Malayalam
എല്ലാത്തിനും അടുക്കും ചിട്ടയുമുള്ള ആളാണ് അമ്മു. അവളോടൊപ്പമുള്ള യാത്രകളെല്ലാം ശരിക്കും ആസ്വദിക്കാറുണ്ട്; സിന്ധു കൃഷ്ണ
എല്ലാത്തിനും അടുക്കും ചിട്ടയുമുള്ള ആളാണ് അമ്മു. അവളോടൊപ്പമുള്ള യാത്രകളെല്ലാം ശരിക്കും ആസ്വദിക്കാറുണ്ട്; സിന്ധു കൃഷ്ണ
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണ. സഹോദരി ദിയ കൃഷ്ണയുടെ വിവാഹ ശേഷം അഹാനയുടെ വിവാഹം ഇനി എപ്പോഴാണ് എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ ഇതിനോടൊന്നും അഹാന പ്രതികരിക്കാറില്ല.
ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.
വിഷ്വൽ കമ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു അഹാന സിനിമയിലെത്തിയത്. ക്യാമറയും, എഡിറ്റിംഗും തനിക്ക് പ്രിയപ്പെട്ട കാര്യമാണെന്ന് അഹാന പറഞ്ഞിരുന്നു. മനോഹരമായൊരു സിനിമ കാണുന്നത് പോലെയാണ് അഹാന വ്‌ളോഗ് ചെയ്യാറുള്ളത്. ട്രാവൽ വ്‌ളോഗുകൾ കണ്ടിരിക്കാൻ തോന്നും. അതിനായാണ് കാത്തിരിക്കാറുള്ളതെന്നാണ് ആരാധകരുടെ കമന്റുകൾ. അടുത്തിടെ പങ്കുവെച്ച ജപ്പാൻ വീഡിയോയും വൈറലായിരുന്നു.
യാത്ര പ്ലാൻ ചെയ്യുന്നത് മുതൽ എല്ലാ കാര്യങ്ങളും സെറ്റാക്കുന്നത് അമ്മുവാണ്. ആ സ്ഥലത്തെക്കുറിച്ചും, അവിടത്തെ ടൂറിസത്തെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, കാണേണ്ട സ്ഥലങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ ബോധ്യമുണ്ടാവും അമ്മുവിന്. അത് എല്ലാവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അവരുടെ താൽപര്യങ്ങളും മനസിലാക്കിയാണ് പ്ലാൻ ചെയ്യാറുള്ളത്. സമയക്രമം പാലിക്കുന്നതിലും പെർഫെക്ടാണ് അമ്മു. രാവിലെ എഴുന്നേൽക്കാനും, കാഴ്ചകൾ കാണാനുമെല്ലാം അമ്മു സെറ്റാണ്. ബാക്കിയുള്ളവരെല്ലാം എഴുന്നേൽക്കുന്നത് താമസിച്ചാണ്. എല്ലാത്തിനും അടുക്കും ചിട്ടയുമുള്ള ആളാണ് അമ്മു. അവളോടൊപ്പമുള്ള യാത്രകളെല്ലാം ശരിക്കും ആസ്വദിക്കാറുണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.
അപ്പ ഹാജയുടെ മകന്റെ വിവാഹ സൽക്കാരത്തിന് പങ്കെടുക്കാനായി സിന്ധുവും അഹാനയും കൊച്ചിയിലെത്തിയിരുന്നു. നിമിഷും ഇവരെ കാണാനായി എത്തിയിരുന്നു. സിനിമാട്ടോഗ്രാഫറായ നിമിഷും അഹാനയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിറന്നാള് ദിനത്തില് പങ്കുവെച്ച ആശംസ പോസ്റ്റായിരുന്നു തുടക്കത്തില് ചർച്ചയായത്. നിമിഷ് പകർത്തിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം അഹാന പങ്കുവെക്കാറുണ്ട്. രാജസ്ഥാൻ യാത്രയിൽ നിമിഷും കൂടെയുണ്ടായിരുന്നു.
