Connect with us

അഹാനയെ പ്രശംസിച്ചത് മക്കൾക്ക് പ്രശ്‌നമായി; ആ കാര്യത്തിന് വീട്ടിൽ കലഹം..കണ്ണുനിറഞ്ഞ് അഹാന; സംഭവിച്ചത് പറഞ്ഞ് സിന്ധു കൃഷ്ണ

featured

അഹാനയെ പ്രശംസിച്ചത് മക്കൾക്ക് പ്രശ്‌നമായി; ആ കാര്യത്തിന് വീട്ടിൽ കലഹം..കണ്ണുനിറഞ്ഞ് അഹാന; സംഭവിച്ചത് പറഞ്ഞ് സിന്ധു കൃഷ്ണ

അഹാനയെ പ്രശംസിച്ചത് മക്കൾക്ക് പ്രശ്‌നമായി; ആ കാര്യത്തിന് വീട്ടിൽ കലഹം..കണ്ണുനിറഞ്ഞ് അഹാന; സംഭവിച്ചത് പറഞ്ഞ് സിന്ധു കൃഷ്ണ

അമ്മ സിന്ധുവിനൊപ്പം പുറത്തുപോയ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ അഹാന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. അഹാന താൻ കാർ ഡ്രൈവിങ് പഠിക്കുമ്പോഴുള്ള തുടക്ക കാലത്തെ കുറിച്ചാണ് സംസാരിച്ചത്. ഇപ്പോൾ സുഖമായി വണ്ടി വളയ്ക്കാനൊക്കെ പറ്റുന്നുണ്ടെന്നും പക്ഷേ ഇങ്ങനെയായിരുന്നില്ല അന്നെന്നും അഹാന പറഞ്ഞു.

ലൈസൻസ് എടുത്ത സമയത്ത് കാർ ഒന്നുകൂടെ നന്നായി വഴങ്ങാനായി അച്ഛനാണ് തനിക്ക് ആദ്യം ട്രെയിനിങ് നൽകിയിരുന്നത്. എന്നാൽ ഒരു ദിവസം നടു റോഡിൽ വച്ച് വണ്ടി നിന്നുപോയി. പിന്നിൽ നിന്നും വന്നുകൊണ്ടിരുന്ന വാഹനങ്ങൾ ഹോൺ അടിക്കുകയും എല്ലാവരും അച്ഛനെ തിരിച്ചറിയുകയും ചെയ്തതോടെ അച്ഛന് ദേഷ്യം വന്നെന്നും തന്നോട് ഇറങ്ങി മാറിയിരിക്കാൻ പറഞ്ഞിട്ട് പിന്നീട് അച്ഛനാണ് വണ്ടിയോടിച്ചതെന്നും അഹാന പറഞ്ഞു.

അതേസമയം തന്നെ അന്ന് വീട്ടിൽ വന്ന്, ഇനിയൊരിക്കലും അച്ഛനൊപ്പം ഡ്രൈവിങിന് പോകില്ല എന്ന് പറഞ്ഞ് കരഞ്ഞപ്പോൾ ഇനി താൻ വരാം എന്ന് അപ്പോൾ അമ്മ പറയുകയായിരുന്നു. അമ്മയ്ക്ക് വണ്ടി ഓടിക്കാൻ അറിയില്ലെങ്കിലും താൻ ചെറുതായി നന്നായി ഓടിച്ചാലും അമ്മ പ്രോത്സാഹനം നൽകും. മാത്രമല്ല തെറ്റ് സംഭവിച്ചാലും അത് അങ്ങനെയാണ് എന്നായിരുന്നു അമ്മയുടെ വിശ്വാസം എന്ന് അഹാന പറഞ്ഞു.

അങ്ങനെ താൻ കിളിയായി ഇരുന്നാണ് അഹാന ഡ്രൈവിങ് പഠിച്ചെടുത്തതെന്ന് സിന്ധു കൃഷ്ണയും പറഞ്ഞു. പിന്നാലെ അഹാന നന്നായി ഡ്രൈവിങ് പഠിച്ചു. നിലവിൽ വീട്ടിൽ ഏറ്റവും നന്നായി ഡ്രൈവ് ചെയ്യുന്നത് അഹാനയാണെന്നും , അഹാന ഡ്രൈവ് ചെയ്യുമ്പോൾ വണ്ടിയിലിരിക്കാനും ഒരു സുഖമാണെന്നും സിന്ധു വ്യക്തമാക്കി. എന്നാൽ ഇത് പറയുമ്പോൾ മറ്റുള്ള മക്കൾക്ക് അത്ര ഇഷ്ടപ്പെടില്ല എന്ന് സിന്ധു പറയുന്നു. എന്നാൽ നല്ലതിനെ അംഗീകരിച്ചല്ലേ പറ്റൂ എന്നാണ് അഹാന കൂട്ടിച്ചേർക്കുന്നു.

Continue Reading
You may also like...

More in featured

Trending

Recent

To Top