ഫഹദ് ഫാസിലിന്റെ നായികയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ വിഷമമൊന്നുമില്ല – അഹാന
By
സ്റ്റീവ് ലോപസിലൂടെ അരങ്ങേറിയെങ്കിലും നായിക വേഷങ്ങളിൽ സജീവമാകാൻ അഹാനയ്ക്ക് കുറച്ച് സമയമെടുത്തു . ഫര്‍ഹാന്‍ ഫാസിലായിരുന്നു സ്റ്റീവ് ലോപ്പസിലെ നായകന്‍. ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ള്ി തുടങ്ങിയ സിനിമകളാണ് ഇനി അഹാനയുടേതായി പുറത്തിറങ്ങാനുള്ളത്. വിടര്‍ന്ന കണ്ണുകളുമായെത്തിയ ഈ നായികയേയും മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് അഹാന. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരപുത്രി. ലൂക്കയും പതിനെട്ടാംപടിയും പിടികിട്ടാപ്പുള്ളിയുമാണ് ഇനി അഹാനയുടേതായി തിയേറ്ററുകളിലേക്കെത്താനിരിക്കുന്നത്. ലൂക്കയില്‍ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. പ്രണയ ജോഡികളായി മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തിട്ടുള്ളത്.
സിനിമയുടെ പോസ്റ്ററുകളും ട്രെയിലറും ഗാനവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഒരേ സമയത്ത് മൂന്ന് ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരപുത്രി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഞാന്‍ സ്റ്റീവ് ലോപ്പസിന് മുന്‍പ് തന്നെ തനിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് അഹാന പറയുന്നു. അന്നയും റസൂലൂം എന്ന സിനിമയില്‍ നായികയാവാനുള്ള അവസരം ലഭിച്ചത് ഈ താരപുത്രിക്കായിരുന്നു. 8ാം ക്ലാസില്‍ പഠിക്കുകയായിരുന്നു അന്ന് അഹാന. എന്നാല്‍ പ്ലസ് ടുവില്‍ പഠിക്കുന്നതിനിടയിലായിരുന്നു സിനിമ എത്തിയത്. ഫഹദിന്റെ നായികയായി ക്ഷണിച്ചല്ലോയെന്ന സന്തോഷത്തിലായിരുന്നു അന്ന്. ഇതുപോലൊരു റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് പിന്നീട് താന്‍ ആഗ്രഹിച്ചിരുന്നതായി താരം പറയുന്നു. എന്നാല്‍ അതേക്കുറിച്ച് നിരാശയൊന്നുമില്ല. എന്ന് ഇറങ്ങിയാലും പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള ചിത്രമാണ് അത്.
ahaana krishna about movies