എന്നാണ് വിവാഹം എന്ന് ചോദിച്ചപ്പോൾ കൃത്യമായൊരു മറുപടി നൽകാറില്ല അഹാന. അപ്പ ഹാജയുടെ മകന്റെ വിവാഹ വിരുന്നില് പങ്കെടുത്തപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അറിയില്ല എന്നായിരുന്നു മറുപടി. പ്രണയ വിവാഹമായിരിക്കുമോ എന്ന് ചോദിച്ചപ്പോൾ ആവാം, അല്ലാതെയാവാം എന്നായിരുന്നു പ്രതികരണം. നിമിഷിനെക്കുറിച്ചായിരുന്നു ചോദ്യങ്ങളെല്ലാം. കല്യാണത്തിനുള്ള ഷോപ്പിംഗ് തുടങ്ങിയോ എന്നായിരുന്നു ഒരാള് ചോദിച്ചത്. നിമിഷിനെ കണ്ട് വീഡിയോ കാണാനായി വന്നവരുണ്ടോ എന്ന് ചോദ്യവുമുണ്ടായിരുന്നു. എന്ത് നല്ല പയ്യനാണ്, കാണാനും സുന്ദരനാണ്, പെരുമാറ്റവും നല്ലതാണെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.
അടുത്തിടെയായിരുന്നു അഹാന രാജസ്ഥാനിലേയ്ക്ക് പോയത്. കഥകളിൽ വായിച്ചത് പോലെയുള്ള കാഴ്ചകളായിരുന്നു അവിടെ തന്നെ കാത്തിരുന്നതെന്ന് അഹാന കുറിച്ചിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയിലൂടെ മനോഹരമായ കാഴ്ചകളായിരുന്നു പങ്കുവെച്ചത്. നിമിഷ് രവിയും അഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപ് പ്രചരിച്ചിരുന്നു. വിശേഷ ദിനങ്ങളിലെല്ലാം ഇരുവരും ആശംസ അറിയിച്ച് എത്താറുണ്ട്. പോസ്റ്റുകളെല്ലാം ചർച്ചയായി മാറാറുമുണ്ട്.
നിമിഷിനൊപ്പം നടത്തിയ രാജസ്ഥാൻ യാത്രയെക്കുറിച്ചുള്ള അഹാനയുടെ പോസ്റ്റും വൈറൽ ആയിരുന്നു. രാജസ്ഥാനില മനോഹരനിമിഷങ്ങൾ. ഇത് പകർത്തിയക് നിമിഷ് രവിയാണ്, എഡിറ്റ് ചെയ്തത് ഞാൻ തന്നെയാണ്. മനസിലെന്നും മനോഹരമായി ഓർത്തെടുക്കാൻ പറ്റുന്ന മുഹൂർത്തങ്ങളായിരുന്നു യാത്രയിലേത് എന്നും അഹാന കുറിച്ചിരുന്നു.
നിരവധി പേരായിരുന്നു നിമിഷിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചത്. അഹാനയുടെ കല്യാണം അടുത്ത വർഷം ഉണ്ടാവുമെന്നാണ് തോന്നുന്നത്. 2016 ലാണ് നിമിഷിനെ ആദ്യമായി കാണുന്നതെന്ന് അഹാന പറഞ്ഞിരുന്നു. അടുത്ത വർഷം 10 വർഷം ആവാൻ പോവുകയാണ്. അതിനാൽ അടുത്ത വർഷം വിവാഹം കാണുമായിരിക്കും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. നിരവധി പേരായിരുന്നു കമന്റ് ലൈക്ക് ചെയ്തത്. അഹാനയും ലൈക്ക് ചെയ്തിരുന്നു. സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗും അടിപൊളിയായിട്ടുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ട്.
