കാത്തിരിപ്പിനൊടുവില്‍ കിട്ടിയ സന്തോഷം!! മനസ് തുറന്ന് അഹാന കൃഷ്ണകുമാര്‍
By
പാതി മയങ്ങിയ വലിയ കണ്ണുള്ള സുന്ദരി.. അതാണ് അഹാന കൃഷ്ണ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക. മിനിസ്ക്രീനിലെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന നടന് കൃഷ്ണകുമാറിന്റെ മകള്‍, നര്‍ത്തകി, ഗായിക, വിശേഷണങ്ങള്‍ ഏറെയാണ് ഈ അഭിനേത്രിക്ക്. രാജീവ് രവിയുടെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. പിന്നീട് ചെറിയൊരു ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായെത്തിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തില്‍ നായകന്റെ അനിയത്തി വേഷം. വീണ്ടും ഒരിടവേളയ്ക്ക് ശേഷം അഹാന തിരിച്ചെത്തുകയാണ് ടൊവിനോ തോമസ് ടൈറ്റില്‍ റോളിലെത്തുന്ന ‘ലൂക്ക’ എന്ന ചിത്രത്തില്‍ ലൂക്കയുടെ സ്വന്തം നിഹാരികയായി, ഒപ്പം ശങ്കര്‍ രാമകൃഷ്ണന് ഒരുക്കുന്ന വമ്പന്‍ ചിത്രം ‘പതിനെട്ടാം പടി’യില്‍ ചെറുതല്ലാത്ത മറ്റൊരു വേഷവും. രണ്ട് ചിത്രങ്ങള്‍ ഒരാഴ്ച്ചത്തെ ഇടവേളയില്‍ പ്രേക്ഷകരിലേക്കെത്തുന്നതിന്റെ ത്രില്ലിലാണ് താരം.
കാത്തിരിപ്പിനൊടുവില്‍ നല്ല വേഷങ്ങള്‍ തേടിയെത്തിയതിന്റെ സന്തോഷം അത്ര ചെറുതൊന്നുമല്ല. ലൂക്കയും പതിനെട്ടാം പടിയും സമ്മാനിച്ച വിജയം അഹാനയ്ക്ക് ഒട്ടും ചെറുതല്ല. നിഹാരിക എന്ന ഒറ്റ വേഷം മാത്രം മതി ഈ നടിയുടെ റേഞ്ച് മനസിലാക്കാന്‍. സിനിമ സ്വപ്നം കണ്ട് മുന്നേറുന്ന അഹാനയ്ക്ക് പറയാനേറെയുണ്ട്.’എന്റെ അഞ്ചാമത്തെ സിനിമയാണ് ലൂക്ക. കരിയറില്‍ അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ ആകെ ചെയ്തത് അഞ്ച് സിനിമകളാണ്. പക്ഷേ ഇപ്പോഴാണ് പെര്‍ഫോം ചെയ്യാനൊരു വേഷം കിട്ടിയത്. എന്റെ കരിയര്‍ ബ്രേക്ക് തന്നെയായിരിക്കും നിഹാരിക എന്ന് പറയാനാണിഷ്ടം.” രണ്ടു വര്‍ഷം മുമ്ബേ എന്റെ കൈയില്‍ ലൂക്കയുടെ സ്ക്രിപ്ടുണ്ടായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ഷൂട്ട് വൈകിപ്പോയതാണ്. അതിലെ ഓരോ ഡയലോഗും എനിക്ക് കാണാപ്പാഠമായിരുന്നു. കുറഞ്ഞത് അമ്ബത് പ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ടാകും. ബോറടിക്കുമ്ബോഴും വിഷമം വരുമ്ബോഴുമെല്ലാം ഞാന്‍ വായിച്ചിരുന്നത് ലൂക്കയുടെ സ്ക്രിപ്ടായിരുന്നു. സത്യത്തില്‍ അഭിനയിക്കാന്‍ കൊതിച്ചിരിക്കുകയായിരുന്നു. നിഹാരിക എനിക്കൊട്ടും ചാലഞ്ചിംഗായിരുന്നില്ല എന്നതാണ് സത്യം. ഞാനുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമാണെങ്കില്‍ മാത്രമല്ലേ ചലഞ്ചിംഗാവൂ. നിഹാരികയ്ക്ക് എന്നില്‍ നിന്നും കുറച്ച് വ്യത്യാസങ്ങളേയുള്ളൂ. അതുകൊണ്ട് ആത്മവിശ്വാസവുമുണ്ടായിരുന്നു.
സത്യത്തില്‍ എന്റെ മുന്നില്‍ ഒരു കച്ചിത്തുരുമ്ബായിട്ടാണ് ഈ സിനിമ എത്തിയത്. ഇത് പാളിപ്പോയാല്‍ ഇനി ഞാന്‍ സിനിമയിലുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഭാഗ്യത്തിന് നിഹാരികയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഒരു ആക്ടര്‍ എന്ന നിലയില്‍ എന്തെങ്കിലും ചെയ്യാനുള്ള വേഷമായിരിക്കുമല്ലോ സ്വാഭാവികമായും എല്ലാവരും ആഗ്രഹിക്കുക. എന്റെ കരിയറില്‍ എനിക്ക് അങ്ങനെയൊരു വേഷം കിട്ടിയത് ഇപ്പോഴാണ്. പതിനെട്ടാം പടിയും നല്ലൊരു അനുഭവമായിരുന്നു. അത് വലിയൊരു ടീമായിരുന്നു. ചെറിയ വേഷമാണെങ്കിലും അഭിനയ സാധ്യതയുള്ളതായിരുന്നു. നിഹാരികയില്‍ നിന്നും ഏറെ വ്യത്യസ്തയാണ് പതിനെട്ടാം പടിയിലെ ആനി. പാവം ഒരു ടീച്ചറാണ്. നിഹാരികയും ആനിയും തമ്മില്‍ ഒരു സാമ്യവുമില്ല.
