Malayalam
ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്..അനശ്വര രാജന് പിന്തുണയുമായി അഹാന കൃഷ്ണകുമാർ..
ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്..അനശ്വര രാജന് പിന്തുണയുമായി അഹാന കൃഷ്ണകുമാർ..
അനശ്വര രാജന് പിന്തുണയുമായി അഹാന കൃഷ്ണകുമാർ.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തുകയാണ്.നടി അഹാന കൃഷ്ണയും അനശ്വര രാജന് പിന്തുണയുമായി രംഗത്ത് എത്തി.ഫേസ്ബുക്കില്‍ തന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഹാന അനശ്വര രാജന് പിന്തുണ നല്‍കിയത്.ചിത്രം പങ്കുവെച്ച് അഹാന കുറിച്ചതിങ്ങനെ.
ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്.ഞാന്‍ ഇതുപോലെ ഷോര്‍ട്സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും.എന്റെ കാരക്ടര്‍ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ആര്‍ക്കും അധികാരമില്ല.നിങ്ങളുടെ ചിന്തകളെ നോക്കൂ,എന്റെ വസ്ത്രത്തെ അല്ല.സ്ത്രീയാകട്ടെ പുരുഷനാകട്ടെ,അവരുടെ കയ്യും കാലും വയറുമൊക്കെ ഒന്നുതന്നെയാണ്.അതില്‍ എന്താണ് വ്യത്യാസം. ഇപ്പോള്‍ ഒരു പുരുഷന് അവന്റെ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താല്‍, അത് പ്രചോദനമായി,മാസ് ആയി ഹോട്ട് ആയി.പക്ഷേ അതൊരു പെണ്‍കുട്ടി ചെയ്താലോ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരം.അവള്‍ക്ക് നാണമില്ല,ശ്രദ്ധിക്കാന്‍ വേണ്ടി ചെയ്യുന്നു,ഇങ്ങനെയാണ് കമന്റുകള്‍ വരിക.
ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്.പതിനെട്ടു വയസു തികയാന്‍ കാത്തിരിയ്ക്കുകയായിരുന്നോ തുണി കുറക്കാന്‍, എന്നൊക്കെയായിരുന്നു അനശ്വരയ്ക്ക് എതിരെയുള്ള കമന്റുകതള്‍.എന്നാല്‍ ഇതിന് അനശ്വര മറുപടിയും നല്കി.ഏറെ വിമര്‍ശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു.ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ,എന്നായിരുന്നു അനശ്വരയുടെ മറുപടി.
AHAANA KRISHNA KUMAR