ദിയയുടെ കല്യാണത്തിലും നിമിഷ് പങ്കെടുത്തിരുന്നു. അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും അന്നും ചർച്ചയായിരുന്നു. മൈ ലവ്‌ലി പീപ്പിൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. മാച്ചിംഗ് കളറിലുള്ള ഡ്രസ് കണ്ടതോടെ ഇവരുടെ വിവാഹനിശ്ചയവും ഇതിനിടയിൽ കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങൾ. ഇതോടെയായിരുന്നു വിശദീകരണവുമായി നിമിഷ് എത്തിയത്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അനിയത്തിയുടെ കല്യാണത്തിലെ ചിത്രങ്ങളാണ് അത് എന്നായിരുന്നു കുറിപ്പ്.
ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ദിയയുടെ നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. പിന്നാലെ നിമിഷം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് നിമിഷ് പറഞ്ഞിരുന്നു. ദിയയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അഹാനയുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള ചിത്രങ്ങൾ നിമിഷ് പങ്കുവെച്ചിരുന്നു.
പിന്നാലെ നിമിഷിന് വിവാഹാശംസകൾ നേർന്ന് കൊണ്ട് ഒരുപാട് മെസേജുകളും വരാൻ തുടങ്ങി. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായിട്ടും വിവാഹനിശ്ചയവും നടത്തിയിട്ടില്ല. ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു…’ എന്നും നിമിഷ് പറഞ്ഞിരുന്നു. അടുത്തിടെ തന്റെ വിവാഹകാര്യത്തെ കുറിച്ച് അഹാന പറഞ്ഞിരുന്നു. ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും എന്നായിരുന്നു അഹാന ആദ്യം മറുപടി പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി ”ഇല്ല, രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും,’ എന്നായിരുന്നു അഹാന പറഞ്ഞത്.
അതേസമയം, കുറച്ച നാളുകൾക്ക് മുമ്പ് അഹാന കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ രംഗത്തെത്തിയതും വാർത്തയായിരുന്നു. ‘നാൻസി റാണി’ സിനിമയുടെ പ്രൊമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം. ജോസഫ് മനു ജെയിംസ് രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. അഹാന മാനുഷിക പരിഗണന വെച്ച് പോലും പ്രൊമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറയുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന പ്രസ് മീറ്റിൽ അഹാന പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നൈനയുടെ വിമർശനം. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും നൈന പറയുന്നു.
അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.
പ്രതിസന്ധികൾ ഒരുപാട് ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാർക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം എന്നും നൈന പറയുന്നു.
പ്രതിഫലമൊക്കെ മുഴുവൻ കൊടുത്തു തീർത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുള്ളതാണ്. അജു ചേട്ടൻ പറഞ്ഞതുപോലെ ഉന്തികേറ്റി വലിച്ചു വച്ച് മുഴച്ചു നിൽക്കുന്നതിനേക്കാളും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാണ്. ഇല്ലാത്ത നഷ്ടം വരികയാണെങ്കിൽ സ്വയം സഹിക്കുക. ഞങ്ങൾക്കു കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതിൽ കൂടുതൽ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കിൽ അതിനു മാപ്പ് പറയണമെങ്കിൽ അതുവരെയും ചെയ്തിട്ടുള്ളതാണ് എന്നുമാണ് നൈന പറയുന്നത്.
2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനു ജയിംസിന്റെ വിയോഗം. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. നാൻസി റാണി റിലീസിന് തയാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിൻറെ അപ്രതീക്ഷിത വിയോഗം. ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു.
മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാൻസി റാണി. അജു വർഗീസ്, അർജുൻ അശോകൻ, ലാൽ, ശ്രീനിവാസൻ, സണ്ണി വെയ്ൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കൈലാത്ത് ഫിലിംസിൻ്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിൻ്റെ ബാനറിൽ നൈനാ ജിബി പിട്ടാപ്പിള്ളിൽ, പോസ്റ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ ഡബ്ല്യൂ വർഗീസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
