Malayalam
ഒരുപാട് കുട്ടികളെ നീ പ്രസവിക്കരുത്; അമ്മ നൽകിയ ആ ഉപദേശം
ഒരുപാട് കുട്ടികളെ നീ പ്രസവിക്കരുത്; അമ്മ നൽകിയ ആ ഉപദേശം
അമ്മ തനിക്ക് നല്കിയ ഒരു ഉപദേശത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അഹാന കൃഷ്ണ കുമാർ. ഒരുപാട് കുട്ടികള്‍ ഉണ്ടാവുന്നത് അമ്മ സിന്ദുവിന് ഇഷ്ടമല്ലായിരുന്നുവത്രെ. അന്നും ഇന്നും ഒരുപാട് കുട്ടികള്‍ ഉണ്ടാവുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നും, അധികം കുട്ടികള്‍ വേണ്ട എന്ന ഉപദേശം തനിക്കും അമ്മ നല്‍കിയെന്നും കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു.
‘ഇത്രയും പിള്ളാരൊക്കെ ഉണ്ടായത് അങ്ങ് സംഭവിച്ചുപോയതാണെന്ന് അമ്മ എപ്പോഴും പറയും. അമ്മ ആസ്വദിയ്ക്കുന്ന ദിവസങ്ങളുണ്ട്, പക്ഷെ അതുപോലെ തലവേദന നിറഞ്ഞ ദിവസങ്ങളുമുണ്ട്. ഓണം പോലുള്ള ആഘോഷങ്ങളൊക്കെ വരുമ്പോള്‍ അമ്മയ്ക്ക് സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടില്ല. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തു തരുമ്പോഴേക്കും അമ്മ തളര്‍ന്ന് പോവും. അപ്പോള്‍ അമ്മ എന്റെയടുത്ത് പറയും, ഞാന്‍ നിനക്കൊരു ഉപദേശം തരാം, ‘ഒരിക്കലും അധികം കുട്ടികളെ നിനക്കും വേണ്ട’ എന്ന്.
ഏറ്റവും ഇളയ സഹോദരിയായ ഹന്‍സിക ജനിച്ച സമയത്ത് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. അമ്മയും അച്ഛനും എവിടെയെങ്കലും പോവുമ്പോള്‍ കൈ കുഞ്ഞായ ഹന്‍സികയും എടുത്താണ് പോകുന്നത്. ഞങ്ങള്‍ മൂന്നിനെയും സ്കൂളില്‍ പറഞ്ഞുവിടും. അപ്പോള്‍ അവര്‍ക്ക് ഒരു ചെറുപ്പക്കാരായ ദമ്പതികളുടെ ഇമേജാണ് ഉണ്ടാവുന്നത്- ഹന്‍സിക ചിരിച്ചുകൊണ്ട് വീട്ടിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചു.
