Connect with us

അവസാനം ഞാനവള്‍ടെ മുന്നില്‍ മുട്ടേല്‍ കുത്തി നിന്നു പറഞ്ഞു, ‘ചേട്ടന്റെ ഹണിമൂണാണ്, മുടക്കരുത്- ഷറഫുദീന്‍

Actor

അവസാനം ഞാനവള്‍ടെ മുന്നില്‍ മുട്ടേല്‍ കുത്തി നിന്നു പറഞ്ഞു, ‘ചേട്ടന്റെ ഹണിമൂണാണ്, മുടക്കരുത്- ഷറഫുദീന്‍

അവസാനം ഞാനവള്‍ടെ മുന്നില്‍ മുട്ടേല്‍ കുത്തി നിന്നു പറഞ്ഞു, ‘ചേട്ടന്റെ ഹണിമൂണാണ്, മുടക്കരുത്- ഷറഫുദീന്‍

പ്രേമത്തിന്റെ ഷൂട്ടിംഗിനിടയിലെ ഒരു ‘ഹണിമൂണ്‍ തത്രപ്പാടിനെക്കുറിച്ചും’ രസകരമായി പങ്കുവച്ചിരിക്കുകയാണ് ഷറഫുദീന്‍.ഭാര്യ ബീമയുടെയും മകള്‍ ദുഅയുടെയും ഒപ്പം ആലുവയില്‍ പെരിയാറിന്റെ തീരത്താണ് ഷറഫിന്റെ താമസം. ”ഓം ശാന്തി ഓശാന ഇറങ്ങിയ സമയത്താണ് പെണ്ണുകാണല്‍. ചങ്ങനാശേരിയിലാണ് വീട്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണമാണ്. സിനിമയില്‍ കണ്ടാല്‍ നല്ല പ്രായമുള്ളയാളാണല്ലോ, വേണോ എന്ന് അന്ന് കൂട്ടുകാര്‍ ചോദിച്ചു. നേരിട്ട് കണ്ടപ്പൊ എനിക്ക് ഇഷ്ടമായി. സിനിമയില്‍ കാണുന്ന പോലെ അത്ര കൂള്‍ ഒന്നുമല്ല ജീവിതത്തില്‍. അല്‍പം സീരിയസ് ആണ്.’ ഷറഫുദീന്റെ ഭാര്യ ബീമ പറയുന്നു. ”ഷൂട്ടിനിടയില്‍ കല്യാണവും നിശ്ചയവുമൊക്കെ കഴിഞ്ഞു. പക്ഷേ, ഞാന്‍ ഗിരിരാജന്‍ കോഴിയായി മഞ്ഞ ഷര്‍ട്ടും ഇട്ട് പറയുന്ന പ്രധാന ഡയലോഗ് ഷൂട്ട് ചെയ്തിട്ടില്ലായിരുന്നു. ഹണിമൂണിന് പോകാന്‍ ഫ്ലൈറ്റ് ബുക്ക് ചെയ്തതിന്റെ തലേദിവസം കൃത്യമായി ഷൂട്ട് വന്നു. ഓരോ ഭാഗവും എടുത്തു തീരുമ്ബോള്‍ ആശ്വാസമാണ് വേഗം ഹണിമൂണിനു പോകാല്ലോ. പക്ഷേ, ഞാന്‍ ഡയലോഗ് പറയുമ്ബോള്‍ അനുപമ ചിരിക്കുന്ന ഭാഗം എത്രയെടുത്തിട്ടും ശരിയാകുന്നില്ല. അവസാനം ഞാനവള്‍ടെ മുന്നില്‍ മുട്ടേല്‍ കുത്തി നിന്നു പറഞ്ഞു, ‘ചേട്ടന്റെ ഹണിമൂണാണ്, മുടക്കരുത്. മോളൊന്ന് ചിരിക്കൂ, പ്ലീസ്” ഷറഫുദീന്‍ പങ്കുവച്ചു.

മലയാള സിനിമയിലെ ‘ഗിരിരാജന്‍ കോഴി’യായി എത്തിയ താരമാണ് ഷറഫുദീന്‍. പ്രേമത്തിലെ കോഴിയില്‍ നിന്നും വാരത്തിലെ വില്ലനായും ‘നീയും ഞാ നും’ എന്ന ചിത്രത്തിലെ നായകനായും തിളങ്ങിയ ഷറഫുദീന്റെ പുതിയ ചിത്രം ഷാഫിയുടെ ‘ചില്‍ഡ്രന്‍സ് പാര്‍ക്ക് ‘ആണ് .

Sharaf U Dheen

Continue Reading
You may also like...

More in Actor

Trending