Social Media
കറുപ്പില്‍ അതീവ ഗ്ലാമറസ്സായി അഹാന കൃഷ്ണ
കറുപ്പില്‍ അതീവ ഗ്ലാമറസ്സായി അഹാന കൃഷ്ണ
സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണ.
ഇപ്പോഴിതാ ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന ലുക്കിലുള്ള നടി അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ഇതാദ്യമായാണ് നടി അതീവ ഗ്ലാമറസ്സായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് നടിയുടെ പുതിയ ലുക്കില്‍ അഭിനന്ദനങ്ങളുമായി എത്തിയത്.
അടുത്തിടെ ‘അടി’ എന്ന ചിത്രമാണ് അഹാനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയില്‍ ഇതിനിടെ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘നാന്‍സി റാണി’യാണ് നടിയുടെ പുതിയ റിലീസ്.
