ഇന്റര്‍വ്യൂവില്‍ കാണുന്ന ഒരു ഷൈനിനെ അല്ല സെറ്റില്‍ കണ്ടത് ; ആ ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ഐശ്വര്യ ലക്ഷ്മി പറയുന്നു !
മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധയാണ് ഐശ്വര്യ ലക്ഷ്മി . താരത്തിന്റെ പുതിയ ചിത്രം ‘കുമാരി’യുടെ പ്രൊമോഷന്റെ ഭാഗമായി തിരക്കിലാണ് താരം ഇപ്പോൾ . നടൻ ഷൈൻ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോയെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഇന്റര്‍വ്യൂവില്‍ കാണുന്ന ഒരു ഷൈനിനെയല്ല സിനിമയുടെ സെറ്റില്‍ കാണാന്‍ കഴിയുകയെന്നും സെറ്റില്‍ കഥാപാത്രമായി മാത്രം കാണാന്‍ കഴിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും നടി പറഞ്ഞു.
‘ഷൈന്‍ ചെയ്ത കഥാപാത്രത്തിനായി ആദ്യം ചെയ്യാനിരുന്നത് റോഷന്‍ മാത്യു ആയിരുന്നു. അവസാന നിമിഷമാണ് റോഷന് ഡേറ്റിന്റെ പ്രശ്‌നം ഉണ്ടാകുന്നതും ഷൈന്‍ വരുന്നതും. കഥ കേട്ട ഉടനെ ഷൈനിന് ഇത് ചെയ്യണമെന്നായിരുന്നു. എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍. ഇന്റര്‍വ്യൂവില്‍ കാണുന്ന ഒരു ഷൈനിനെ അല്ല കുമാരിയുടെ സെറ്റില്‍ കണ്ടത്. കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ്. ഒരു മൂലയ്ക്ക് ഇരിക്കുന്ന ആരെയും ശല്യപ്പെടുത്തില്ല. ക്യാരക്ടര്‍ ആയി മാത്രം സെറ്റിലെ മറ്റ് ആര്‍ട്ടിസ്റ്റുകളോട് പെരുമാറുന്ന ഒരാളാണ്. ഭക്ഷണം മാത്രം കൊടുത്താല്‍ മതി’, ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചു.
ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായി എത്തുന്ന കുമാരി’ ഒക്ടോബര്‍ 28നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. കാഞ്ഞിരങ്ങാട് എന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കുമാരി എത്തിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവര്‍ കുമാരിയുടെ സഹനിര്‍മാതാക്കളാണ്.
