വസ്ത്രങ്ങള്‍ കീറുകയും ഷൂട്ടിനായി ശരീരം മുഴുവന്‍ വെള്ളത്തില്‍ നയ്‌ക്കേണ്ടിയും വരുമായിരുന്നു. രാവണ്‍ രണ്ട് ഭാഷകളില്‍ എടുത്തതായതുകൊണ്ട് തന്നെ ഓരോ ഷോട്ടു രണ്ട് തവണ എടുത്തിരുന്നു. അതുകൊണ്ട് തന്നെ ചളി ശരീരത്തില്‍ കുറേ സമയം അങ്ങനെ തന്നെ കിടക്കുമായിരുന്നു. തനിക്ക് ഈ സിനിയില്‍ അഭിനയിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ് അനുഭവമായിരുന്നു. ആദ്യം തമിഴ് ചിത്രത്തിന് വേണ്ടിയും രണ്ടാമതായി ഹിന്ദി ചിത്രത്തിന് വേണ്ടിയുമാണ് ശരീരത്തില്‍ ചളി തേച്ചിരുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് താന്‍ വളരെയധികം ക്ഷീണിതയായിരുന്നെന്നും കഠിനമായ മഴയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നിരുന്നു എന്നും ഐശ്വര്യ പറഞ്ഞു. സിനിമ കൊടും കാട്ടിലാണ് ഷൂട്ട് ചെയ്തിരുന്നത് എന്നും ഐശ്വര്യ റായ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു മണിരത്‌നത്തിന്റെ രാവണ്‍. മണിരത്‌നത്തിനൊപ്പം ഐശ്വര്യ അവസാനമായി അഭിനയിച്ചത് പൊന്നിയിന്‍ സെല്‍വനിലാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ചിത്രങ്ങളിലൊന്നാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രം, തൃഷ, ജയം രവി, കാര്‍ത്തി, ശോഭിത ധൂളിപാല തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യഅഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം. വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചന്‍ അടുത്തിടെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ എത്തിയെങ്കിലും വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല.
അഭിഷേകിന്റെ അമ്മ ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും പുറത്തായതായുള്ള ചില റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു. അമിതാഭ് ബച്ചനടക്കം മരുമകളില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുകയാണെന്നാണ് പൊതുഇടങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും ഇവരുടെ ഇടപെടലുകള്‍ കണ്ട് ആരാധകര്‍ പറയുന്നത്. ഇതെല്ലാം കാരണം ഇവരുടെ വിവാഹമോചനത്തിലേക്കാണ് സോഷ്യല്‍ മീഡിയ വിരല്‍ചൂണ്ടുന്നത്.