സത്യത്തില്‍ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു പതിനെട്ടാം പടി. റിലീസാകാന്‍ വൈകിയതാണ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല രണ്ടു സിനിമയും ഒരുമിച്ച് എത്തുമെന്ന്. ഓരോന്നിനും ഓരോന്നിന്റേതായ സമയമുണ്ടല്ലോ. അത് ഞാനെടുത്ത തീരുമാനമല്ല, പ്രപഞ്ചത്തിന്റെ തീരുമാനമാണെന്ന് വിശ്വസിക്കാനാണിഷ്ടം. അഭിനയ സാധ്യതയുള്ള ഒരു സിനിമ കിട്ടുന്നത് ഇപ്പോഴാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ എന്തു പറയുമെന്ന് കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇനിയും നല്ല സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. അതിന് നായികയാകണമെന്നൊന്നുമില്ല. പലരും പറഞ്ഞു മടുത്ത ഉത്തരമാണ്. എങ്കിലും പറയാതിരിക്കാനാകില്ല, ഒരു സീനായാല്‍ കൂടിയും കുഴപ്പമില്ല. പക്ഷേ, ആ സിനിമയില്‍ നിന്നും എടുത്തു മാറ്റാന്‍ പറ്റാത്ത ഒരു ഭാഗമാകണം. പിന്നെ തിരക്കഥ നല്ലതുപോലെ നോക്കും. ലൂക്ക” എനിക്കും കുടുംബത്തിനും ഏറെ സ്പെഷ്യലാണ്. കാരണം എനിക്കൊപ്പം ഏറ്റവുമിളയ അനുജത്തി ഹന്‍സികയും സിനിമയില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. അവളെ ഇന്‍സ്റ്റഗ്രാമിലൂടെ ഇപ്പോള്‍ എല്ലാര്ക്കും പരിചയമായി. പലരും ചോദിച്ചിട്ടുണ്ട് രണ്ടും പേരും ഒരുപോലെയാണല്ലോ എന്നൊക്കെ. ലൂക്കയില്‍ എന്റെ കുട്ടിക്കാലം ചെയ്യാന്‍ ഒരു കുട്ടിയെ വേണമായിരുന്നു. പക്ഷേ അതിന് വേണ്ടി വേറെയാരെയും അന്വേഷിച്ചതു പോലുമില്ല എന്നതാണ് സത്യം. എന്നെ പോലെയുള്ള ഒരു കുട്ടി എന്റെ വീട്ടില്‍ തന്നെയുള്ളപ്പോള്‍ വേറൊരാള് വേണ്ടല്ലോ എന്നായിരുന്നു ലൂക്കയുടെ ടീം തീരുമാനിച്ചത്. അവളോട് സമ്മതം പോലും ചോദിച്ചിട്ടില്ലായിരുന്നു. വീട്ടിലെല്ലാവരും ലൂക്കയ്ക്കായി കാത്തിരുന്നത് അവളെ സ്ക്രീനില്‍ കാണാനായിരുന്നു. എന്തായാലും ഞങ്ങള്‍ക്കത് സ്പെഷ്യല്‍ തന്നെയാണ്. ഇതൊരു കരിയറായി കണ്ട് നല്ല നല്ല സിനിമകളുടെ ഭാഗമാകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. എങ്കിലും എപ്പോഴും ഒരു പ്രാക്ടിക്കല്‍ വശമുള്ളതു കാണാതെ പോകുന്നില്ല. നമ്മള് ടാലന്റഡ് ആയെന്നു കരുതിയോ, നമ്മള് ഹാര്‍ഡ് വര്‍ക്ക് ചെയ്തുവെന്ന് കരുതിയോ ക്ലിക്കാകണമെന്നില്ല. ഭാഗ്യമില്ലാതെ പോകുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്. എന്നാലും ഞാന്‍ പരമാവധി സിനിമയില്‍ നില്ക്കാന് ആഗ്രഹിക്കുന്നൊരാളാണ്. എന്റെ ഏറ്റവും വലിയ ആഗ്ര
ഹവും അതാണ്. സിനിമയെ ഞാന്‍ വളരെ സീരിയസായിട്ടാണ് കാണുന്നത്. ആക്ടിംഗ് എന്റെയുള്ളില്‍ തന്നെയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മൂന്നു നാലു വയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നത് സിനിമാജീവിതമാണ്. സിനിമകള്‍ സെലക്ട് ചെയ്ത് അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാന്‍. നല്ലൊരു ആക്ടര്‍ ആകണമെങ്കില്‍ മനസിനെ അത് പത്ത് പ്രാവശ്യം പറഞ്ഞു പഠിപ്പിക്കണം. പിന്നെ ചെയ്യേണ്ട തയ്യാറെടുപ്പ് സിനിമ നന്നായി നിരീക്ഷിക്കുക എന്നതാണ്. ഞാനും ആദ്യ സിനിമ കഴിഞ്ഞ ശേഷമാണ് ഇതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതുപോലെ തന്നെ നമ്മുടെ ചുറ്റുപാടും നന്നായി ശ്രദ്ധിക്കണം. ചിലപ്പോഴെല്ലാം കണ്ണാടിക്ക് മുന്നില്‍ നിന്ന് അഭിനയിച്ച് നോക്കാറുമുണ്ട്. അതൊക്കെയായിരുന്നു എന്റെ ഹോംവര്‍ക്കുകള്‍. ഇതുവരെ ചെയ്ത അഞ്ചു സെറ്റും എന്നിലെ അഭിനേത്രിയെ വളര്‍ത്താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ahana- krishnakumar-new-cinemas-
