Connect with us

കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി

News

കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി

കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിനെത്തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് അഭിഭാഷക ടിബി മിനി. എന്നേയും അതിജീവിതയേയും തമ്മില്‍ തെറ്റിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനായി നമ്മുടെ കൂട്ടത്തില്‍പ്പെട്ട ആളുകളെ തന്നെ ഉപോയോഗിച്ചിട്ടുണ്ട്. നമ്മുടെ കൂട്ടത്തില്‍ നില്‍ക്കുകയാണെന്ന് നമുക്ക് തോന്നും. എന്നാല്‍ തമ്മില്‍ തെറ്റിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും ടിബി മിനി പറയുന്നു.

ഈ കേസില്‍ ഒരു രൂപ പോലും വാങ്ങിക്കാതെയാണ് കേസ് നടത്തുന്നത്. ഈ അപേക്ഷകളെല്ലാം ഫയല്‍ ചെയ്തിരിക്കുന്നത് എന്റെ കയ്യില്‍ നിന്നും പൈസ എടുത്തിട്ടാണ്. വക്കാലത്ത് ഫീസ് പോലും വാങ്ങിയിട്ടില്ല. അത് അവര്‍ തരാഞ്ഞിട്ടില്ല. ആ പൈസ വേണ്ടെന്നത് എന്റെ ഒരു നിലപാടും നയവുമാണ്. ഇതുപോലെ പീ ഡനം നേരിട്ട ഒരാളോട് ഈ സമൂഹത്തിന് കൊടുക്കാന്‍ കഴിയുന്ന ഒരു ബഹുമാനമാണ് അത്. ഈ കേസ് നടത്താന്‍ അവര്‍ ഒരു രൂപ പോലും ചിലവഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

എല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നാണ് എന്റെ രാഷ്ട്രീയ നിലപാട്. സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ലെന്നല്ല, എന്നാലും കേസിന് വേണ്ടി അതിജീവിതയും ഒരുപാട് പൈസ ചിലവഴിച്ചിട്ടില്ല. സുപ്രീംകോടതയില്‍ നിന്നൊക്കെ വക്കീലന്മാരെ കൊണ്ടുവരുമ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് അവര്‍ക്ക് കൊടുക്കേണ്ടത്. അത് അതിജീവിത അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ്. ഒരു അതിജീവിതയോട് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അതെന്നും ടിബി മിനി പറയുന്നു.

ആദ്യത്തെ കേസ് എന്ന് പറയുന്നത് നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത കേസാണ്. രണ്ടാമത്തെ കേസില്‍ ഒരു അന്വേഷണം നടന്നിട്ട് അതിന്റെ റിപ്പോര്‍ട്ട് ചോദിച്ച് കോടതിയില്‍ പോകേണ്ടി വരിക എന്ന് പറഞ്ഞാല്‍, അതിന് വേണ്ടി ഒരു സീനിയര്‍ വക്കീലിനെ വെക്കേണ്ടി വരിക എന്നുള്ളതൊക്കെ ഒഴിവാക്കപ്പെടേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ അത് അതിജീവിതയോട് ചെയ്യുന്ന ക്രൂരതയാണ്.

കോടതിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സമീപനമാണ് ഉണ്ടായത്. നമ്മുടെ രാജ്യത്തെ മുഴുവന്‍ മനുഷ്യരും ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും കോടതിയെയാണ്. ജനങ്ങള്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാറിനെതിരെ കേരളം സമീപിച്ചത് കോടതിയേയാണ്. ഞാന്‍ ഇതുവരെ ഒരു കോടതിയേയും സമീപിച്ചിട്ടില്ല. ഈ കേസിലെ പ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കപ്പെട്ടിട്ടില്ല.

പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ നടത്തി ഈ കുട്ടിക്ക് ഭൂമിയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മെമ്മറി കാര്‍ഡ് തെളിവിന്റെ പ്രധാന്യം അര്‍ഹിക്കുന്നത്. മെമ്മറി കാര്‍ഡ് ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. ദൃശ്യങ്ങളുടെ രണ്ട് പെന്‍െ്രെഡവ് എടുത്തിട്ടുണ്ട്. ഒന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മറ്റൊന്നും കോടതിക്കും പരിശോധിക്കാന്‍ വേണ്ടിയാണ്.

ഈ മെമ്മറി കാര്‍ഡിന്റെ കോപ്പി ദിലീപ് ആവശ്യപ്പെട്ടിരുന്നു. കോടതി അതിന് തയ്യാറായില്ലെങ്കിലും ദിലീപിന് തെളിവ് കാണാനുള്ള അവകാശം ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നുവെന്നും ടിബി മിനി പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി വിദഗ്ധര്‍ കണ്ടുപിടിക്കുന്നത്. അതായത് വേറെ ആരോ അത് നിയമപരമല്ലാതെ ഉപയോഗിച്ചിരിക്കുന്നു. മെമ്മറി കാര്‍ഡ് ഏതെങ്കിലും ഫോണിലും മറ്റ് ഇട്ട് ഓപ്പണ്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഹാഷ് വാല്യൂ മാറുന്നത്.

എന്നാല്‍ മെമ്മറി കാര്‍ഡ് ഇട്ട് ഓപ്പണ്‍ ചെയ്യാതെ വേറെ എങ്ങോട്ടെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്താല്‍ ഹാഷ് വാല്യൂ മാറില്ല. അതാണ് ഇതിലെ അപകടം. ഇത് സംബന്ധിച്ച വിവാദം നടക്കുമ്പോഴാണ് താജുദ്ധീന്‍ ഈ മെമ്മറി കാര്‍ഡ് ഓപ്പണ്‍ ചെയ്തത്. ഏതെങ്കിലും ഒരു ക്ലര്‍ക്കിന് ഈ തെളിവ് കാണാനുള്ള അവകാശമില്ല. കോടതിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഈ വിവരം അറിഞ്ഞാല്‍ ഉടന്‍ നടപടികള്‍ എടുക്കുകയാണ് വേണ്ടത്. എന്നാല്‍ ഇത് മറച്ച് വെക്കാനുള്ള നീക്കമാണ് ഉണ്ടായതെന്നും ടിബി മിനി വ്യക്തമാക്കുന്നു.

നേരത്തെ വലിയ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കേസില്‍ മാത്രമായി ഒതുങ്ങുന്ന അവസ്ഥയുണ്ടായി. കൂടെ നില്‍ക്കുന്നവര്‍ തന്നെ കയ്യൊഴിയുന്ന അവസ്ഥ, അവര്‍ക്ക് അവരുടേതായ കാര്യങ്ങളുണ്ടാകും. കോടതിയില്‍ തന്നെ ഞാന്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായതായി തോന്നിയിട്ടുണ്ട്. ഞാന്‍ ഈ കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചത്.

വേഗത്തിലുള്ള വിചാരണയും വിധിയും ഉണ്ടാകുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്. ഈ കേസില്‍ പ്രകൃതിയുടെ ഒരു കയ്യൊപ്പുണ്ട്. പൂര്‍ണ്ണമായും ഇല്ലാതായി നില്‍ക്കുന്ന സമയത്താണ് ഞാന്‍ ഈ കേസ് ഏറ്റെടുക്കുന്നത്. പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ കേസിലേക്ക് എത്തുന്നത്. ആ സമയത്ത് അതിജീവിതയുടെ അവസ്ഥയൊക്കെ വളരെ മോശമായിരുന്നു. നമ്മള്‍ പതുക്കെ അവരെ കൈപിടിച്ച് ഉയര്‍ത്തിയത്. തൃക്കാക്കര തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ആയതിനാല്‍ തന്നെ വിഷയം വലിയ ചര്‍ച്ചാ വിഷയമാണ്. സര്‍ക്കാരും ആ സമയത്ത് പെണ്‍കുട്ടിക്ക് ഒപ്പം നിന്നുവെന്നും ടിബി മിനി പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top